ADVERTISEMENT

വടക്കൻ പോളണ്ടിൽ യുഎസ് മിസൈൽ, വ്യോമപ്രതിരോധ കേന്ദ്രം തുറന്നത് ബാൾട്ടിക് മേഖലയിലെ ശ്രദ്ധേയനീക്കമായി. യുഎസ് പ്രസി‍ഡന്റായി ഡ‍ോണൾഡ് ട്രംപ് ജയിച്ചത് മേഖലയിൽ സൃഷ്ടിച്ച ആശങ്കകൾക്കിടെയാണ് ഈ നീക്കം. 24 വർഷമായി നിർമാണത്തിലിരുന്ന ബേസ് ബാൾട്ടിക് തീരത്തിനടുത്ത് റെഡ്സിക്കോവോ പട്ടണത്തിലാണ് സ്ഥിതി ചെയ്യുന്നത്.റഷ്യയുടെ കാലിനിൻഗ്രാഡ് പ്രതിരോധകേന്ദ്രത്തിന് 160 കിലോമീറ്റർ അകലെയാണ് ഇതെന്നത് പ്രതിരോധപരമായ ഇതിന്റെ പ്രാധാന്യം വെളിവാക്കുന്നു വൈറ്റ്ഹൗസിൽ ആരെത്തിയാലും പോളണ്ടും യുഎസുമായുള്ള സൗഹൃദം ശക്തമാണെന്നതിന്റെ ഉദാഹരണമായിട്ടാണു പോളണ്ട് സർക്കാർ ബേസിനെ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്.

റഷ്യയുടെ അയൽരാജ്യമായ പോളണ്ട്, വ്ലാഡിമിർ പുട്ടിൻ ഭരണകൂടത്തിന്റെ നയങ്ങളോട് കടുത്ത എതിർപ്പുള്ള രാജ്യമാണ്. ട്രംപ് വന്നാൽ യുഎസിന്റെ ശ്രദ്ധ ബാൾട്ടിക്കിൽ കുറയുമോ എന്ന ആശങ്കയ്ക്കിടെയാണു പുതിയ നീക്കം.2017ൽ 55 രാജ്യങ്ങളിൽ നടത്തിയ പ്രശസ്തമായ ഗാലപ് പോൾ പ്രകാരം പുട്ടിനെ ഏറ്റവും വെറുക്കുന്ന രാജ്യം പോളണ്ടാണ്. റഷ്യയുടെ അയൽരാജ്യമായ പോളണ്ട്.–76 എന്ന വളരെത്താഴ്ന്ന സ്കോറാണു പുട്ടിന്റെ ജനപ്രീതിക്ക് പോളണ്ടിൽ നിന്നു ലഭിച്ചത്.

army-rep - 1

പോളണ്ട് റഷ്യയിൽ അധിനിവേശം നടത്തി അധികാരം പോലും പിടിച്ചു

വർഷങ്ങൾക്ക് മുൻപ് പോളണ്ടിന്റെ നേതൃത്വത്തിൽ ഹംഗറി, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ എന്നീ രാജ്യങ്ങൾ റഷ്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ യൂറോപ്യൻ നീക്കങ്ങൾക്കെതിരെ പ്രതിഷേധിച്ചു. 

അതിനു ശേഷം ചാരപ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് പോളണ്ട് 3 റഷ്യൻ നയതന്ത്രജ്ഞരെയും പുറത്താക്കി.പോളണ്ടും സോവിയറ്റ് റഷ്യയും തമ്മിലുള്ള പ്രക്ഷുബ്ധമായ ചരിത്രത്തിൽ അത്ര സുഖകരമല്ലാത്ത ഏടുകൾ ധാരാളമുണ്ടായിരുന്നു.ചരിത്രത്തിൽ ധാരാളം പോളിഷ്–റഷ്യൻ യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്. ചരിത്രകാലത്ത് ഒരിക്കൽ പോളണ്ട് റഷ്യയിൽ അധിനിവേശം നടത്തി അധികാരം പോലും പിടിച്ചു.

