ADVERTISEMENT

തന്ത്രപ്രധാന നീക്കങ്ങളിലൂടെ റഷ്യയ്ക്കെതിരെ പ്രതിരോധംതീർക്കുകയാണ് യുക്രെയ്ൻ സേന. റഷ്യയുടെ മൂന്നു യുദ്ധവിമാനങ്ങൾ യുക്രെയ്ൻ സേന വെടിവച്ചിട്ടു എന്നാണ് പുതിയ റിപ്പോർട്ട്. ഇതോടെ യുക്രെയ്നിന്റെ വ്യോമപരിധിയിൽ റഷ്യയുടെ ഹെലികോപ്റ്ററുകളും വിമാനങ്ങളും കുറച്ചതായും റിപ്പോർട്ടുകളുണ്ട്.

 

റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം ആഴ്‌ചയിലേക്ക് കടന്നപ്പോൾ ആക്രണം ശക്തമാകുകയാണ്. ഇതിനിടെ യുക്രെയ്ൻ റഷ്യയ്‌ക്ക് കടുത്ത മുന്നറിയിപ്പ് തന്നെ നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ യുദ്ധത്തിന്റെ അനന്തരഫലങ്ങൾ തലമുറകളോളം രാജ്യം അനുഭവിക്കുമെന്നാണ് യുക്രെയ്ൻ മേധാവി പറഞ്ഞത്. അർഥവത്തായ ഉഭയകക്ഷി ചർച്ചകൾക്ക് പ്രതിജ്ഞാബദ്ധരാകാനും യുക്രെയ്നിലെ അധിനിവേശം അവസാനിപ്പിക്കാനും സെലെൻസ്കി പുട്ടിനോട് ആവശ്യപ്പെട്ടു.

 

ഇതിനിടെ റഷ്യയുടെ ഹൈപ്പർസോണിക് മിസൈലുകൾ പടിഞ്ഞാറൻ യുക്രെയ്നിലെ ഇവാനോ-ഫ്രാങ്കിവ്സ്ക് മേഖലയിൽ പ്രയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്. മിസൈലുകളും മറ്റു വെടിക്കോപ്പുകളും സൂക്ഷിച്ചിരുന്ന യുക്രെയ്ന്റെ വലിയ ഭൂഗർഭ താവളം ഹൈപ്പര്‍സോണിക് മിസൈൽ ഉപയോഗിച്ച് തകർത്തുവെന്നാണ് റഷ്യയുടെ ഔദ്യോഗിക റിപ്പോർട്ട്.

 

English Summary: Air raid alerts go off in almost every region of Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com