സോണി ബ്രാവിയ എക്സ്ആര്‍ മാസ്റ്റര്‍ സീരിസ് എ95എല്‍ ഒഎല്‍ഇഡി; വിലയും പ്രകടനവും ഇങ്ങനെ
Mail This Article
സോണി ഇന്ത്യ പുതിയ ഒഎല്‍ഇഡി പാനലിനൊപ്പം കോഗ്നിറ്റീവ് പ്രോസസര്‍ എക്സ്ആര്‍ കരുത്തേകുന്ന പുതിയ ബ്രാവിയ എക്സ്ആര്‍ മാസ്റ്റര്‍ സീരിസ് എ95എല്‍ ഒഎല്‍ഇഡി അവതരിപ്പിച്ചു. 164 സെ.മീ (65),139 സെ.മീ (55) എന്നീ രണ്ട് സ്ക്രീന്‍ വലുപ്പങ്ങളിലാണ് പുതിയ ബ്രാവിയ എക്സ്ആര്‍ മാസ്റ്റര്‍ സീരിസ് എ95എല്‍ ഒഎല്‍ഇഡി പുറത്തിറക്കിയിരിക്കുന്നത്.
അവിശ്വസനീയമാം വിധം മനുഷ്യര്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന രീതിയില്‍ ഉള്ളടക്കം പുനരാവിഷ്ക്കരിക്കുന്നതാണ് സോണി ബ്രാവിയ എക്സ്ആര്‍ ടിവികളിലെ പ്രോസസര്‍. മനുഷ്യന്‍റെ കണ്ണ് എങ്ങനെ ഫോക്കസ് ചെയ്യുന്നുവെന്നതുള്‍പ്പെടെ ഇത് മനസിലാക്കുന്നു. എക്സ്ആര്‍ പ്രോസസ്സര്‍ എക്സ്ആര്‍ വഴി ഉപഭോക്താക്കള്‍ കാണുന്നതെന്തും 4കെ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കോഗ്നിറ്റീവ് പ്രോസസര്‍ എക്സ്ആര്‍ സഹായിക്കുന്നു.
എക്സ്ആര്‍ ഒഎല്‍ഇഡി കോണ്‍ട്രാസ്റ്റ് പ്രോ ആണ് ഒഎല്‍ഇഡി പാനലിനെ ശക്തിപ്പെടുത്തുന്നത്. വിശാലമായ നിറങ്ങള്‍ നല്‍കാന്‍ എ95എലിനെ പ്രാപ്തമാക്കുന്നതാണ് എക്സ്ആര്‍ ട്രൈലുമിനോസ് മാക്സ്. 4കെ 120എഫ്പിഎസ്, വേരിയബിള്‍ റിഫ്രഷ് റേറ്റ് (വിആര്‍ആര്‍), ഓട്ടോ ലോ ലേറ്റന്‍സി മോഡ്, ഓട്ടോ എച്ച്ഡിആര്‍ ടോണ്‍ ഓട്ടോ ഗെയിം മോഡ് എന്നിവയുള്‍പ്പെടെ എച്ച്ഡിഎംഐ 2.1 കോംപാറ്റിബിലിറ്റിയുമായാണ് എ95എല്‍ എത്തുന്നത്.
എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഗെയിം മെനുവാണ് മറ്റൊരു പ്രത്യേകത. ബ്രാവിയ കോര്‍ ആപ്പ്, ബ്രാവിയ ക്യാം, ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്മോസ്, അക്കോസ്റ്റിക് സര്‍ഫേസ് ഓഡിയോ പ്ലസ്, ഗൂഗിള്‍ ടിവി തുടങ്ങിയ ഫീച്ചറുകളും ബ്രാവിയ എ95എല്‍ ഒഎല്‍ഇഡി ടിവിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എക്സ്ആര്‍-55എ95എല്‍ മോഡലിന് 3,39,990 രൂപയും, എക്സ്ആര്‍-65എ95എല്‍ മോഡലിന് 4,19,990 രൂപയുമാണ് വില. 2023 സെപ്റ്റംബര്‍ 11 മുതല്‍ ഇന്ത്യയിലെ എല്ലാ സോണി സെന്‍ററുകളിലും പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും ഇ-കൊമേഴ്സ് പോര്‍ട്ടലുകളിലും ഇത് ലഭ്യമാണ്.
English Summary: Sony launches Bravia XR Master Series A95L OLED TV in India: Price, specs