ADVERTISEMENT

സാംസങിന്റെ ജനപ്രിയ ഗാലക്സി സീരിസിൽ എഫ്34 5ജി( Galaxy F34 5G) സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. 50 മെഗാപിക്സൽ  നോ ഷേക്ക് ക്യാമറ,120Hz സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 6000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ  സവിശേഷതകൾ. 16999 രൂപ വിലയിൽ  അവതരിപ്പിച്ച ഫോണിന്റെ കൂടുതൽ  വിശേഷങ്ങൾ പരിശോധിക്കാം.

 

ക്യാമറ

 

ഉയർന്ന റസല്യൂഷനും ഷേക്ക്-ഫ്രീ ഫോട്ടോകളും വിഡിയോകളും ചിത്രീകരിക്കാൻ 50 മെഗാപിക്സൽ ലെൻസും ഒപ്പം  നോ ഷേക്ക് ക്യാമറ ഫീച്ചറും ഫോണിൽ വരുന്നു.  കൂടാതെ 8MP 120-ഡിഗ്രി അൾട്രാവൈഡ് ലെൻസും  13MP ഉയർന്ന റെസല്യൂഷനുള്ള മുൻ ക്യാമറകളും ഉൾപ്പെടുന്നു.

 

4 വീഡിയോകളും 4 ഫോട്ടോകളും വരെ പകർത്താൻ ഉപഭോക്താക്കളെ അനുവദിക്കുന്ന സിംഗിൾ ടേക്ക് ഫീച്ചറോടെയാണ് Galaxy F34 5G-യുടെ ക്യാമറകൾ വരുന്നത്. സാംസങ്ങിന്റെ മുൻനിര സ്‌മാർട്ട്‌ഫോണുകളിൽ നിന്നുള്ള നൈറ്റ്ഗ്രാഫി ഫീച്ചർ ഗാലക്‌സി എഫ്34 5ജിയിൽ വരുന്നുണ്ട്, കുറഞ്ഞ വെളിച്ചത്തിലുള്ള ഷോട്ടുകൾ പകർത്തുന്നതിനു ഈ സംവിധാനം സഹായകമാകും. 

 

 

ഡിസ്പ്ലേ

  

6.5 ഇഞ്ച് FHD+ സൂപ്പർ AMOLED 120Hz ഡിസ്‌പ്ലേയാണ് സാംസങ് അവതരിപ്പിച്ചിരിക്കുന്നത്, ഗോറില്ല ഗ്ലാസ് 5 മുഖേന സംരക്ഷിച്ചിരിക്കുന്നു. വിഷൻ ബൂസ്റ്റർ എന്ന സാങ്കേതികവിദ്യയും 1000 നിറ്റ്സ് എന്ന പീക്ക് ബ്രൈറ്റ്നസും മികച്ച കാഴ്ചാനുഭവം നൽകുന്നു.

 

ബാറ്ററി

 

ഗാലക്‌സി F34 5G സെഗ്‌മെന്റ്-ലീഡിങ്ങായ 6000 എംഎഎച്ച്  ബാറ്ററിയാണ് നൽകിയിരിക്കുന്നത്,  25W സൂപ്പർ-ഫാസ്റ്റ് ചാർജിങ് സംവിധാനവും നൽകിയിരിക്കുന്നു.

 

പ്രകടനം

 

മൾട്ടിടാസ്‌ക്കിങ്ങിനായി Exynos 1280 5nm പ്രോസസറാണ് Galaxy F34 5G നൽകുന്നത്. കൂടാതെ വോയ്‌സ് ഫോക്കസ് ഫീച്ചർ വോയ്‌സ്, വിഡിയോ കോളുകൾക്കിടയിലുള്ള പശ്ചാത്തല ശബ്‌ദം കുറയ്ക്കുന്നു, ഡോൾബി അറ്റ്‌മോസ് നൽകുന്ന മികച്ച ശബ്ദാനുഭവും ഫോണിലുണ്ട്.

 നാല് തലമുറ വരെ OS അപ്‌ഗ്രേഡുകളും അഞ്ച് വർഷം വരെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. 

 

 ഇലക്ട്രിക് ബ്ലാക്ക്, മിസ്റ്റിക് നിറങ്ങളിൽ ലഭ്യമായ Galaxy F34 5G 6+128 GB, 8+128 GB സ്റ്റോറേജ് വേരിയന്റുകളിൽ വരുന്നു. ഫ്ലിപ്കാർട്ട്, Samsung.com എന്നിവയിലും തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും സ്മാർട്ട്ഫോൺ ലഭ്യമാകും. 

 

English Summary:Samsung Galaxy F34 5G with 120Hz sAMOLED display, 50MP camera, 6000mAh battery launched in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com