ADVERTISEMENT

താരതമ്യേന കുറഞ്ഞ വിലയുള്ള  ഒരു 5ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാന്‍ ഇതാ 5 മോഡലുകള്‍. രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരിയായ ആമസോണ്‍ 'ബെസ്റ്റ് 5ജി മൊബൈല്‍' എന്ന വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നവയില്‍നിന്നുള്ള ഫോണുകള്‍ മാത്രമാണ് ഈ ലിസ്റ്റില്‍ ഉള്ളത്. ഇതെഴുതുന്ന സമയത്ത് 49,999 രൂപയ്ക്കു വില്‍ക്കുന്ന ഐഫോണ്‍ 13 മുതല്‍, 9,999 രൂപയ്ക്കു വില്‍ക്കുന്ന നോക്കിയ ജി42 5ജി വരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രദ്ധിക്കുക. ഇവയുടെ വിലകള്‍ മാറിയേക്കാം. 

ഐഫോണ്‍ 13 128ജിബി 

ഏറ്റവും പുതിയ ഐഫോണ്‍ തന്നെ വാങ്ങണമെന്നില്ലാത്തവര്‍ക്ക് പരിഗണിക്കാവുന്ന മോഡലാണ് ഐഫോണ്‍ 13 128ജിബി. ഇതിന് 6.1-ഇഞ്ച് സ്‌ക്രീന്‍ വലിപ്പമാണ് ഉള്ളത്. ഇതെഴുതുന്ന സമയത്തെ വില 49,999 രൂപ. 

Iphone-13 - 1

ഗുണങ്ങള്‍ 

∙വിഡിയോ പകര്‍ത്തുമ്പോള്‍ സിനിമാറ്റിക് മോഡ് 

∙സ്മാര്‍ട്ട് എച്ഡിആര്‍ 4 അടക്കമുള്ള ഇരട്ട പിന്‍ക്യാമറാ സിസ്റ്റം 

∙സെല്‍ഫി ക്യാമറയ്ക്കും നൈറ്റ് മോഡ് 

∙എ15 ബയോണിക് പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്നു 

കുറവുകള്‍ 

പുതിയ തലമുറ ഐഫോണുകളിലെല്ലാം ലഭ്യമായ 48എംപി ക്യാമറയുടെ അഭാവം 

ഐഫോണ്‍ പ്രോ സീരിസില്‍ ലഭിക്കുന്ന സ്‌ക്രീന്‍ ടെക്‌നോളജിയും ക്യാമറാ പ്രകടനവും ലഭിക്കില്ല 

എല്ലാ ഫീച്ചറുകളും പരിശോധിച്ചു വാങ്ങാന്‍ ലിങ്ക്

നോക്കിയ ജി42 5ജി 

ഇപ്പോള്‍ വാങ്ങാവുന്ന ഏറ്റവും വില കുറഞ്ഞ 5ജി ഫോണുകളിലൊന്നാണ് നോക്കിയ ജി42 5ജി. സ്‌നാപ്ഡ്രാഗണ്‍ 480 പ്ലസ് 5ജി പ്രൊസസറാണ് കരുത്ത്. ഇതെഴുതുന്ന സമയത്തെ വില 9,999 രൂപ. 

nokia g34 - 1

ഗുണങ്ങള്‍ 

∙4ജിബി+2ജിബി വെര്‍ച്വല്‍ റാം 

∙128ജിബി സംഭരണശേഷി 

∙50എംപി എഐ പ്രധാന ക്യാമറ 

∙5000 എംഎഎച് ബാറ്ററി 

∙രണ്ടു വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റ് 

കുറവുകള്‍ 

ചിലര്‍ക്കു ടച് പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട് 

ക്യാമറയ്ക്ക് അവകാശപ്പെടുന്ന മികവുണ്ടോ എന്ന് സംശയം 

നോക്കിയയ്ക്ക് അടുത്ത് സര്‍വിസ് സെന്ററുകള്‍ ഉണ്ടോ എന്ന് അന്വേഷിച്ച ശേഷം പരിഗണിക്കുക 

നോക്കിയ ജി42 5ജിയുടെ ഫീച്ചറുകള്‍ എല്ലാം പരിശോധിച്ച ശേഷം വാങ്ങാന്‍ 

ഐക്യൂ സെഡ്6 ലൈറ്റ് 5ജി 

നോക്കിയ ജി42 5ജിയെക്കാള്‍  അല്‍പ്പം കൂടെ വില കൊടുത്താല്‍ വാങ്ങാവുന്ന മോഡലാണ് ഐക്യൂ സെഡ്6 ലൈറ്റ്  5ജി. സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 1 ആണ് പ്രൊസസര്‍. ഇതെഴുതുന്ന സമയത്തെ വില 11,999 രൂപ. 

iqoo-z6-5g

ഗുണങ്ങള്‍ 

∙128ജിബി സംഭരണശേഷി, 6ജിബി റാം 

∙120ഹെട്‌സ് ഫുള്‍എച്ഡിപ്ലസ് റെസലൂഷനുള്ള 6.58-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീന്‍ 

