മി 11എക്‌സ് പ്രോയ്ക്ക് 8000 രൂപ കിഴിവ്, റെഡ്മി 10 പവറിനും ആമസോണില്‍ ഓഫര്‍
Mail This Article
108എംപി ക്യാമറയുള്ള മി 11എക്‌സ് പ്രോയ്ക്ക് 8000 രൂപ കിഴിവ്. 6000എംഎഎച് ബാറ്ററിയുള്ള റെഡ്മി 10 പവറിനും ആമസോണില്‍ ഓഫര്‍. ഇപ്പോള്‍ ഷഓമിയുടെ മി 11എക്‌സ് പ്രോ 5ജി ഫോണിനും, റെഡ്മി 10 പവര്‍ ഫോണിനും ആമസോണില്‍ ഓഫര്‍. സ്‌നാപ്ഡ്രാഗണ്‍ 888 ശക്തിപകരുന്ന മോഡലാണ് മി 11എക്‌സ് പ്രോ 5ജി. ഫോണിന് 8ജിബി റാമും, 128ജിബി ആന്തരിക സംഭരണശേഷിയുമുണ്ട്. ഇതിന്റെ 120ഹെട്‌സ് ഇ4 അമോലെഡ് ഡിസ്‌പ്ലേയ്ക്ക് പ്രൈമില്‍ 6 മാസത്തെ റീപ്ലെയ്‌സ്‌മെന്റ് ഓഫറടക്കമാണ് ഇപ്പോള്‍ വില്‍ക്കുന്നത്.
പ്രൊസസിങ് പവര്‍
മി 11എക്‌സ് പ്രോ 5ജിയുടെ 5എന്‍എം പ്രൊസസ് പ്രയോജനപ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്ന പ്രൊസസറിന് 2.8ഗിഗാഹെട്‌സ് വരെയാണ് പ്രൊസസിങ് ശക്തി. ചൂടാകുന്നതു കുറയ്ക്കാനായി ലിക്വിഡ്കൂള്‍ ടെക്‌നോളജിയും ഇതിലുണ്ട്. മികച്ച സ്‌ക്രീന്‍ ടെക്‌നോളജിയുംഉണ്ട്-6.67-ഇഞ്ച് വലിപ്പമുള്ള ഫുള്‍എച്ഡിപ്ലസ് റെസലൂഷനുള്ള സ്‌ക്രീനിന്, എച്ഡിആര്‍പ്ലസ് സപ്പോര്‍ട്ടും ഉണ്ട്. 360ഹെട്‌സ് ടച് സാമ്പിളിങ്, എംഇഎംസി ടെക്‌നോളജി തുടങ്ങിയവയും ഉണ്ട്.
കളര്‍ കോണ്ട്രാസ്റ്റ് മികച്ചതാണ് എന്ന് കമ്പനി അവകാശപ്പെടുന്നു. ഇത്തരം ഒരു സ്‌ക്രീന്‍പൊതുവെ ധാരാളം ബാറ്ററി പവര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ തങ്ങളുടെ ഫോണ്‍ ഉപയോഗിക്കുന്ന ചാര്‍ജ് 15 ശതമാനം വരെ കുറവാണ് എന്ന് കമ്പനി അവകാശപ്പെടുന്നു. 4520എംഎഎച് ബാറ്ററിയാണ് ഫോണിന്. മി 11എക്‌സ് പ്രോ 5ജിയ്‌ക്കൊപ്പം 33w ഫാസ്റ്റ് ചാര്‍ജറും ലഭിക്കുന്നു.
ക്യാമറ
മി 11എക്‌സ് പ്രോ 5ജിയുടെ പിന്നിലെ ട്രിപ്പിള്‍ ക്യാമറാ സിസ്റ്റം ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്. പ്രധാന ക്യാമറയ്ക്ക് 108എംപി യാണ് റെസലൂഷന്‍. ഇതില്‍ 9ഇന്‍1 പിക്‌സല്‍ ബിന്നിങ് പ്രയോജനപ്പെടുത്തിയിരിക്കുന്നു. പ്രധാന ക്യാമറയ്ക്ക് 8കെ 30പി വിഡിയോ റെക്കോഡു ചെയ്യാനും സാധിക്കും. കൂടെ 8എംപി അള്‍ട്രാ-വൈഡ് ക്യാമറയും 5എംപി ടെലിമാക്രോ ക്യാമറയുമാണ് ഉള്ളത്. പനോരമ, ഡ്യൂവല്‍ മോഡ്, വ്‌ളോഗ് മോഡ്, ടൈംലാപ്‌സ് തുടങ്ങി പല മോഡുകളും ഉണ്ട്. സ്ലോമോ റെക്കോഡിങിലും മികവുണ്ട്-960എഫ്പിഎസ് വരെ ലഭിക്കും. സെല്‍ഫി ക്യാമറയ്ക്ക് 20എംപിയാണ് റെസലൂഷന്‍.
