ADVERTISEMENT

ഇന്ത്യയിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള മിഗ് -21 പോർവിമാനങ്ങൾ കാരണം നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഏപ്രിലിൽ രാജസ്ഥാനിലുണ്ടായ അപകടത്തിൽ ഒരു പൈലറ്റ് മരിച്ചു. ജനുവരിയിൽ മറ്റൊരു മിഗ് -21 ബൈസൺ ജെറ്റ് രാജസ്ഥാനിൽ ലാൻഡിങ്ങിനിടെ തകർന്നുവീണു. കഴിഞ്ഞ രാത്രിയും മറ്റൊരു മിഗ്–21 തകർന്നു വീണു പൈലറ്റ് മരിച്ചിരിക്കുന്നു.

 

പഞ്ചാബിൽ പതിവ് പരിശീലനത്തിനിടെയാണ് വ്യോമസേനയുടെ മിഗ് -21 പോർവിമാനം തകർന്നത്. അപകടത്തിൽ  പൈലറ്റ് കൊല്ലപ്പെട്ടതായി ഇന്ത്യൻ വ്യോമസേന ട്വീറ്റ് ചെയ്തു. പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെ പഞ്ചാബിന്റെ പടിഞ്ഞാറൻ സെക്ടറിനടുത്താണ് അപകടം നടന്നതെന്ന് ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥൻ പറഞ്ഞു. പൈലറ്റ് അഭിനവ് ചൗധരിയാണ് മരിച്ചത്. അപകടകാരണം കണ്ടെത്താൻ അന്വേഷണ കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യോമസേന അറിയിച്ചു. ഈ വർഷം തന്നെ വ്യോമസേനയുടെ മൂന്ന് സിംഗിൾ എൻജിൻ മിഗ് -21 പോർവിമാനങ്ങൾ വിവിധ മേഖലകളിൽ തകർന്നുവീണിരുന്നു.

 

1963 ലാണ് ഇന്ത്യൻ വ്യോമസേനയ്ക്ക് ആദ്യത്തെ മിഗ് -21 ലഭിക്കുന്നത്. സോവിയറ്റ് നിർമിത സൂപ്പർസോണിക് പോർവിമാനങ്ങളുടെ 874 വകഭേദങ്ങൾ ക്രമേണ ഇന്ത്യൻ വ്യോമസേനയുടെ പ്രധാന ശക്തിയായി മാറുകയായിരുന്നു. എന്നാൽ, അടുത്ത മൂന്ന് നാല് വർഷത്തിനുള്ളിൽ മിഗ് -21 പോർവിമാനത്തിന്റെ ശേഷിക്കുന്ന നാല് സ്ക്വാഡ്രണുകൾ കൂടി പിൻവലിക്കാനാണ് വ്യോമസേനയുടെ പദ്ധതി. ഒരു സ്ക്വാഡ്രണിൽ 16 മുതൽ 18 വരെ പോർവിമാനങ്ങളുണ്ടാകും.

 

English Summary: Indian Air Force MiG-21 Bison Crashes in Punjab, Pilot Killed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com