ADVERTISEMENT

അയൽപക്കങ്ങളിൽ ആശങ്ക വർധിപ്പിച്ച് അണ്വായുധങ്ങൾ ശേഖരിക്കുന്നതിൽ ചൈന ഇന്ത്യയേക്കാൾ ബഹുദൂരം മുന്നിലാണെന്ന് റിപ്പോർട്ട്. എന്നാൽ, അണ്വായുധങ്ങളെ പ്രതിരോധിക്കുന്നതിൽ ഇന്ത്യ ശക്തമാണെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. പെന്റഗൺ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ചൈന വൻതോതിലുള്ള അണ്വായുധ വികസനമാണ് നടത്തുന്നത്. 2027 ൽ അണ്വായുധ ശേഷി 700 കടക്കും, 2030 ൽ ഇത് 1,000 പിന്നിടുമെന്നും പെന്റഗൺ റിപ്പോർട്ട് പ്രവചിക്കുന്നു. എന്നാൽ ഇതൊന്നും ഇന്ത്യയുടെ വീര്യത്തെ ഇളക്കാൻ‌ പോന്നതല്ലെന്നാണു നിഗമനം. എണ്ണത്തിലല്ല, കരുത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. അണ്വായുധങ്ങൾ പ്രയോഗിക്കാനുള്ള ഏറ്റവും മികച്ച മിസൈലുകളാണ് ഇന്ത്യയുടെ കൈവശമുള്ളത്.

 

ചൈനയുടെ അണ്വായുധ ശേഖരം പ്രതീക്ഷിച്ചതിലും വളരെ വേഗത്തിലാണ് വികസിപ്പിക്കുന്നത്. ഇത് ലോകത്തിനു തന്നെ ഭീഷണിയാണെന്നും പെന്റഗൺ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഒരു വർഷം മുൻപ് മാത്രം പെന്റഗൺ പ്രവചിച്ചതിന്റെ രണ്ടര ഇരട്ടി വലുപ്പമുള്ള ആയുധശേഖരം ചൈന സ്വന്തമാക്കി കഴിഞ്ഞെന്നും റിപ്പോർട്ടുണ്ട്.

DF-17-china-missile

 

എന്നാൽ, അമേരിക്കയുടെ കൈവശം ഏകദേശം 3,750 അണ്വായുധങ്ങളുണ്ട്, ഇത് വർധിപ്പിക്കാൻ പദ്ധതിയില്ല. 2003-ൽ അമേരിക്കയുടെ ആകെ അണ്വായുധങ്ങളുടെ എണ്ണം ഏകദേശം 10,000 ആയിരുന്നു. എന്നാൽ, ചൈന കര, കടൽ, വായു അധിഷ്ഠിത അണ്വായുധങ്ങളുടെ എണ്ണം വർധിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചൈനീസ് സൈനിക സംഭവവികാസങ്ങളെക്കുറിച്ച് യുഎസ് പ്രതിരോധ വകുപ്പിന്റെ വാർഷിക റിപ്പോർട്ടിലാണ് വിലയിരുത്തൽ.

 

രണ്ട് മുൻനിര ആണവ ശക്തികളായ യുഎസിനെയും റഷ്യയെയും പോലെ ചൈനയും പുതിയ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. കരയിൽ നിന്നും, പോർവിമാനങ്ങളിൽ നിന്നും, അന്തർവാഹിനികളിൽ നിന്നും അണ്വായുധങ്ങൾ പ്രയോഗിക്കാൻ ശേഷിയുള്ള ഒരു ‘ന്യൂക്ലിയർ ട്രയാഡ്’ നിർമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

 

English Summary: US predicts China could have 1,000 nuclear warheads by 2030

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com