15 ഇഞ്ച് മാക്ബുക്ക് എയർ; എം 2 ചിപ്, 18 മണിക്കൂർ ബാറ്ററി, സവിശേഷതകളറിയാം
Mail This Article
വേള്‍ഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിൽ (WWDC) ടെക് ലോകം കാത്തിരുന്ന വലുപ്പമേറിയ 15 ഇഞ്ച് മാക്ബുക്ക് എയർ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിൾ. മാക്ബുക്ക് പ്രോ മോഡലുകള്‍ക്കു മാത്രമാണ് ഇതുവരെ 14 ഇഞ്ചിലേറെ സ്‌ക്രീന്‍ വലുപ്പം നല്‍കി വന്നിരുന്നത്. എന്നാല്‍, തങ്ങളുടെ കുറഞ്ഞ ലാപ്‌ടോപ് ശ്രേണിക്ക് ചരിത്രത്തിലാദ്യമായി 15 ഇഞ്ച് സ്‌ക്രീന്‍ നല്‍കിയിരിക്കുകയാണ്.
എം2 ചിപ്പ് ഉപയോഗിച്ചാണ് ലാപ്‌ടോപ്പ് പ്രവർത്തിക്കുന്നത്. വിഡിയോ കോളുകൾക്കായി 1080p ക്യാമറയും ഓഡിയോയ്‌ക്കായി ആറ് സ്പീക്കറുകളും ഇതിലുണ്ട്. 18 മണിക്കൂർ ബാറ്ററി ലൈഫാണ് കമ്പനി അവകാശപ്പെടുന്നത്. MacOS Ventura-യുടെ ശക്തിയുണ്ട്.
രണ്ട് യുഎസ്ബി സി പോര്‍ട്ടുകളും ആപ്പിള്‍ മാഗ്‌സേഫ് ചാര്‍ജര്‍ ഡോക്കും ഒരു ഹെഡ്‌ഫോണ്‍ ജാക്കും ഇതിലുണ്ട്. ഈ ലാപ്‌ടോപ്പ് ലോകത്തിലെ ഏറ്റവും കനംകുറഞ്ഞ ലാപ്‌ടോപ്പാണെന്ന അവകാശ വാദവുമായാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഓർഡർ ചെയ്യാം, ജൂൺ 13 ചൊവ്വാഴ്ച മുതൽ ലഭ്യത ആരംഭിക്കും.1,099 ഡോളർ(90,809 രൂപ) എന്ന പ്രാരംഭ വിലയാണ് കമ്പനി നൽകിയിരിക്കുന്നത്.
∙ ഇത് മുൻ തലമുറയെക്കാൾ ഭാരവും കനവും കുറഞ്ഞതാണ്.
∙ വലിയ 15 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ
∙ കൂടുതൽ ശക്തവും കാര്യക്ഷമവുമായ M2 ചിപ്പ് ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.
∙ മെച്ചപ്പെട്ട 1080p ഫെയ്സ്ടൈം എച്ച്‌ഡി ക്യാമറയുണ്ട്.
∙ വിഡിയോ പ്ലേബാക്ക് 18 മണിക്കൂർ വരെ നിലനിൽക്കാൻ കഴിയുന്ന ബാറ്ററിയാണ് ഇതിനുള്ളത്.
English Summary: Apple introduced the 15-inch MacBook Air the world’s best 15-inch laptop. With an expansive 15.3-inch Liquid Retina display, the incredible performance of M2