∙ഐ ഓട്ടോഫോക്കസ് ഉള്ള 50 എംപി പ്രധാന ക്യാമറ 

∙ട്രാവല്‍ അഡാപ്റ്ററും ഫോണിനൊപ്പം ലഭിക്കുന്നു 

കുറവുകള്‍ 

പഴക്കം. ആന്‍ഡ്രോയിഡ് 12ല്‍ പ്രവര്‍ത്തിക്കുന്നു 

ചിലര്‍ക്ക് ഡിസ്‌പ്ലെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് 

ഒരു സിം സ്ലോട്ട് മാത്രം 

ഐക്യൂ സെഡ്6 ലൈറ്റ് 5ജി ഫോണിന്റെ ഗുണദോഷങ്ങള്‍ പരിശോധിച്ച ശേഷം വാങ്ങാം

പോകോ എം6 പ്രോ 5ജി 

സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന മോഡലാണ് പോകോ എം6 പ്രോ 5ജി. ഷഓമിയുടെ സബ് ബ്രാന്ഡ് ആയ പോകോ, നല്‍കുന്ന പണത്തിനുള്ള മൂല്ല്യം ലഭിക്കുന്ന ഹാര്‍ഡ്‌വെയര്‍ ഉണ്ടാക്കി നല്‍കുന്ന ബ്രാന്‍ഡ് എന്നാണ്അറിയപ്പെട്ടിരുന്നത്. അടുത്തിടെ ഈ പേരിന് അല്‍പ്പം കളങ്കമേശിയിട്ടുണ്ടെങ്കിലും തങ്ങളുടെ എതിരാളികള്‍ക്കൊപ്പം നില്‍ക്കാന്‍ കെല്‍പ്പുള്ള കമ്പനിയാണ്. പോകോ എം6 പ്രോ 5ജിക്ക് ഇതെഴുതുന്ന സമയത്ത് വില 12,499 രൂപയാണ്. 

മികവുകള്‍ 

8ജിബി റാം 256 സംഭരണശേഷി 

50എംപി എഫ്1.8 എഐ ഇരട്ട ക്യാമറ, നൈറ്റ് മോഡ്, ഫില്‍റ്റര്‍ എഫക്ട്, 8എംപി സെല്‍ഫി ക്യാമറ 

5000എംഎഎച് ബാറ്ററി, ചാര്‍ജര്‍ ലഭിക്കും 

കുറവുകള്‍ 

ബാറ്ററി നീണ്ടുനില്‍ക്കുന്നില്ലെന്ന് ചിലര്‍ പരാതിപ്പെടുന്നു 

ബാറ്ററി 0 ശതമാനമായാല്‍ സര്‍വിസ് സെന്ററില്‍ കൊണ്ടുപോകേണ്ടി വരുന്നു എന്നു ചിലര്‍ 

ക്യാമറാ നിലവാരത്തെക്കുറിച്ചും ഏതാനും ചില പരാതികള്‍ 

എല്ലാ ഫീച്ചറുകളും പരിശോധിച്ച് വാങ്ങാം

motorola-g34-2 - 1

മോട്ടറോള ജി34 5ജി 

പല ബജറ്റ് ഫോണുകളെയും പോലെയല്ലാതെ മോട്ടറോള ജി34 5ജി പ്രവര്‍ത്തിക്കുന്നത് സ്‌നാപ്ഡ്രാഗണ്‍ 695 5ജി പ്രൊസസറിലാണ്. എല്‍പിഡിഡിആര്‍4 റാമും ഉണ്ട്. മെമ്മറി ആകട്ടെ യുഎഫ്എസ് 2.2 നിലവാരത്തിലുള്ളതാണ്. 6.5-ഇഞ്ച് എച്ഡിപ്ലസ്ഡിസ്‌പ്ലെ. മോട്ടറോള ജി34 5ജി ഇതെഴുതുന്ന സമയത്തെ വില 12,679 രൂപ. 

മികവുകള്‍ 

പ്രൊസസര്‍ 

മിക്ക 5ജി നെറ്റ്‌വര്‍ക്കുകളിലും മികച്ച പ്രകടനം ലഭിക്കുമെന്ന് കമ്പനി 

8ജിബി റാം/128ജിബി സംഭരണശേഷി 

50എംപി പ്രധാന ക്യാമറ+2എംപി മാക്രോ 

16എംപി സെല്‍ഫി ക്യാമറ 

പിഡിഎഎഫ് ഫോക്കസിങ് 

5000എംഎഎച് ബാറ്ററി 

കുറവുകള്‍ 

ക്യാമറാ പ്രകടനം പോരെന്ന് അഭിപ്രായമുള്ളവരുണ്ട് 

മൈക്രോഫോണ്‍ പ്രശ്‌നങ്ങള്‍ ചിലര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു 

ബാറ്ററി പെട്ടെന്നു തീരുന്നു എന്ന് അഭിപ്രായമുള്ളവരും ഉണ്ട്. 

മോട്ടറോള ജി34 5ജി മോഡലിന്റെ 4ജിബി റാം വേരിയന്റ് 11,998 രൂപയ്ക്കും വാങ്ങാം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com