കളര്‍
രണ്ടു നിറങ്ങളിലാണ് മി 11എക്‌സ് പ്രോ 5ജി ലഭ്യമാക്കിയിരിക്കുന്നത്-കോസ്മിക് ബ്ലാക്, ലൂണാര്‍ വൈറ്റ്. ഇരു വേരിയന്റുകള്‍ക്കും എംആര്‍പി 47,999 രൂപയാണ്. എന്നാല്‍, ഇവ ഇപ്പോള്‍ 8000 രൂപ കിഴിവില്‍ 39,999 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും. പലിശയില്ലാത്തതവണ വ്യവസ്ഥ അടക്കം, മറ്റ് ഏഴ് ഓഫറുകളും ഉണ്ട്. ഇവ പ്രയോജനപ്പെടുത്താന്‍ സാധിച്ചാല്‍ വില വീണ്ടും കുറയ്ക്കാം.
റെഡ്മി 10 പവര്‍
റെഡ്മി 10 പവര്‍ ഫോണിന്റെ എംആര്‍പി 18,999 രൂപയാണ്. എന്നാല്‍, ഈ ഇരട്ട 4ജി സിം സ്വീകരിക്കുന്ന മോഡല്‍ ഇപ്പോള്‍ 12,499 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഈ മോഡലിന്റെ 8ജിബി/128ജിബി വേരിയന്റിന്റെ വിലയാണ് നല്‍കിയിരിക്കുന്നത്. (512ജിബി വരെ മൈക്രോഎസ്ഡികാര്‍ഡ് സ്വീകരിക്കും.) പലിശ വേണ്ടാത്ത തവണ വ്യവസ്ഥയ്ക്കു പുറമെ മറ്റ് 5 ഓഫറുകളും ഈ ഫോണിനൊപ്പം ഇപ്പോഴുണ്ട്. ബാറ്ററി നീണ്ടുനില്‍ക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്കായി, 6000എംഎഎച് ബാറ്ററിയുണ്ടെന്നുള്ളതാണ് ഈ ഫോണിന്റെ സവിശേഷതകളിലൊന്ന്.
കരുത്ത്
6എന്‍എം പ്രൊസസ് ഉപയോഗിച്ചിരിക്കുന്ന സ്‌നാപ്ഡ്രാഗണ്‍ 680 പ്രൊസസറാണ് റെഡ്മി 10 പവറിന്റെ കരുത്ത്. വിശാലമായ 6.71-ഇഞ്ച് വലിപ്പമുള്ള ഐപിഎസ് ഡിസ്‌പ്ലെയുമുണ്ട്. 60ഹെട്‌സ് ആണ് റിഫ്രെഷ് റെയ്റ്റ്. 400നിറ്റ്‌സ് ബ്രൈറ്റ്‌നസുമുണ്ട്.
ക്യാമറ
റെഡ്മി 10 പവര്‍ ഫോണിന് പിന്നില്‍ ഇരട്ട ക്യാമറാ സിസ്റ്റമാണ് ഉള്ളത്. പ്രധാന ക്യാമറയ്ക്ക് 50എംപിയാണ് റെസലൂഷന്‍. ഒപ്പമുള്ളത് 2എംപി പോര്‍ട്രെയ്റ്റ് ക്യാമറയാണ്. ഷോര്‍ട് വിഡിയോ മോഡ്, മൂവി ഫ്രെയിം, കലൈഡോസ്‌കോപ്, സ്ലോമോഷന്‍ തുടങ്ങിയ മോഡുകളില്‍വിഡിയോ പകര്‍ത്തം. പരമാവധി മൂവി റെസലൂഷന്‍ 1080പിയാണ്. സെല്‍ഫി ക്യാമറയ്ക്ക് 5എംപിയാണ് റസലൂഷന്‍. ഫുള്‍എച്ഡി റെസലൂഷനില്‍ വിഡിയോ റെക്കോഡു ചെയ്യാം.
റെഡ്മി 10 പവര്‍ മോഡലിന് ബ്ലൂടൂത്ത് വി5, എഫ്എം റേഡിയോ, 3.5എംഎം ജാക്, തുടങ്ങിയവയുമുണ്ട്. ഫോണിന്റെ ഫാസ്റ്റ് ചാര്‍ജിങ് ശേഷി 18w വരെയാണ്. ചാര്‍ജര്‍ ബോക്‌സില്‍ തന്നെ ലഭിക്കും. പ്രീമിയം ലെതര്‍ ഫിനിഷാണ് ഫോണിന്റെ മറ്റൊരു ആകര്‍ഷണീയത.