ബഗ്ദാദിയെ വധിച്ചതിന് തെളിവില്ലെന്ന് റഷ്യ, അവകാശവാദം വ്യാജം
Mail This Article
ഇസ്‌ലാമിക് സ്റ്റേറ്റ് മേധാവി അൽ ബഗ്ദാദിയെ വധിച്ചുവെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് റഷ്യ. ഐഎസ് നേതാവിനെ വധിച്ചതായുള്ള വാഷിങ്ടണിന്റെ അവകാശവാദം സ്ഥിരീകരിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നാണ് റഷ്യൻ അധികൃതർ വാദിക്കുന്നത്. ഒരു പക്ഷേ ബഗ്ദാദി നേരത്തെ തന്നെ കൊല്ലപ്പെട്ടിരിക്കാമെന്നും ഇപ്പോഴത്തെ അമേരിക്കയുടെ അവകാശവാദങ്ങൾക്ക് തക്കതായ തെളിവില്ലെന്നുമാണ് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞത്.
ഇറാഖിലെ അനധികൃത അധിനിവേശം, ഇറാഖ് ഭരണകൂടത്തിന്റെ തകർച്ച, തീവ്രവാദികളെ ജയിലുകളിൽ നിന്ന് അമേരിക്കക്കാർ മോചിപ്പിച്ചതിന് ശേഷമാണ് ഐഎസ് ഭീകരൻ അൽ ബഗ്ദാദി ഉണ്ടായത്. ഇതിനാൽ തന്നെ ഒരു പരിധിവരെ അമേരിക്കക്കാർ തന്നെ സൃഷ്ടിച്ച ഒന്നിനെ ഇല്ലാതാക്കി എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 27 ന് സിറിയയുടെ വടക്കുപടിഞ്ഞാറൻ ഇഡ്‌ലിബ് പ്രവിശ്യയിൽ അമേരിക്കൻ സൈന്യം നടത്തിയ റെയ്ഡിനിടെ ബഗ്ദാദി സ്വയം പൊട്ടിത്തെറിച്ച് മരിച്ചുവെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ ബഗ്ദാദിയുടെ ഭൗതികാവശിഷ്ടങ്ങൾ യുഎസ് കാണിച്ചില്ലെന്നും അദ്ദേഹം മരിച്ച് 24 മണിക്കൂറിനുള്ളിൽ അവ കടലിൽ തള്ളിയതായും അവകാശപ്പെട്ടു.
അമേരിക്കൻ സൈനികർ ബാഗ്ദാദിയെ കൊലപ്പെടുത്തിയെന്ന് തെളിയിക്കാൻ കൂടുതൽ വിവരങ്ങൾ വേണമെന്നും ലാവ്‌റോവ് ഊന്നിപ്പറഞ്ഞു. ട്രംപ് എല്ലാ ഗൗരവത്തോടെയും വിജയത്തോടെയുമാണ് ബഗ്ദാദിയുടെ വധം പ്രഖ്യാപിക്കപ്പെട്ടത്. പക്ഷേ ഞങ്ങളുടെ സൈന്യം ഇപ്പോഴും കൂടുതൽ വസ്തുതകൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. യുഎസ് പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ സ്ഥിരീകരിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്നും റഷ്യൻ മന്ത്രി പറഞ്ഞു.
ബഗ്ദാദിയുടെ കൊലപാതകത്തെക്കുറിച്ചുള്ള ട്രംപിന്റെ പ്രസ്താവന വാഷിങ്ടണിനുള്ളിൽ പോലും സംശയത്തിനിടയാക്കിയിരുന്നു. അവസാന നിമിഷങ്ങളിൽ ബഗ്ദാദി കരയുകയും പരിഭ്രമിക്കുകയും ചെയ്തുവെന്ന യുഎസ് പ്രസിഡന്റിന്റെ വാദം സ്ഥിരീകരിക്കാൻ കഴിയില്ലെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് ചീഫ് ജനറൽ ഫ്രാങ്ക് മക്കെൻസി പോലും പറഞ്ഞത്.
യുഎസ് നയങ്ങളുടെ ഫലമായാണ് ഐഎസിന്റെ ജനനം സംഭവിച്ചതെന്ന് നേരത്തെ തന്നെ ട്രംപ് പറഞ്ഞിട്ടുണ്ടെന്നും ലാവ്‌റോവ് പറഞ്ഞു. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപിന്റെ സ്വന്തം കാഴ്ചപ്പാടുകളിലും ഇക്കാര്യം പ്രതിധ്വനിക്കുന്നുണ്ട്. മുൻ പ്രസിഡന്റ് ബരാക് ഒബാമയെയും അദ്ദേഹത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റനെയും തീവ്രവാദ സംഘടനയുടെ പ്രധാന സ്ഥാപകരായി തിരഞ്ഞെടുത്തുവെന്ന് വരെ ട്രംപ് ആരോപിച്ചിരുന്നു.
വാസ്തവത്തിൽ പല കാര്യങ്ങളിലും അവർ പ്രസിഡന്റ് ഒബാമയെ ബഹുമാനിക്കുന്നുവെന്ന് നിങ്ങൾക്കറിയാം. അദ്ദേഹം ഐഎസിന്റെ സ്ഥാപകനാണെന്നു 2018 ഓഗസ്റ്റിൽ ഒരു റാലിയിൽ ട്രംപ് പറഞ്ഞിരുന്നു.