ADVERTISEMENT

രാജ്യത്തെ മുൻനിര കണക്റ്റഡ് ലൈഫ്‌സ്‌റ്റൈൽ ടെക് ബ്രാൻഡായ നോയിസിന്റെ പുതിയ എയർ ബഡ്സ് പുറത്തിറങ്ങി. മികച്ച ഫീച്ചറുകളുള്ള, മിതമായ വിലയ്ക്ക് ലഭിക്കുന്ന എയർ ബഡ്‌സ് 2 (Air Buds 2) ആണ് അവതരിപ്പിച്ചത്. 1,799 രൂപ വിലയുള്ള വയർലെസ് ഇയർബസ്ഡ് നോയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. വെളുപ്പ്, കറുപ്പ് നിറങ്ങളിലാണ് ഇത് വരുന്നത്. പുതിയ ഉൽപന്നം ആമസോണും ഫ്ലിപ്കാർട്ടും നവംബർ 24 മുതൽ വിൽക്കുന്നുണ്ട്.

 

എയർ ബഡ്‌സ് 2 ഒരു ജോടി ഹാഫ് ഇൻ-ഇയർ വയർലെസ് ഇയർബഡുകളാണ്. ഇത് വിയർപ്പ്, ജല പ്രതിരോധം എന്നിവയ്ക്ക് IPX4 റേറ്റ് ചെയ്തിരിക്കുന്നു. ഇയർബഡ്സിൽ 13 എംഎം ഓഡിയോ ഡ്രൈവറുകൾ ഉണ്ട്. ചാർജിങ് കെയ്‌സിനൊപ്പം 40 മണിക്കൂർ വരെ ബാറ്ററി ലൈഫ് ഉണ്ട്. ചാർജ് ചെയ്യുന്നതിനായി യുഎസ്ബി ടൈപ്പ്-സി പോർട്ടുമായാണ് ഇത് വരുന്നത്. 10 മിനിറ്റ് ചാർജ് ചെയ്താൽ 4 മണിക്കൂർ വരെ പ്ലേ ടൈം ലഭിക്കുമെന്നാണ് നോയിസ് അവകാശപ്പെടുന്നത്.

 

വയർലെസ് കണക്റ്റിവിറ്റിക്കായി ഇയർബഡുകൾക്ക് ബ്ലൂടൂത്ത് 5.3 ഉണ്ട്. വേക്ക് ആൻഡ് പെയർ ഫീച്ചറുകളും ഉൾപ്പെടുത്തിയിരിക്കുന്നു. ബ്ലൂടൂത്ത് കോളിങ്ങിനായി ബിൽറ്റ്-ഇൻ ക്വാഡ് മൈക്രോഫോണും പായ്ക്ക് ചെയ്യുന്നുണ്ട്. ഇത് ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളുമായി കണക്റ്റ് ചെയ്യാനും സാധിക്കും. കൂടാതെ ഗൂഗിൾ അസിസ്റ്റന്റിന്റെയും സിരി വോയ്‌സ് അസിസ്റ്റന്റിന്റെയും പിന്തുണയുമുണ്ട്. മ്യൂസിക് കേൾക്കാനും, വോയിസ് ക്രമീകരിക്കാനും കോളുകൾ സ്വീകരിക്കാനും നിരസിക്കാനും ഇവയിൽ ടച്ച് ബട്ടണുകൾ ഉണ്ട്. കൂടാതെ, അനാവശ്യ ശബ്‌ദം ഒഴിവാക്കാൻ പ്രത്യേകം ഫീച്ചറും എയർ ബഡ്സ് 2 ൽ ഉൾപ്പെടുത്തിയിരിക്കുന്നു. യാത്ര ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്പെടുന്നതാണ് എയർ ബഡ്‌സ് 2.

 

English Summary: Noise launches Air Buds 2 wireless earbuds at Rs 1,799: Know specs and more

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com