67 വാട്ട് ഫാസ്റ്റ് ചാർജിങ്, സോണി ക്യാമറ; റിയൽമി നാർസോ 70 പ്രോ 5ജിയെക്കുറിച്ച് അറിയേണ്ടതെല്ലാം
Mail This Article
2024ൽ മൂന്നാമത്തെ അവതരണത്തിനൊരുങ്ങുകയാണ് റിയൽമി. റിയൽമി 12 പ്രോ 5ജി, റിയൽ 12 സീരിസ് എന്നിവ ഇതിനകം പുറത്തിറങ്ങി. ഇനി നാർസോ സീരീസിൽ പുതിയ മോഡൽ റിയൽമി നാർസോ 70 പ്രോ 5ജി മാർച്ച് 19ന് അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. സ്മാർട്ട്ഫോണിനൊപ്പം, അതേ ലോഞ്ച് ഇവന്റിൽ കമ്പനി പുതിയ ബഡ്സ് ടി300 ടിഡബ്ലിയുഎസ് ഇയർബഡുകളും അവതരിപ്പിക്കും
67W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെയാണ് നാർസോ 70 പ്രോ 5ജി വരുന്നതെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. 2,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ് വരുന്ന അമോലെഡ് ഡിസ്‌പ്ലേ സ്മാർട്ട്‌ഫോണിൽ ഉണ്ടാകുമെന്നും റിയൽമി വെളിപ്പെടുത്തി. കൂടാതെ സെഗ്‌മെന്റിലെ ഇന്ത്യയിലെ ആദ്യത്തെ സോണി IMX890 ക്യാമറ ഈ സ്‌മാർട്ട്‌ഫോണിലായിരിക്കുമെന്നും റിയൽമി അവകാശപ്പെടുന്നു. മാത്രമല്ല നാർസോ 70 പ്രോ 5 ജിയിൽ ഹൊറൈസൺ ഗ്ലാസ് ഡിസൈനും ഉണ്ടാകുമെന്നു കമ്പനി പറയുന്നു. ആംഗ്യങ്ങളിലൂടെ ഫോൺ പ്രവർത്തിപ്പിക്കാൻ സാധിക്കും.
നാർസോ 70 പ്രോ 5 ജി(Realme Narzo 70 Pro 5G)യുടെ വിൽപ്പന മാർച്ച് 19 ന് വൈകുന്നേരം 6 മണി മുതൽ റിയൽമി വെബ്‌സൈറ്റിലൂടെയും ആമസോൺ ഇന്ത്യയിലൂടെയും നടക്കും. ഉപഭോക്താക്കൾക്ക് 4,299 രൂപ വരെ കിഴിവുകളും ഡോം ഗ്രീൻ നിറത്തിലുള്ള കോംപ്ലിമെന്ററി റിയൽമി ബഡ്സ് (Realme Buds T300) ലഭിക്കും. 2,299 രൂപയാണ് വില. ഉപഭോക്താക്കൾക്ക് 6 മാസത്തെ നോകോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കും.