വിലക്കുറവുള്ള സ്മാര്‍ട്ട് വാച്ചും, വയര്‍ലെസ് ഇയര്‍ഫോണുമായി പിട്രോണ്‍
Mail This Article
വിലക്കുറവുള്ള, എന്നാല്‍ ഫീച്ചറുകള്‍ക്കു കുറവില്ലാത്ത പുതിയ സ്മാര്‍ട്ട് വാച്ചും, വയര്‍ലെസ് ഇയര്‍ഫോണും വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇലക്ട്രോണിക് ഉപകരണ നിര്‍മാണ കമ്പനിയായ പിട്രോണ്‍. റിഫ്‌ളെക്ട് എയ്‌സ് എന്ന1.85-ഇഞ്ച് വലിപ്പമുള്ള എച്ഡി ഡിസ്‌പ്ലെയുള്ള വാച്ചാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ബ്ലൂടൂത് കോളിങ് നടത്താവുന്ന വാച്ച് ആമസോണില്‍ പ്രാരംഭ ഓഫറുൾപ്പടെ ഇപ്പോൾ 1299 രൂപയ്ക്കു വാങ്ങാം.
സെന്‍ബഡ്‌സ് ഇവോ ട്രൂ വയര്‍ലെസ് ഇയര്‍ബഡ്‌സ് ആണ് മറ്റൊരു ഉല്‍പ്പന്നം. മികച്ച ബാറ്ററി ലൈഫും, കുറ്റമറ്റ ഓഡിയോ പ്രകടനവും ഉണ്ടെന്ന് കമ്പനി പറയുന്നു. വേണ്ടെന്നു വയ്ക്കാന്‍ സാധിക്കാത്ത തരത്തില്‍ വിലക്കുറവാണ് തങ്ങള്‍ നല്‍കുന്നത് എന്നും പിട്രോണ്‍. ഇന്ന്( ജൂലൈ 11 )മുതല്‍ ഇതും ആമസോണില്‍ വില്‍പ്പനയ്‌ക്കെത്തും. അവതരണ സമയത്തെ കിഴിവ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ 899 രൂപയ്ക്കു വാങ്ങാന്‍ സാധിക്കും.
റിഫ്‌ളെക്ട് എയ്‌സ്
വിവിധ തരത്തിലുള്ള ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലുളള ഫീച്ചറുകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതായി കമ്പനി അറിയിക്കുന്നു. പുതിയ ഡിസൈന്‍ കൂടാതെ പല പ്രൊഫെഷണല്‍ ഗ്രേഡ് ഫീച്ചറുകളും വാച്ചില്‍ ഉണ്ടെന്നു കമ്പനി പറയുന്നു.
ഐപി68 വാട്ടര്‍ റെസിസ്റ്റന്‍സ് സ്ലീപ് ട്രാക്കിങ് തുടങ്ങിയവ ഇതില്‍ പെടുന്നു. ഒഅതിനു പുറമെ 120 സ്‌പോര്‍ട്‌സ് മോഡുകളും ഉണ്ട്.
വിവിധ തരം എക്‌സര്‍സൈസുകളും മറ്റും ചെയ്യുന്ന ഫിറ്റ്‌നസ് പ്രേമികള്‍ക്കും വാച്ചിലെ ചില ഫീച്ചറുകള്‍ ഉപകരിക്കും. വാച്ചും ഫോണുമായി ബ്ലൂടൂത് വഴി കണക്ടു ചെയ്തിരിക്കുന്നതിനാല്‍ വാച്ചില്‍ നിന്ന് നേരിട്ടു കോള്‍ ചെയ്യാം. ബില്‍റ്റ്-ഇന്‍ ഗെയിമുകളും ഉണ്ട്. മൂന്നു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 7 ദിവസം വരെ ബാറ്ററി ലഭിക്കാം.
സെന്‍ബഡ്‌സ് ഇവോ ട്രൂ വയര്‍ലെസ് ഇയര്‍ബഡ്‌സ്
നോയിസ് റിഡക്ഷന്‍ ഉള്ളതിനാല്‍ പശ്ചാത്തല സ്വരങ്ങള്‍ കോളുകളെയും മറ്റും ബാധിക്കുന്നത് കുറയ്ക്കാന്‍ സാധിക്കും. മൂവി മോഡും മ്യൂസിക് മോഡും പല സാധ്യതകളും തുറന്നിടുന്നു. ബഡ്‌സിന് 32 മണിക്കൂര്‍ വരെ നേരത്തേക്ക് ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇലട്രോപ്ലെയ്റ്റ് ചെയ്ത ടൈപ്-സി ഫാസ്റ്റ്ചാര്‍ജിങ് കെയ്‌സും ഉള്ളതിനാല്‍ ചാര്‍ജിങ് ഒരു പ്രശ്‌നമായേക്കില്ല. ടച് ഉപയോഗിച്ച് അതീവ കൃത്യതയോടെ ഇയര്‍ബഡ്‌സ് നിയന്ത്രിക്കാനും സാധിക്കും.
ഐപിഎക്‌സ്5 വാട്ടര്‍ റെസിസ്റ്റന്‍സ് ആണ് ഉള്ളത്. വോയിസ് അസിസ്റ്റന്റ് ഉള്ളതിനാല്‍ സദാ കണക്ടു ചെയ്തുമിരിക്കാം. മികച്ച ഫങ്ഷനുകളും, വിലക്കുറവും വാച്ചിനെ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമാക്കുന്നുവെന്നു പിട്രോണ്‍ സ്ഥാപകനും മേധാവിയുമായ അമീന്‍ ഖവാജ (Khwaja) പറയുന്നു.