899 രൂപയ്ക്ക് അത്യുഗ്രൻ ഇയർബഡ്സുമായി പിട്രോൺ, 50 മണിക്കൂര്‍ ബാറ്ററി ലൈഫ്!
Mail This Article
സാധാരണ ഉപയോക്താവ് പ്രതീക്ഷിക്കുന്ന മിക്ക ഫീച്ചറുകളും ഉള്‍പ്പെടുത്തി പിട്രോണ്‍ കമ്പനി ബെയ്‌സ്‌പോഡ്‌സ് ഒണ്‍കോര്‍ എന്ന പേരില്‍ വില കുറച്ച് പുതിയ വയര്‍ലെസ് ഇയര്‍ബഡസ് പുറത്തിറക്കി. കോൾ ചെയ്യാനും പാട്ടുകേള്‍ക്കാനും സ്മാര്‍ട് ഉപകരണങ്ങളില്‍ സിനിമ കാണാനും അടക്കം പ്രയോജനപ്പെടുത്താവുന്നതാണ് പുതിയ ബഡ്‌സ്. ബെയ്‌സ്‌പോഡ്‌സ് ഒണ്‍കോറിന് 30 ഡിബി വരെ നോയിസ് ക്യാന്‍സലേഷന്‍ സാധ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു. മികച്ച ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി, വില കുറച്ചു വില്‍ക്കുന്ന വയര്‍ലെസ് ഇയര്‍ബഡുകളുടെ കാര്യത്തില്‍ പുതിയ തുടക്കമിടുകയാണെന്ന് കമ്പനി പറയുന്നു.
∙ നോയിസ് ക്യാന്‍സലേഷന്‍
ശബ്ദം കൂടിയ ഇടങ്ങളില്‍ പോലും വ്യക്തതയോടെ കേൾക്കാന്‍ അനുവദിക്കുന്നതാണ് ബെയ്‌സ്‌പോഡ്‌സ് ഒണ്‍കോര്‍ എന്നാണ് കമ്പനി പറയുന്നത്. ഇതിനായി ആധുനിക നോയിസ് ക്യാന്‍സലേഷന്‍ സാങ്കേതികവിദ്യ തന്നെ ഉപയോഗിച്ചിരിക്കുന്നു. ചുറ്റുമുള്ള ശബ്ദങ്ങളെ 30 ശതമാനം വരെ കുറച്ചാണ് പുതിയ ബഡ്‌സ് പ്രവര്‍ത്തിക്കുന്നത്. ഇതുവഴി ആംബിയന്റ് നോയിസ് 90 ശതമാനം വരെ കുറയ്ക്കാമെന്നാണ് പറയുന്നത്. ഇതിനു സഹായിക്കാനായി കമ്പനിയുടെ സ്വന്തം ട്രൂടോക് ഇഎന്‍സി (TruTalk™ ENC എന്‍വൈറണ്‍മെന്റല്‍ നോയിസ് ക്യാന്‍സലേഷന്‍) സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ചു നിര്‍മിച്ച ബഡ്‌സ് ആണ് ഇവ. നാലു മൈക്കുകളും ഉള്‍പ്പെടുത്തിയാണ് ഇവ നിർമിച്ചിരിക്കുന്നത്. അതുവഴി ബെയ്‌സ്‌പോഡ്‌സ് ഒണ്‍കോര്‍ എല്ലാത്തരം സാഹചര്യങ്ങളിലും ഉപയോഗിക്കാവുന്ന ഒരു ഇയര്‍ബഡ്‌സായി മാറുന്നു. നിരത്തുകളിലും ഓഫിസുകളിലൊമൊക്കെ ഇവയുടെ സവിശേഷതകള്‍ ഉപയോക്താക്കള്‍ക്ക് ഗുണകരമാകാം.
∙ 50 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാം
ഒറ്റ ഫുള്‍ ചാര്‍ജില്‍ 50 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാമെന്നതാണ് ബെയ്‌സ്‌പോഡ്‌സ് ഒണ്‍കോറിന്റെ മറ്റൊരു പ്രധാന ഗുണം. അതായത് ഇടമുറിയാതെ ദിവസങ്ങളോളം ഇവ ഉപയോഗിക്കാനായേക്കും. ചാര്‍ജിങ് കെയ്‌സ് ഉപയോഗിച്ച് പല തവണ ചാര്‍ജും ചെയ്യാം. ചാര്‍ജിങ് കെയ്‌സ് ഇയര്‍ബഡ്‌സ് കേടാകാതെ സംരക്ഷിക്കാനും ഉതകും.
∙ ബ്ലൂടൂത് 5.3
ബെയ്‌സ്‌പോഡ്‌സ് ഒണ്‍കോറില്‍ ഏറ്റവും പുതിയ ബ്ലൂടൂത് 5.3 ഉപയോഗിച്ചിരിക്കുന്നതിനാല്‍, സ്ഥിരതയുളള കണക്ഷന്‍ വേഗത്തില്‍ നേടാം. ബ്ലൂടൂത് ഉള്ള എല്ലാ ഉപകരണങ്ങളോടും സഹകരിപ്പിച്ചു പ്രവര്‍ത്തിപ്പിക്കാം.
