ADVERTISEMENT

രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ ദീപാവലിയോടനുബന്ധിച്ച് സ്മാർട് ടിവികൾക്കും വാഷിങ് മെഷീനുകൾക്കും വൻ ഓഫറുകളൊരുക്കി തോംസൺ. തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികൾക്കും വൻ ഓഫറാണ് നൽകുന്നത്. നവംബർ 2 മുതൽ 11 വരെയാണ് ‘ഫ്ലിപ്കാർട്ട് ബിഗ് ദിവാലി സെയിൽ’ നടക്കുന്നത്.‌

ബ്ലൂ ബെസലുകളോട് കൂടിയ ലോകകപ്പ് സ്‌പെഷൽ എഡിഷൻ ടിവി 43 ഇഞ്ച് Alpha005BL മോഡൽ 15,999 രൂപയ്‌ക്കാണ് വിൽക്കുന്നത്. പുതിയ സെമി ഓട്ടമാറ്റിക് വാഷിങ് മെഷീൻ 8,399 രൂപയ്ക്കും ലിസ്റ്റ് ചെയ്തിട്ടുണ്ട്. കേവലം 5,999 രൂപയ്ക്ക് വരെ എൽഇഡി ടിവികളും ലഭ്യമാണ്. 24 ഇഞ്ചിന്റെ Alpha001 മോഡൽ സ്മാര്‍ട് ടിവി 6,299 രൂപയ്ക്കും വിൽക്കുന്നു. രാജ്യത്തെ മറ്റു കമ്പനികളുമായി മൽസരിക്കാൻ വൻ ഇളവുകളാണ് തോംസൺ നൽകുന്നത്.

thomson-2 - 1

ഇന്ത്യൻ ഉപഭോക്താക്കൾക്കായി ക്യുഎൽഇഡി, ഓത്ത് പ്രോ മാക്സ്, എഫ്എ സീരീസ് ടിവികൾ എന്നിവയിലേക്ക് പുതിയ ശ്രേണിയിലുള്ള ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നതായി തോംസൺ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പുതിയ 43 ഇഞ്ച് ക്യുഎൽഇഡി, റിയൽടെക് പ്രോസസറുള്ള 43 ഇഞ്ച് എഫ്എ സീരീസ് ടിവികൾ, 4കെ ഡിസ്‌പ്ലേയുള്ള 55 ഇഞ്ച് ഗൂഗിൾ ടിവികളുടെ പുതിയ ശ്രേണിയും പുറത്തിറക്കിയിട്ടുണ്ട്.

ഫ്ലിപ്കാർട്ട് സെയിലിൽ കേവലം 8,499 രൂപയ്ക്കാണ് 32 ഇഞ്ച് Alpha007BL മോഡൽ ടിവി വിൽക്കുന്നത്. 40 ഇഞ്ച് മോഡലിനു 13,999 രൂപയും 75 ഇഞ്ച് അൾട്രാ എച്ച്ഡി 4കെ സ്മാർട് ടിവിക്ക് 79,999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 65 ഇഞ്ച് 4കെ ടിവിയുടെ വില 42,999 രൂപയാണ്. 50 ഇഞ്ചിന്റെ OPMAXGT9020 എൽഇഡി ടിവി 24499 രൂപയ്ക്കും വിൽക്കുന്നു.

രാജ്യത്ത് ഗൂഗിൾ ലൈസൻസുള്ള ടിവികൾ നിർമിക്കുന്ന ആദ്യത്തെ ഇന്ത്യൻ നിർമാതാവാണ് തോംസൺ. തോംസണിന് വേണ്ടി എസ്പിപിഎൽ കമ്പനിയാണ് സ്മാർട് ടിവികൾ നിർമിച്ചു നൽകുന്നത്. ഇന്ത്യയില്‍ തന്നെ നിര്‍മിച്ചെടുക്കുക എന്ന മുദ്രാവാക്യം ഉള്‍ക്കൊണ്ട് രാജ്യത്തു തന്നെയാണ് ഇപ്പോള്‍ പുറത്തിറക്കിയ ഉപകരണങ്ങള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് കമ്പനി മേധാവി അവ്‌നീത് സിങ് മാര്‍വ പറഞ്ഞു. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയ്ക്ക് 4കെ ടിവികൾ വിതരണം ചെയ്യുമെന്നാണ് തോംസണിന്റെ വാഗ്ദാനം.

English Summary: Thomson offers heavy discounts on its entire range of Smart Tvs during the Flipkart Big Diwali Sale from 2nd to 11th November

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com