ADVERTISEMENT

വിവാഹത്തിനും ഉത്സവ അവസരങ്ങൾക്കും ഏറ്റവും അനുയോജ്യമായ ക്യുറേറ്റഡ് ഫാഷൻ കളക്ഷനുകൾ ഉൾപ്പെടുത്തിയ ഓൺലൈൻ പ്ലാറ്റ്ഫോമുമായി എം4മാരി. മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യുവാണ് Shop.m4marry എന്ന ഓൺലൈൻ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. ഓണത്തോടെ ആരംഭിക്കുന്ന കേരളത്തിന്റെ ഉത്സവ ഷോപ്പിംഗ് സീസണിനോട് അനുബന്ധിച്ച് കൈത്തറി മേഖലയിൽ നിന്നുള്ള പ്രമുഖ ഡിസൈനർമാരുടെ ഉത്പന്നങ്ങൾ Shop.m4marryയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  പ്രീമിയം ഡിസൈനർ ജ്വല്ലറി ബ്രാൻഡായ അമേര ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്നാണ് ലോഞ്ച് കളക്ഷൻ ഒരുക്കിയിരിക്കുന്നത്.

shop4-marry-logo

വിവാഹങ്ങൾക്കും ആഘോഷ അവസരങ്ങൾക്കും ഏറ്റവും അനുയോജ്യമായ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന ലളിതമായ ഉപയോക്തൃ സൗഹൃദ ഇന്റർഫേസ് പ്ലാറ്റ്ഫോമിനുണ്ട്. മാച്ച് മേക്കിങ്ങിലും വിവാഹങ്ങളിലും വർഷങ്ങളുടെ പരിചയസമ്പത്തുള്ള എം4മാരി ഈ സീസണിനായി പ്രത്യേകം തിരഞ്ഞെടുത്ത ശേഖരമാണ് പ്ലാറ്റ്ഫോമിൽ ഒരുക്കിയിരിക്കുന്നത്.  ഫാഷൻ, ജ്വല്ലറി എന്നിവയ്ക്കായി ഒന്നിലധികം വിഭാഗങ്ങളാണ് Shop.m4marry യിൽ ഉള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ വിഭാഗങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യും. 

പ്രധാനമായും കൈത്തറി ഉത്പന്നങ്ങളാണ് ഓണ ശേഖരത്തിൽ കാണാനാവുക. ബാലരാമപുരത്തെ നെയ്ത്തുകാരുമായി ചേർന്ന് കരകൗശല വൈദഗ്ധ്യം തെളിയിക്കുന്ന കേരള സാരികളുടെ എക്സ്ക്ലൂസീവ് കളക്ഷൻ തന്നെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത നെയ്ത്തു രീതിയുടെ  വൈഭവത്തിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിന് വേണ്ടിയാണ് മികച്ച നെയ്ത്തു വിദഗ്ധരുമായുള്ള സഹകരണം. ശ്രാവൺ കുമാർ, റൗക്കയിലെ ശ്രീജിത് ജീവൻ, സേവ് ദ ലൂം എന്നീ മുൻനിര ഡിസൈനർമാരുടെ ഉത്പന്നങ്ങൾ ലോഞ്ച് കളക്ഷനിലുണ്ട്. താങ്ങാനാവുന്ന വിലയിലുള്ള ഉത്സവ വസ്ത്രങ്ങൾ മുതൽ ടോപ്പ് എൻഡ് ബ്രൈഡൽ കളക്ഷനുകൾ വരെ ശേഖരത്തിൽ ഉൾപ്പെടുന്നു.

m4-marry-logo

ഇതിനുപുറമേ ഫാഷനെയും സ്റ്റൈലിനെയും കുറിച്ചുള്ള ലേഖനങ്ങളിലൂടെ വിദഗ്ധരുടെ മാർഗനിർദ്ദേശവും പ്ലാറ്റ്ഫോം ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. എം 4 മാരിയുടെ മാച്ച് മേക്കിങ് വൈദഗ്ധ്യവും വിവാഹ ഷോപ്പിങ് ടെക്നോളജിയും സമന്വയിപ്പിക്കുന്ന ക്യൂറേറ്റഡ് പ്ലാറ്റ്ഫോമായ shop.m4marry അവതരിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഡിജിറ്റൽ ക്ലാസിഫൈഡ്സ് ജനറൽ മാനേജർ സ്മിത വാസുദേവൻ പറഞ്ഞു. വിവാഹ വ്യവസായ മേഖലയിലെ പ്രശസ്ത ബ്രാൻഡുകളെ ഒരുമിച്ചു കൊണ്ടുവരുന്നതിലൂടെ വധൂവരന്മാർക്കും കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും മികച്ച ഓപ്ഷനുകളാണ് പ്ലാറ്റ്ഫോം തുറകുക.

പരമ്പരാഗത സ്റ്റൈലുകളെ സമകാലിക രീതിയിൽ പുനരാഖ്യാനം ചെയ്ത് ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ ക്യൂറേറ്റഡ് കളക്ഷനാണ് Shop.m4marry.com വാഗ്ദാനം ചെയ്യുന്നത്. എം4മാരിയുടെ വിവിധ തലങ്ങളിലുള്ള ഉപഭോക്താക്കളെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ ശേഖരങ്ങൾ. തീമാറ്റിക് ശേഖരങ്ങളിൽ നിന്നും ഉപയോക്താക്കൾക്ക് അവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ചുള്ളവ തിരഞ്ഞെടുക്കാനും കഴിയും.

നിലവിലെ ട്രെൻഡുകൾ ഉൾക്കൊള്ളിച്ച് സീസണൽ ഇൻസ്പിരേഷനുകളും പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നുണ്ട്. ഏത് ഉത്പന്നം തിരഞ്ഞെടുക്കണമെന്നത് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തീരുമാനമെടുക്കാനും ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ഒരേപോലെ ഉപയോഗിക്കാനും സാധിക്കണമെന്ന ലക്ഷ്യത്തോടെയാണ് കളക്ഷനുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 

ദക്ഷിണേന്ത്യയിലെ അതിവേഗം വളരുന്ന വിവാഹ പ്ലാറ്റ്ഫോമായ എം4മാരി ആണ് Shop.m4marry പുറത്തിറക്കിയിരിക്കുന്നത്. ഓൺലൈൻ മാട്രിമോണി രംഗത്ത് മുൻനിരക്കാരാണ് എം4മാരി. റോയൽ അടക്കം പ്രീമിയം മാച്ച് മേക്കിംഗ് ഓപ്ഷനുകളും എം4മാരി ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കു സന്ദർശിക്കുക: Shop.m4marry.com

English Summary:

M4marry Revolutionizes Wedding Shopping with the Launch of Shop.m4marry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com