ADVERTISEMENT

 

വണ്‍ പ്ലസ് നോര്‍ഡ് 3  ജൂലൈ 5ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.  എന്നാല്‍ ഫോണ്‍ അവതരിപ്പിക്കുന്നതിന് മുൻപ് തന്നെ ഫോണിന്റെ വില വിവരങ്ങള്‍ ചോര്‍ന്നു. അഭിഷേക് യാദവ് എന്ന ടിപ്പ്സ്റ്റര്‍ ട്വിറ്ററിലാണ് വണ്‍പ്ലസ് നോര്‍ഡ് 3യുടെ വിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ചത്. നോർഡ് 3 രണ്ട് സ്റ്റോറേജ് വേരിയന്റിൽ ലഭ്യമാകും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 32,999 രൂപ വിലവരും, 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 36,999 രൂപയും വിലവരുമെന്നാണ് റിപ്പോർട്ട്. വിവിരങ്ങൾ കൃത്യമാകുകയാണെങ്കിൽ, 16 ജിബി റാമുള്ള ആദ്യത്തെ വൺപ്ലസ് നോർഡ് സ്മാർട്ട്‌ഫോണായിരിക്കും ഇത്.

 

 നോര്‍ഡ് 3യുടെ സ്‌ക്രീനിന് 6.74-ഇഞ്ച് വലിപ്പം കണ്ടേക്കാമെന്നുംനീല, പച്ച, കറുപ്പ് എന്നിവ കൂടാതെ, ടീല്‍ (ഇരുണ്ട ചാരനിറം അല്ലെങ്കില്‍ നീല നിറം) നിറത്തിലും ഫോണ്‍ എത്തിയേക്കുമെന്ന് പറഞ്ഞിരിക്കുന്നത് ജര്‍മന്‍ വെബ്‌സൈറ്റായ വിന്‍ഫ്യൂചര്‍.ഡെആണ്. തരക്കേടില്ലാത്ത ഹാര്‍ഡ് വെയര്‍ കരുത്ത് പ്രതീക്ഷിക്കുന്നു. മീഡിയടെക് ഡിമെന്‍സിറ്റി 9000 പ്രൊസസറിനൊപ്പമായിരിക്കും 16ജിബി റാം വരെയുള്ള വേരിയന്റുകള്‍ പ്രവര്‍ത്തിക്കുക. റാം കുറഞ്ഞ വേരിയന്റുകളും പ്രതീക്ഷിക്കുന്നു. 

 

ആന്‍ഡ്രോയിഡ് 13 കേന്ദ്രമായി സൃഷ്ടിച്ച, വണ്‍പ്ലസിന്റെ സ്വന്തം ഓക്‌സിജന്‍ ഒഎസ് 13 ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. ഇരട്ട സിം, യുഎസ്ബി ടൈപ്-സി 2.0 പോര്‍ട്ട് എന്നിവ കണ്ടേക്കും. അതിവേഗം ഡേറ്റാകൈമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ഒരു അനുഗ്രഹമായിരിക്കും ഇത്.സ്‌ക്രീനിന് വലിപ്പം മാത്രമല്ല, മറ്റു മികവുകളുംഅമോലെഡ് സ്‌ക്രീന്‍ ആയിരിക്കും വണ്‍പ്ലസ് നോര്‍ഡ് 3യ്ക്ക് എന്നും കരുതപ്പെടുന്നു. റെസലൂഷന്‍ 1240x2727 പിക്‌സല്‍ ആയിരിക്കും. അതേസമയം, മികച്ച സ്‌ക്രോളിങിനും ഗെയിമിങിനും ഉതകുന്ന തരത്തില്‍ 144ഹെട്‌സ് റിഫ്രെഷ് റേറ്റും ഉണ്ടായിരിക്കുമെന്നുംകരുതുന്നു. ബ്രൈറ്റ്‌നസിന്റെ കാര്യത്തിലും നിരാശപ്പെടുത്തിയേക്കില്ല-1450 നിറ്റ്‌സ് പീക് ലഭിക്കുമെന്നാണ് കേള്‍വി. ഇതു ശരിയാണെങ്കില്‍ സ്‌ക്രീനില്‍ നേരിട്ടു സൂര്യപ്രകാശം അടിക്കുന്ന സന്ദര്‍ഭങ്ങളിലും അക്ഷരങ്ങള്‍ വിഷമമില്ലാതെ വായിച്ചെടുക്കാന്‍ സാധിച്ചേക്കും. 

 

എന്തുകൊണ്ട് വണ്‍പ്ലസ് നോര്‍ഡ് 3ക്കായി കാത്തിരിക്കുന്നു?

 

ഇന്ത്യയില്‍ നിരവധി ആരാധകരുള്ള കമ്പനികളിലൊന്നാണ് വണ്‍പ്ലസ്. പ്രീമിയം ഫോണ്‍ മാത്രം ഇറക്കിയിരുന്ന കമ്പനി ഏതാനും വര്‍ഷം മുമ്പാണ് തങ്ങളുടെ വിപണന തന്ത്രം മാറ്റി വില കുറഞ്ഞ ഫോണുകളും ഇറക്കി തുടങ്ങിയത്. അത്തരത്തില്‍ ആദ്യം ഇറക്കിയ മോഡലായിരുന്നുവണ്‍പ്ലസ് നോര്‍ഡ്. ഇടത്തരം ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇറക്കിയതായിരുന്നു ഇത്.


English Summary: OnePlus Nord 3 India prices leaked ahead of expected launch next month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com