ബിഐഎസ് സർട്ടിഫിക്കേഷനുള്ള ക്യാമറ! ഗ്യാലക്‌സി സെഡ് ഫ്ലിപ് 6 വിശദാംശങ്ങൾ ചോർന്നു
Mail This Article
സാംസങ് ഗാലക്‌സി സെഡ് ഫ്‌ലിപ്പ് 6, ഗാലക്‌സി സെഡ് ഫോൾഡ് 6 എന്നിവ ജൂലൈയിൽ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ബിഐഎസ് സർട്ടിഫിക്കേഷനുള്ള ക്യാമറയായിരിക്കും ഈ ഫോണിനെന്നാണ് റിപ്പോർട്ടുകൾ. SM-F741B എന്ന മോഡൽ നമ്പർ ഉള്ള BIS സർട്ടിഫിക്കേഷൻ Samsung Galaxy Z Flip6 നേടിയതായി 91 മൊബൈൽസിന്റെ റിപ്പോർട്ട് പറയുന്നു.50 മെഗാപിക്സൽ ക്യാമറയായിരിക്കുമെന്നാണ് സൂചന.
എക്സിനോസ് 2400 കരുത്തിലായിരിക്കും അല്ലെങ്കില്‍ ഒരുപക്ഷേ ജെൻ3 സ്നാപ്ഡ്രാഗണോ ഉൾക്കൊള്ളിച്ചായിരിക്കും ഫ്ലിപ് 6 എത്തുകയെന്ന സൂചന ആൻഡ്രോയിഡ് പൊലീസ് നൽകുന്നു. ലൈറ്റ് ബ്ലൂ, ലൈറ്റ് ഗ്രീൻ, സിൽവർ, യെല്ലോ എന്നീ നിറങ്ങളിൽ ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 6 എത്തുമെന്ന് ബിസിനസ് കൺസൾടന്റ് റോസ് യംഗ് പറയുന്നു.
2024-ലെ മറ്റ് സാംസങ് ഫ്ലാഗ്‌ഷിപ്പുകളിൽ നമ്മൾ കണ്ടത് പോലെ ഇത് ഗ്യാലക്‌സി AI സവിശേഷതകളാൽ നിറഞ്ഞതായിരിക്കും. മാത്രമല്ല ഈ ക്യാമറ പ്ലാറ്റ്ഫോം പിക്സൽ ബിന്നിങിനൊപ്പം(അടുത്ത പിക്സലുകൾ സംയോജിപ്പിക്കുന്ന പ്രക്രിയ) 12.5MP റസല്യൂഷൻ സ്ഥിരീകരിക്കുന്നതായാണ് റിപ്പോർട്ടുകൾ, ഇത് 50MP സെൻസറുമായി യോജിക്കുന്നു (12.5 x 4 പിക്സൽ ബിന്നിംഗിനൊപ്പം = 50.0). അതിനാൽ ഈ ഡാറ്റ അനുസരിച്ച്, Galaxy Z Flip 6-ൻ്റെ പ്രധാന ക്യാമറ EIS, OIS, f/1.8 അപ്പേർച്ചർ, 5.4mm ഫോക്കൽ ലെങ്ത് എന്നിവയുമായിരിക്കും.