ADVERTISEMENT

ലോകം കാത്തിരിക്കുന്ന വിവാഹമാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും. വിവാഹത്തിനു മുന്നോടിയായി വിപുലമായ ചടങ്ങുകളാണ് നടന്നത്. കഴിഞ്ഞ ദിവസം അനന്തിന്റെ ഹൽദി ആഘോഷങ്ങൾ നടന്നിരുന്നു. ഇപ്പോഴിതാ അനന്തിന്റെ മെഹന്തി ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്

ബോളിവുഡിലെ വൻതാരനിര തന്നെ അനന്തിന്റെ മെഹന്തി ആഘോഷത്തിന് എത്തിയിരുന്നു. സഞ്ജയ് ദത്ത്, രൺവീർ സിങ്, അനന്യ പാണ്ഡെ, ജാൻവി കപൂർ, കൈലാഷ് ഖേർ, ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണി, ആറ്റ്ലി തുടങ്ങിയ പ്രമുഖർ അനന്തിന്റെ വിവാഹത്തോട് അനുബന്ധിച്ചു നടന്ന മെഹന്തി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. നേരെത്തേ സെലിബ്രിറ്റി മെഹന്തി ആർട്ടിസ്റ്റ് വീണ നഗ്ഡ അനന്തിന്റെ മെഹന്തി ആഘോഷത്തിന് എത്തിയതിന്റെ വിഡിയോ പ്രചരിച്ചിരുന്നു. 

ക്രീം ജുബ്ബയിലും പൈജാമയിലുമാണ് രൺവീർ സിങ്ങും സഞ്ജയ് ദത്തും എത്തിയത്. ഗ്ലിറ്ററുകൾ തുന്നിച്ചേർത്ത വർണാഭമായ ചോളിയം ലാച്ചയുമായിരുന്നു ജാൻവി കപൂർ, അനന്യ പാണ്ഡെ, സാക്ഷി ധോണി എന്നിവരുടെ ഔട്ട് ഫിറ്റ്സ്. 

ജൂലൈ 12ന് മുംബൈ ജിയോ കൺവെൻഷൻ സെന്ററിലാണ് അനന്തിന്റെയും രാധികയുടെയും വിവാഹം. മൂന്നുദിവസത്തെ വിവാഹ ആഘോഷങ്ങളാണ് നടക്കുന്നത്. വിവാഹത്തിനു മുന്നോടിയായി കഴിഞ്ഞ മാർച്ചിലും മെയിലും വിപുലമായ പ്രീ–വെഡ്ഡിങ് ആഘോഷങ്ങളും നടന്നിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com