ADVERTISEMENT

ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് പ്രയോഗിക്കാവുന്ന ആകാശ്-എൻ‌ജി മിസൈൽ ഡി‌ആർ‌ഡി‌ഒ വിജയകരമായി പരീക്ഷിച്ചു. വ്യോമ ഭീഷണികളെ പ്രതിരോധിക്കാൻ ഏറെ ശേഷിയുള്ളതാണ് പുതിയ മിസൈല്‍. ഇന്ത്യൻ വ്യോമസേനയുടെ (ഐ‌എ‌എഫ്) പ്രതിരോധ സംവിധാനങ്ങൾക്ക് ഉത്തേജനം നൽകുന്നതാണ് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി‌ആർ‌ഡി‌ഒ)യുടെ പുതിയ മിസൈൽ പരീക്ഷണം.

ഒഡീഷ തീരത്തെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് ആകാശ്-എൻ‌ജി (ന്യൂ ജനറേഷൻ) മിസൈൽ വിജയകരമായി പരീക്ഷിച്ചത്. ആകാശ്-എൻ‌ജി പുതിയ തലമുറ സർഫെയ്സ്-ടു-എയർ മിസൈലാണ്. വ്യോമാക്രമണ ഭീഷണികളെ നേരിടാൻ ശക്തമായ ഒരു സംവിധാനമാണിതെന്നും ഡിആർഡിഒ പ്രസ്താവനയിൽ പറഞ്ഞു.

ഏറെ കൃത്യതയോടെയാണ് മിസൈൽ പരീക്ഷണം നടന്നത്. നേരത്തെ സജ്ജമാക്കിയ ടാർഗെറ്റിനെ ആകാശ്–എൻജി മിസൈലിന് കൃത്യമായി തടയാൻ കഴിഞ്ഞുവെന്നും ദൗത്യത്തിൽ എല്ലാ പരീക്ഷണ ലക്ഷ്യങ്ങളും പൂർത്തീകരിച്ചുവെന്നും അധികൃതർ അറിയിച്ചു. 

കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റത്തിന്റെ പ്രകടനം, ഓൺ‌ബോർഡ് ഏവിയോണിക്സ്, മിസൈലിന്റെ എയറോഡൈനാമിക് കോൺഫിഗറേഷൻ എന്നിവ വിജയകരമായി പരീക്ഷിച്ചുവെന്നാണ് അറിയുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ തലേദിവസമാണ് മിസൈൽ വിക്ഷേപണം നടന്നത്.

English Summary: DRDO successfully test fires surface-to-air Akash-NG missile; can intercept high manoeuvring aerial threats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com