പിൽക്കാലത്ത് സോവിയറ്റ് യൂണിയൻ രൂപീകരിക്കപ്പെട്ട കാലത്ത് പോളണ്ടിനു മേൽ റഷ്യയ്ക്ക് ആധിപത്യം ഉണ്ടായിരുന്നെങ്കിലും അന്നത്തെ ജർമൻ സാമ്രാജ്യവും ലെനിനും തമ്മിൽ ഒപ്പിട്ട ഉടമ്പടി പ്രകാരം പോളണ്ട് ജർമൻ നിയന്ത്രണത്തിലായി. 1918ൽ ജർമൻ സാമ്രാജ്യം തകർന്നതോടെ സ്വതന്ത്രമായ പോളണ്ടിനെ സോവിയറ്റ് യൂണിയൻ ആക്രമിച്ചെങ്കിലും വിജയം പോളിഷ് സൈന്യത്തിനായിരുന്നു. പിൽക്കാലത്ത് പല കാര്യങ്ങളിലും സോവിയറ്റ് യൂണിയന് എതിരായി നിന്ന പോളണ്ട്  ജോസഫ് സ്റ്റാലിനു കരടായിരുന്നു. സോവിയറ്റ് യൂണിയനെതിരായി വിപ്ലവം പ്രോത്സാഹിപ്പിക്കാനായി പോളണ്ട് രഹസ്യ ഏജന്റുകളെ അയച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.പോളിഷ് ഓപ്പറേഷൻ എന്നപേരിൽ സോവിയറ്റ് യൂണിയനിലും സമീപത്തും താമസിച്ച പോളണ്ടുകാരെ കൂട്ടക്കൊല ചെയ്ത സംഭവം ആയിടെയുണ്ടായി.

ജോസഫ് സ്റ്റാലിന്റെ ചിത്രത്തിനു മുന്നിൽനിന്ന് സെൽഫിയെടുക്കുന്ന പെൺകുട്ടി (AFP/ Mladen ANTONOV)
ജോസഫ് സ്റ്റാലിന്റെ ചിത്രത്തിനു മുന്നിൽനിന്ന് സെൽഫിയെടുക്കുന്ന പെൺകുട്ടി (AFP/ Mladen ANTONOV)

ഉയർച്ചകളും താഴ്ചകളും

രണ്ടാം ലോകയുദ്ധ കാലത്ത് സ്റ്റാലിനു കീഴിലുള്ള സോവിയറ്റ് സീക്രട്ട് പൊലീസ് 22000 പോളണ്ടുകാരെ വധിച്ച കാറ്റ്യിൻ സംഭവം പോളണ്ടിൽ വൈകാരികമായാണു കാണുന്നത്. ഈ സംഭവം പോളണ്ട്– റഷ്യൻ ബന്ധത്തിൽ ഇന്നുമൊരു കരടാണ്.1940ൽ ആണ് സോവിയറ്റ് യൂണിയനും പോളണ്ടും തമ്മിലുള്ള ബന്ധത്തിൽ ദീർഘമായ വിള്ളൽ വീഴ്ത്തിയ ഈ സംഭവം അരങ്ങേറുന്നത്.പിന്നീട് പോളണ്ടിന്റെ നല്ലൊരു ശതമാനം സ്ഥലങ്ങൾ സ്റ്റാലിന്റെ അധീനതയിലായി. എന്നാൽ 1990കളോടെ പോളിഷ് രാഷ്ട്രീയത്തിൽ സോവിയറ്റ് സ്വാധീനം കുറഞ്ഞു. അപ്പോഴേക്കും സോവിയറ്റ് യൂണിയനും തകർന്നിരുന്നു.പിന്നീട് റഷ്യയും പോളണ്ടുമായുള്ള ബന്ധത്തിൽ ഉയർച്ചകളും താഴ്ചകളും ഉടലെടുത്തിരുന്നു.

English Summary:

Tensions rise as the US opens a missile base in Poland, just miles from Russia's Kaliningrad. Explore the historical context of Polish-Russian relations and the implications for the Baltic region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com