വൺപ്ലസ് 12ആർ വിപണിയിലെത്തി; കാത്തിരുന്നവരെ നിരാശപ്പെടുത്തി ഫ്ളാഷ് സെയ്ൽ, വിലയും വിവരങ്ങളും അറിയാം
Mail This Article
ഫെബ്രുവരി 6ന് 12 മണി മുതലാണ് വൺ പ്ലസ് 12 ആർ വിപണിയിലെത്തുമെന്നു കമ്പനി പ്രഖ്യാപിച്ചിരുന്നത്. കൃത്യം 12നു സെയിൽ ആരംഭിച്ചു കാത്തിരുന്നവരെ നിരാശപ്പെടുത്തി പലർക്കും 'ഔട്ട് ഓഫ് സ്റ്റോക്, പേമെന്റ് ഡിക്ലൈൻഡ്' എന്നൊക്കെയുളള മറുപടികളാണ് ലഭിച്ചത്. ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ 7 ദിവസം കഴിഞ്ഞായിരിക്കും ഇനിയുള്ള വിൽപ്പനയെന്നുള്ള അറിയിപ്പും പ്രത്യക്ഷപ്പെട്ടു. ഒരു ഫ്ലാഷ് സെയിൽ ആയിരിക്കാം കമ്പനി പ്ലാൻ ചെയ്തതെന്നായിരുന്നു പലരുടെയും അഭിപ്രായം. സമൂഹമാധ്യമ അക്കൗണ്ടുകളിൽ നൂറുകണക്കിനു അഭിപ്രായങ്ങൾ എത്തി.
എന്തായാലും വിപണിയിൽ വലിയൊരു മാറ്റമുണ്ടാക്കാൻ കഴിയുന്ന ഫ്ലാഗ്ഷിപ് സ്മാർട്ഫോണായിരിക്കും വൺപ്ലസ് 12ആർ എന്നുള്ളത് ഉറപ്പായിരിക്കുന്നു. 8ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വൺപ്ലസ് 12ആർന്റെ അടിസ്ഥാന മോഡൽ 39,999 രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്. . 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മറ്റൊരു വേരിയൻ്റിന് 45,999 രൂപയുമാണ് വില.
ഡിസ്പ്ലേയുടെ പ്രത്യേകത
120 ഹെർട്സ് പ്രൊഫഷണൽ എക്സ്ട്രീം ഡൈനാമിക് റേഞ്ച് ഡിസ്പ്ലേയാണ് ഫോണിനുള്ളത്( 120 Hz ProXDR ). വിഡിയോ എഡിറ്റിങ്ങിലും ഫോട്ടോഗ്രാഫിയിലും മികച്ച ഫലം നൽകും. നാലാം തലമുറ എൽടിപിഒ ഡിസ്പ്ളേ സാങ്കേതിക വിദ്യ ഊർജ്ജ ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്നു.
പ്രൊസസർ
സ്നാപ്ഡ്രാഗൺ 8 ജെൻ 2 റാം സ്മൂത്ത് പെർഫോമൻസും ആപ്പ് ലോഡിങ്ങിനു വേഗവും നൽകുമെന്നുറപ്പ്. മൾട്ടി ടാസ്കിങ്ങിനും 16 ജിബി വരെയുള്ള റാം സഹായകമാകും.
മറ്റു സവിശേഷതകൾ
50MP സോണി സെൻസർ(Sony IMX890 + OIS), 8MP അൾട്രാവൈഡ് ലെൻസ്, 2MP മാക്രോ എന്നിവയുണ്ട്. 16എംപി ഫ്രണ്ട് ലെൻസാണ് ഇതിനുള്ളത്. OnePlus 12R-ൽ 5,500mAh ബാറ്ററിയും 100W ചാർജറും ഉണ്ട്.
-
Display6.7 ഇഞ്ച് അമോലെഡ് എൽടിപിഒ
-
Processerക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2
-
camera50എംപി സോണി IMX890 main sensor
-
Battery5500mAh