ADVERTISEMENT

അത്യാധുനിക റഡാർ സംവിധാനങ്ങളുള്ള വിമാനങ്ങളെ വരെ തകർക്കാൻ ശേഷിയുളള ബ്രഹ്മോസിന്റെ പുതിയ പതിപ്പ് വികസിപ്പിച്ചെടുക്കാൻ തീരുമാനമായി. ഇന്ത്യയും റഷ്യയും സംയുക്തമായാണ് ക്രൂസ് മിസൈൽ നിർമിക്കുക. പുതിയ ബ്രഹ്മോസ് മിസൈൽ 2024 ഓടെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

പുതിയ ബ്രഹ്മോസ് ക്രൂസ് മിസൈൽ ആകാശ ലക്ഷ്യങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതായിരിക്കും. അതേസമയം, ബ്രഹ്മോസിന്റെ മുൻ പതിപ്പുകൾ കരയി‍ലോ കടലിലോ ഉള്ള ലക്ഷ്യങ്ങളെ നേരിടാൻ മാത്രം ശേഷിയുള്ളതാണ്. റഷ്യയും ഇന്ത്യയും തങ്ങളുടെ സംയുക്ത ബ്രഹ്മോസ് പദ്ധതി കൂടുതൽ വിപുലപ്പെടുത്താനാണ് പദ്ധതിയിടുന്നത്. AWACS സംവിധാനങ്ങളുള്ള വിമാനങ്ങളെ വരെ തകർക്കാൻ ശേഷിയുള്ള പുതിയ ക്രൂസ് മിസൈൽ വികസിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് പുതിയ ബ്രഹ്മോസ് പദ്ധതി. 

 

2024 ഓടെ മിസൈൽ വിക്ഷേപിക്കാൻ തയാറാകുമെന്നാണ് ബ്രഹ്മോസിന്റെ റഷ്യൻ വക്താവ് അലക്സാണ്ടർ മാക്‌സിച്ചേവ് പറഞ്ഞത്. ഇന്ത്യയുടെ ഭാരം കുറഞ്ഞ യുദ്ധവിമാനമായ തേജസിലും ഈ മിസൈൽ ഘടിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

1998 ൽ മോസ്കോയും ന്യൂഡൽഹിയും ചേർന്നാണ് ബ്രഹ്മോസ് സംരംഭം സ്ഥാപിക്കുകയും ഹൈപ്പർസോണിക് മിസൈലുകൾ വികസിപ്പിക്കുകയും ചെയ്തത്. നിലവിൽ നിരവധി രാജ്യങ്ങൾ ബ്രഹ്മോസ് മിസൈൽ തേടി ഇന്ത്യയെയും റഷ്യയെയും സമീപിക്കുന്നുണ്ട്.

 

English Summary: Russia, India to Launch New Brahmos Missile Capable of Downing Aircraft With AWACS System by 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com