ADVERTISEMENT

റഷ്യയിൽ നടന്ന ഡോഗ് ഫൈറ്റ് പരിശീലത്തിനിടെ അബദ്ധത്തിൽ സ്വന്തം പോർവിമാനം വെടിവച്ചിട്ടതായി റിപ്പോർട്ട്. റഷ്യയുടെ സുഖോയ് പോര്‍വിമാനം തകർന്നു വീണുവെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വന്ന വാർത്ത. എന്നാൽ, സൈനികാഭ്യാസത്തിനിടെ റഷ്യൻ പോർവിമാനത്തെ ആകസ്മികമായി ആകാശത്ത് നിന്ന് വെടിവയ്ക്കുകയായിരുന്നു. പോർവിമാനത്തിൽ ഘടിപ്പിച്ച തോക്കിൽ നിന്നാണ് ആക്രമണം നടന്നത്. പോർവിമാനത്തിലെ തോക്ക് ലോഡാണെന്ന കാര്യം പൈലറ്റിന് അറിയില്ലായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

 

ചൊവ്വാഴ്ച മോസ്കോയുടെ വടക്കുകിഴക്കൻ ടവർ മേഖലയിലെ കുവ്‌ഷിൻസ്കി ജില്ലയിലാണ് സൈനികാഭ്യാസം നടന്നത്. റഷ്യൻ വ്യോമസേനയുടെ സുഖോയ്-30 ആണ് വെടിവച്ചിട്ടത്. സൈനിക പരിശീലനത്തിനിടെ വിമാനം വനമേഖലയിലാണ് തകർന്നു വീണത്. എന്നാൽ, വെടിയേറ്റ് തകർന്ന വിമാനത്തിൽ നിന്ന് പൈലറ്റ് സുരക്ഷിതമായി താഴെ ഇറങ്ങി.

 

റഷ്യൻ ആകാശത്ത് നടന്നത് ഒരു വിചിത്ര സംഭവമായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡിസിമിലർ എയർ കോംബാറ്റ് ട്രെയിനിങ് എക്സർസൈസ് (ഡിഎസിടി) സമയത്ത് സു -35 പോര്‍വിമാനത്തിന്റെ പൈലറ്റാണ് അബദ്ധത്തിൽ  സു -30 എസ്എം വെടിവച്ചിട്ടത്.

 

English Summary: Setback For Su-30 As Russian Su-35 Jet Shoots It Down After An Intense Dogfight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com