ADVERTISEMENT

കമ്മ്യൂണിസ്റ്റ് രാജ്യത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ചൈന ഏറ്റവും ശക്തമായ ആയുധങ്ങൾ പ്രദർശിപ്പിച്ചപ്പോൾ അതിനു മറുപടിയായി അമേരിക്കൻ നാവികസേന പസഫിക്കിൽ മിസൈൽ പരീക്ഷണം നടത്തി മുന്നറിപ്പ് നൽകി.

 

ഗുവാമിലെ കടലിൽ വിന്യസിച്ചിരിക്കുന്ന യു‌എസ്‌എസ് ഗബ്രിയേൽ ഗിഫോർഡ്സിൽ നിന്നാണ് നേവൽ സ്ട്രൈക്ക് മിസൈൽ (എൻ‌എസ്‌എം) പരീക്ഷിച്ചത്. സീ-സ്കിമ്മിംഗ് ക്രൂസ് മിസൈലുകൾ റഡാറിൽ കണ്ടെത്താൻ പ്രയാസമാണ്. ശത്രുക്കളുടെ പ്രതിരോധം ഒഴിവാക്കാനും അവയ്ക്ക് കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.

 

നേവൽ സ്ട്രൈക്ക് മിസൈൽ വിന്യസിച്ച ആദ്യത്തെ യുഎസ് നേവി കപ്പലാണ് ഗിഫോർഡ്സ്. ഗുണനിലവാരത്തിലും അളവിലും ചൈന മിസൈൽ ആയുധശേഖരം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അമേരിക്കയ്ക്ക് വൻ ഭീഷണിയാണെന്നാണ് റിപ്പോർട്ട്.

naval-strike-missile-test-guam

ക്രൂസ് മിസൈലുകളിൽ അമേരിക്കയെക്കാൾ മുന്നിൽ ചൈനയാണ്. ചൈനയുടെ മൂന്നു ക്രൂസ് മിസൈലിന്റെ സ്ഥാനത്ത് അമേരിക്കയ്ക്ക് ഒന്നാണ് ഉള്ളത്. പക്ഷേ നേവൽ സ്ട്രൈക്ക് മിസൈലിന് മുന്നിൽ ചൈനയ്ക്ക് മുന്നിലെത്താന്‍ അമേരിക്കൻ നാവികസേനയ്ക്ക് സാധിക്കുമെന്ന് മുൻ യുഎസ് നേവി ക്യാപ്റ്റൻ കാൾ ഷസ്റ്റർ പറഞ്ഞു.

 

പസഫിക്കിന്റെ ചില ഭാഗങ്ങൾ നിയന്ത്രിക്കുന്നതിനായി ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി ഇപ്പോൾ തന്നെ നിരവധി കപ്പലുകൾ, വിമാനങ്ങൾ, മിസൈലുകൾ എന്നിവ വിന്യസിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ബെയ്ജിംഗിൽ പി‌എൽ‌എ പുതിയ ആയുധശേഖരം പ്രദർശിപ്പിക്കുകയും ചെയ്തു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ മുതൽ പുതിയ അന്തർവാഹിനി ഡ്രോണുകൾ വരെ ഇതില്‍ കാണാൻ കഴിയുന്നുണ്ട്. ഇതെല്ലാം പസഫിക്കിൽ അമേരിക്കയ്ക്ക് വൻ ഭീഷണിയാണ്.

 

യു‌എസ്-ചൈന പ്രശ്നങ്ങളുടെ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് ദക്ഷിണ ചൈനാ കടലിലാണ്. ഒന്നിലധികം രാജ്യങ്ങൾ വാണിജ്യ താൽപര്യങ്ങൾക്കായി ഈ പ്രദേശത്തിന്റെ ഭാഗങ്ങൾ അവകാശപ്പെടുന്നുണ്ട്. പക്ഷേ ബെയ്ജിംഗിന്റെ അവകാശവാദം കടലിന്റെ ഭൂരിഭാഗവും തങ്ങളുടേതാണെന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com