മോട്ടോ ജി64 5ജിയുടെ ലോഞ്ച് പ്രഖ്യാപിച്ചു മോട്ടറോള; പ്രത്യേകതകൾ അറിയാം
Mail This Article
സ്മാർട്ട്‌ഫോൺ ബ്രാൻഡായ മോട്ടറോള മോട്ടോ ജി64 5ജിയുടെ ലോഞ്ച് പ്രഖ്യാപിച്ചു. ഏപ്രില്‍ 23ന് ഔദ്യോഗിക വിൽപ്പന ആരംഭിക്കും. ആദ്യത്തെ മീഡിയടെക് ഡിമെൻസിറ്റി 7025 പ്രോസസർ, 6000എംഎഎച്ച് ബാറ്ററി, ഷെയ്ക്ക് ഫ്രീ 50 എംപി ഒഐഎസ് ക്യാമറ, ക്വാഡ് പിക്‌സൽ ടെക്‌നോളജി എന്നിവയോടുകൂടിയാണ് ഫോൺ എത്തുന്നത്. ഇൻ-ബിൽറ്റ് 12ജിബി റാം + 256ജിബി സ്റ്റോറേജ് ഉള്ള ഈ സ്മാർട്ട്‌ഫോൺ16,999 രൂപ വിലയിൽ (ഓഫറുകൾ ഉൾപ്പെടെ 15,999 രൂപ) അവതരിപ്പിക്കുന്നു.
മോട്ടോ ജി64 5ജിയിൽ ലോകത്തിലെ ആദ്യത്തെ മീഡിയടെക് ഡൈമെൻസിറ്റി 7025 പ്രോസസറാണെന്നാണ് കമ്പനിയുടെ അവകാശവാദം. അൾട്രാഫാസ്റ്റ് പ്രകടനം നൽകാൻ പ്രാപ്തമാായ 2.5GHz വരെ ഫ്രീക്വൻസി വാഗ്ദാനം ചെയ്യുന്ന ശക്തമായ ഒക്ടാ കോർ പ്രോസസറാണ് ഫോണിലുള്ളത്. 33വാട്ട് ടർബോപവർ ചാർജർ ഉപയോഗിച്ച് വേഗത്തിൽ ചാർജ് ചെയ്യാനാകും.
ഷെയ്ക്ക് ഫ്രീ 50MP ഒഐഎസ് ക്യാമറ ക്വാഡ് പിക്‌സൽ സാങ്കേതികവിദ്യയാണുള്ളത്, കുറഞ്ഞ വെളിച്ചത്തിലും ഫോട്ടോകളും വിഡിയോകളും പകർത്താൻ ഇത് സഹായകമാകും. രണ്ടാമത്തെ ക്യാമറ 8 MP അൾട്രാവൈഡ് + മാക്രോ വിഷൻ ക്യാമറയാണ്, ഇത് ഉപയോക്താക്കൾക്ക് രണ്ട് വ്യത്യസ്ത അനുഭവങ്ങൾ നൽകുന്നു. അഒപ്റ്റിമൈസ് ചെയ്‌ത 16 MP സെൽഫി ക്യാമറയാണ് ലഭിക്കുന്നത്.
മോട്ടോ ജി64 5ജിയുടെ 120 6.5 ഹെർട്സ് ഫുൾ എച്ച്‌ഡി+ ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ വിസ്മയിപ്പിക്കുന്ന കാഴ്ചാനുഭവം നൽകുന്നു. 240 ഹെർട്സിന്റെ കുറഞ്ഞ ലേറ്റൻസി ടച്ച് സാംപ്ലിങ് നിരക്ക് ഉണ്ട്. പേൾ ബ്ലൂ, മിൻ്റ് ഗ്രീൻ, ഐസ് ലിലാക്ക് എന്നീ 3 അതിമനോഹരമായ ഷേഡുകളിൽ മോട്ടോ ജി64 5ജി ലഭ്യമാണ്.ഡോൾബി അറ്റ്‌മോസ് ഹൈ-റെസ് സർട്ടിഫൈഡ് സൗണ്ട് സിസ്റ്റം ഉപയോഗിച്ച് ട്യൂൺ ചെയ്‌ത ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, മൾട്ടി-ഡൈമൻഷണൽ സ്റ്റുഡിയോ നിലവാരമുള്ള ഓഡിയോ ഔട്ട്‌പുട്ട് ലഭ്യമാക്കുന്നു.
-
Display6.5-inch FHD+ LCD screen with 120Hz refresh rate
-
ProcesserOcta Core MediaTek Dimensity 7025 6nm processor
-
OSAndroid 14 with My UX
-
Rear Camera50MP rear camera with f/1.8 aperture, OIS, LED flash, 8MP ultra-wide / macro / depth camera with f/2.2 aperture, 1080p video recording
-
Selfie Camera16MP front-facing camera with f/2.4 aperture, 1080p video recording
-
Charging6000mAh battery with 30W turbocharging
ആൻഡ്രോയിഡ് 14 ആണ് നിലവിലുള്ളത്. 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾക്കൊപ്പം ആൻഡ്രോയിഡ് 15-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും കഴിയും. മോട്ടോ ജി64 5ജി ഫ്ലിപ്പ്കാർട്ട്, Motorola.in എന്നിവയിലും മുൻനിര റീട്ടെയിൽ സ്റ്റോറുകളിലും ഏപ്രിൽ 23-ന്, 12PM മുതൽ ലഭ്യമാകും.
വിലനിർണ്ണയവും ലോഞ്ച് ഓഫറുകളും:
8ജിബി + 128ജിബി വേരിയന്റ് ലോഞ്ച് വില: 14,999 രൂപ
വില: ബാങ്ക് അല്ലെങ്കിൽ എക്സ്ചേഞ്ച് ഓഫറുകൾ ഉൾപ്പെടെ 13,999 രൂപ
12ജിബി + 256ജിബി വേരിയൻ്റ്: ലോഞ്ച് വില: 16,999 രൂപ
വില: ബാങ്ക് അല്ലെങ്കിൽ എക്സ്ചേഞ്ച് ഓഫറുകൾ ഉൾപ്പെടെ 15,999 രൂപ
ഓഫറുകൾ: എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾക്ക് 1,100 രൂപ വരെ തൽക്ഷണ ബാങ്ക് കിഴിവ്.