ADVERTISEMENT

ആണവ റിയാക്ടറുകളിലെ പ്രധാനപ്പെട്ട ഭാഗമാണ് ശിതീകരണസംവിധാനം. പല തരത്തിലുള്ള ശിതീകരണികൾ പല തരം ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ പുതിയൊരുതരം ആണവ റിയാക്ടർ യാഥാർഥ്യമാക്കിയിരിക്കുകയാണ് തങ്ങളെന്ന് ചൈന വാദിക്കുന്നു. സ്വയം ശിതീകരിക്കുന്ന തരത്തിലുള്ളതാണ് ഇത്.

നിലവിലെ ആണവ റിയാക്ടറുകളിലെല്ലാം തന്നെ പലതരം കൂളന്റുകൾ ഉപയോഗിക്കപ്പെടാറുണ്ടെന്ന് നേരത്തെ പറഞ്ഞു. ജലം, കാർബൺ ഡയോക്സൈഡ്, ഹീലിയം, ദ്രവീകൃത രൂപത്തിലുള്ള ചില രാസവസ്തുക്കൾ എന്നിവയെല്ലാം കൂളന്റായി ഉപയോഗിക്കാറുണ്ട്. റിയാക്ടറിലുള്ള അമിത താപം മാറ്റുകയാണ് ഇവയുടെ കടമ.

nuclear-fusion - 1

ആണവ നിലയത്തിലെ ശിതീകരണവുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ് 2011ൽ ഫുക്കുഷിമ ആണവ അപകടത്തിന് വഴിവച്ചത്. ഒരു ആണവ നിലയത്തിൽ പ്രതിസന്ധിയോ അപകടസാധ്യതയോ ഉടലെടുത്താൽ കൂളന്റുകൾ മനുഷ്യമേൽനോട്ടത്തിൽ നിലയം ഷട്ഡൗൺ ചെയ്യേണ്ടിവരും. 

ഇപ്പോൾ ചൈന പ്രാവർത്തികമാക്കിയെന്ന് അവകാശപ്പെടുന്ന നിലയം പെബിൾ ബെഡ് റിയാക്ടർ എന്ന പേരിലുള്ളതാണ്. ആണവനിലയത്തിൽ എന്തെങ്കിലും പ്രതിസന്ധിയുണ്ടാകുന്ന പക്ഷം സ്വന്തം നിലയിൽ നിലയം പ്രവർത്തനരഹിതമാക്കാൻ ഇതിനു സാധിക്കും. ഉയർന്ന ഊർജസാന്ദ്രതയുള്ള ഫ്യുവൽ റോഡുകൾക്ക് പകരം ചെറിയ ഊർജസാന്ദ്രതയുള്ള ഫ്യുവൽ പെബിളുകളാണ് ഈ നിലയത്തിൽ ഉപയോഗിക്കുക.

പരമ്പരാഗത ഫ്യുവൽ റോഡുകളെക്കാൾ ചെറുതാണ് ഈ പെബിളുകൾ. എന്നാൽ എണ്ണത്തിൽ ഇവ ധാരാളമുണ്ടാകും. ഇവയെച്ചുറ്റി ഗ്രാഫൈറ്റ് കവചവുമുണ്ടാകും. ഇത് താപനില കുറയ്ക്കാൻ സഹായിക്കും. പെബിൾ ബെഡ് റിയാക്ടറുകളുടെ വിവിധ വകഭേദങ്ങൾ ജർമനിയിലും ചൈനയിലുമുണ്ടായിരുന്നു.എന്നാൽ പ്രാവർത്തികമായ വകഭേദം ഇപ്പോൾ ചൈനയിലാണ് സൃഷ്ടിക്കപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com