നോക്കിയ ജി42 5ജിയുടെ പുതിയ 6ജിബി വേരിയന്റ്; വിലയും വിവരങ്ങളും വിശദമായറിയാം
Mail This Article
നോക്കിയ ജി42 5ജിയുടെ പുതിയ 6ജിബി വേരിയന്റ് അവതരിപ്പിച്ച് എച്ച്എംഡി. 2024 മാർച്ച് 8ന് വനിതാ ദിനത്തില്‍ പുതിയ മോഡൽ ഇന്ത്യയില്‍ വിൽപന ആരംഭിക്കും. 9999 രൂപ വിലയില്‍ ആമസോൺ, എച്ച്എംഡി ഡോട്ട് കോം എന്നിവയിലൂടെ എക്സ്ക്ലൂസീവായി ഉപഭോക്താക്കള്‍ക്കു ഫോണുകൾ സ്വന്തമാക്കാം. സ്നാപ്ഡ്രാഗണ്‍ 480 പ്ലസ് 5ജി ചിപ്സെറ്റ്, 4ജിബി റാം, 3 ദിവസം നീണ്ടുനിൽക്കുന്ന ബാറ്ററി തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ.
2ജിബി വെർച്വൽ റാം ഉൾപ്പെടെ 6 ജിബി റാം+128 ജിബി റോം ശേഷിയാണ് ഫോണിനുള്ളത്. അതിശയിപ്പിക്കുന്ന 6.56എച്ച്ഡി+ 90 ഹെര്‍ട്സ് കോർണിങ് ഗോറില്ല ഗ്ലാസ് 3 ഡിസ്പ്ലേ മികച്ച കാഴ്ചാനുഭവം നല്കും. 50എംപി എഎഫ് മെയിൻ ക്യാമറ, രണ്ട് അധിക 2എംപി ക്യാമറ, 8എംപി മുൻ ക്യാമറ, രണ്ട് വർഷത്തെ ഒഎസ് അപ്ഗ്രേഡ് ഗ്യാരന്റി എന്നിവയുമുണ്ട്.
സോ പർപ്പിൾ, സോ ഗ്രേ എന്നീ നിറങ്ങളിലാണ് നോക്കിയ ജി42 5ജിയുടെ 6ജിബി വേരിയന്റ് വരുന്നത്. ഇതോടൊപ്പം ബാർബി ഫ്ളിപ് ഫോണ്‍ ഉൾപ്പെടെ ഒറിജിനൽ ഡിവൈസുകളുടെ ഒരു ശ്രേണി പുറത്തിറക്കാനും എച്ച്എംഡി ഒരുങ്ങുകയാണ്.
-
Display6.56- ഇഞ്ച് എച്ച്ഡി + എൽസിഡി സ്ക്രീൻ
-
ProcesserQualcomm Snapdragon 480+ chipset
-
camera50-മെഗാപിക്സൽ പ്രൈമറി സെൻസർ
-
Selfie Camera8-മെഗാപിക്സൽ പ്രൈമറി ക്യാമറ
-
Battery5,000 എംഎഎച്ച് ബാറ്ററി