∙ ടച് ഉപയോഗിച്ച് നിയന്ത്രിക്കാം
ബെയ്‌സ്‌പോഡ്‌സ് ഒണ്‍കോര്‍ ഇയര്‍ബഡ്‌സ് ടച്ചിങ് വഴി എളുപ്പത്തില്‍ നിയന്ത്രിക്കാം. പാട്ടുകേള്‍ക്കുമ്പോഴും ഫോണ്‍ കോള്‍ എടുക്കാനും കട്ട് ചെയ്യാനും ഇതു പ്രയോജനപ്പെടുത്താം. ടച് ഉപയോഗിച്ചു തന്നെ ഗൂഗിള്‍ അസിസ്റ്റന്റ്, ആപ്പിളിന്റെ സിരി തുടങ്ങിയ വോയിസ് അസിസ്റ്റന്റുകളുടെ സേവനവും നേടാം. ചുരുക്കിപ്പറഞ്ഞാല്‍ ദൈനംദിന ജിവിതത്തില്‍ കുറ്റമറ്റ പ്രകടനം നടത്താല്‍ കെല്‍പ്പുള്ളതാണ് ബെയ്‌സ്‌പോഡ്‌സ് ഒണ്‍കോര്‍. ഇതിനു പുറമെ ഇവയ്ക്ക് ഐപിഎക്‌സ്4 വാട്ടര്‍-റെസിസ്റ്റന്‍സും ഉണ്ട്. അതുകൊണ്ട് എക്‌സര്‍സൈസുകളും മറ്റും ചെയ്യുമ്പോഴും ഇവ സുരക്ഷിതമായി ഉപയോഗിക്കാൻ സാധിച്ചേക്കും.
അത്യുജ്വല ഓഡിയോ ക്വാളിറ്റിയും ആധുനിക ഫീച്ചറുകളുമുള്ള ബെയ്‌സ്‌പോഡ്‌സ് ഒണ്‍കോര്‍ വില കുറച്ച് പുറത്തിറക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ ആവേശഭരിതരാണെന്ന് പിട്രോണ്‍ കമ്പനിയുടെ സ്ഥാപകനും മേധാവിയുമായ അമീന്‍ ക്വാജാ പറഞ്ഞു. തങ്ങളുടെ ഉപയോക്താക്കളുടെ ആവശ്യങ്ങളെക്കുറിച്ച് കമ്പനിക്ക് അറിയാമെന്നും അതറിഞ്ഞ് അവരുടെ ദൈനംദിന ജീവിതത്തിലെ ഫോണ്‍ വിളിക്കും വിനോദങ്ങള്‍ക്കായും പ്രയോജനപ്പെടുത്താനായി ഡിസൈൻ ചെയ്തിറക്കിയിരിക്കുന്നതാണ് ബെയ്‌സ്‌പോഡ്‌സ് ഒണ്‍കോര്‍ എന്നും അമീന്‍ പറഞ്ഞു.
∙ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം
ബെയ്‌സ്‌പോഡ്‌സ് ഒണ്‍കോ മൂന്നു നിറങ്ങളിലാണ് ലഭ്യമാക്കിയിരിക്കുന്നത് - കറുപ്പ്, ഗ്രാഫൈറ്റ് കറുപ്പ്, നിയോണ്‍ നീല. ഇവയ്ക്ക് ഒരു വര്‍ഷമാണ് വാറന്റി. ബ്ലൂടൂത് ഉള്ള എല്ലാ ഉപകരണങ്ങള്‍ക്കുമൊപ്പം പ്രവര്‍ത്തിപ്പിക്കാം. മാത്രമല്ല, മിക്കവരുടെയും ചെവിക്കുളളില്‍ സുഖമായി ഇരിക്കുകയും ചെയ്യും. എന്നു പറഞ്ഞാല്‍ ദീര്‍ഘനേരം ഉപയോഗിച്ചാലും വിഷമം തോന്നില്ല.
∙ വില
ബെയ്‌സ്‌പോഡ്‌സ് ഒണ്‍കോറിന് 1199 രൂപയാണ് എംആര്‍പി. എന്നാൽ, പ്രത്യേക തുടക്ക ഓഫര്‍ എന്ന നിലയില്‍ ഇവ ഇപ്പോള്‍ 899 രൂപയ്ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നു വാങ്ങാം. മികച്ച ഓഡിയോ ക്വാളിറ്റിയും ഏറ്റവും പുതിയ നോയിസ് ക്യാന്‍സലിങ് അടക്കം ആധുനിക സാങ്കേതികവിദ്യകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നതാണ് ബെയ്‌സ്‌പോഡ്‌സ് ഒണ്‍കോറിനെ ആകര്‍ഷകമാക്കുന്നത്.
English Summary: pTron Launches New Basspods Encore Noise Cancelling Calling Earbuds at Just Rs. 899/