ADVERTISEMENT

വിസ്മയിപ്പിക്കുന്ന മ്യൂസിക് ഫ്രെയിം പുറത്തിറക്കി സാംസങ്.വയര്‍ലെസ് സ്പീക്കര്‍, ഡോള്‍ബി അറ്റ്മോസ്, വയര്‍ലെസ് മ്യൂസിക് സ്ട്രീമിങ്  എന്നീ പുതുപുത്തന്‍ ഫീച്ചറുകളുള്ള സാംസങ് മ്യൂസിക് ഫ്രെയിമിന്റെ വില 23,990 രൂപയാണ്.  ആകര്‍ഷകമായ വയര്‍ലെസ് സ്പീക്കര്‍ പിക്ചര്‍ ഫ്രെയിമായി മാറുമ്പോള്‍ ലിവിങ് സ്പേസുകള്‍ക്ക് പുതുമ കൈവരുന്നു.പ്രിയപ്പെട്ട ഫോട്ടോകള്‍ ഇതിലൂടെ പ്രദര്‍ശിപ്പിക്കാനാകും. സാംസങ്, ആമസോൺ  എന്നിവിടങ്ങളില്‍ നിന്നും സ്റ്റോറുകളില്‍ നിന്നും സാംസങ് മ്യൂസിക് ഫ്രെയിം ലഭ്യമാണ്. 

ഡോള്‍ബി അറ്റ്മോസ് ടെക്നോളജി

കേള്‍വി സുഖം വര്‍ദ്ധിപ്പിക്കുന്ന ലൈഫ് ലൈക്ക് സൗണ്ട്സ്‌കേപ്പ് ഒരുക്കി എല്ലാ വശങ്ങളില്‍ നിന്നും ത്രിമാന ഓഡിയോ അനുഭവം സാധ്യമാക്കുന്നു. സിനിമ കാണുകയോ സംഗീതം കേള്‍ക്കുകയോ ഗെയിം കളിക്കുകയോ എന്തുമാകട്ടെ ഡോള്‍ബി അറ്റ്മോസ് സാങ്കേതികവിദ്യ മികച്ച നവ്യാനുഭവം ഉപയോക്താക്കള്‍ക്ക് സമ്മാനിക്കുന്നു.

സ്ഥിരതയാര്‍ന്ന ഗുണമേന്മയുള്ള ശബ്ദം

പരിസരത്തെ അലോസരങ്ങള്‍ ബാധിക്കാത്ത വിധം മികച്ച കേള്‍വി സുഖം ഉറപ്പാക്കി മുറിയുടെ എല്ലാ വശങ്ങളില്‍ നിന്നും ഒരുപോലെ സ്ഥിരതയുള്ള ഓഡിയോ ഉപയോക്താക്കള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്നു. മുറിയിലാകെ ക്രിസ്റ്റല്‍ ക്ലിയര്‍ നിലവാരത്തിലുള്ള ഓഡിയോ ഏവര്‍ക്കും സാധ്യമാക്കുന്നു. 

samsung-music-frame1 - 1

അനായാസമായ നിയന്ത്രണം

അലക്സ, ഗൂഗിള്‍ അസിസ്റ്റന്റ് തുടങ്ങിയ ബില്‍റ്റ് - ഇന്‍ വോയ്സ് അസിസ്റ്റന്റുകളിലൂടെ മ്യൂസിക് ഫ്രെയിം വളരെ എളുപ്പം നിയന്ത്രിക്കാന്‍ സാധിക്കുന്നു. ഉപയോക്താക്കള്‍ക്ക് ആയാസരഹിതമായി നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും മ്യൂസിക് ഫ്രെയിമിന് അതിനോട് പ്രതികരിക്കുന്നതിനും കഴിയും. ശബ്ദം ക്രമീകരിക്കുന്നതിനും ട്രാക്ക് മാറ്റുന്നതിനും ശബ്ദം നിര്‍ത്തുന്നതിനുമെല്ലാം ഇതിലൂടെ സാധിക്കുന്നു. ഈ ഫീച്ചറിലൂടെ ഹാന്‍ഡ് ഫ്രീ സൗകര്യവും സുഗമമായ നിയന്ത്രണവും സാധ്യമാക്കുന്നു. 

വ്യക്തിഗതമായ സൗണ്ട് ഒപ്റ്റിമൈസേഷന്‍

ഒപ്റ്റിമൈസേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് മുറിയുടെ സ്വഭാവത്തിന് അനുയോജ്യമായ വിധത്തില്‍ ഓഡിയോ അനുഭവം ക്രമപ്പെടുത്താനാകും. സ്പേസ് ഫിറ്റ്, സൗണ്ട് പ്രോ എന്നിവ മുറിയുടെ ശബ്ദസംബന്ധമായ സവിശേഷതകള്‍ വിലയിരുത്തുകയും അതിനനുസരിച്ച് ശബ്ദ സംവിധാനം ക്രമപ്പെടുത്തുകയും ചെയ്യുന്നു. 

Q സിംഫണി സമന്വയം

ഉപയോക്താക്കള്‍ക്ക് ടിവിയുടെ ഇരുവശത്തുമായി രണ്ട് മ്യൂസിക് ഫ്രെയിമുകള്‍ സ്ഥാപിച്ച് മികച്ച ശബ്ദത്തിനായി Q സിംഫണി  ഉപയോഗിക്കാം. പശ്ചാത്തല ശബ്ദത്തിനായി ടിവിയുടെ മുന്നില്‍ സൗണ്ട്ബാറും പിറകിലെ സ്പീക്കറായി പ്രവര്‍ത്തിക്കാന്‍ എതിര്‍വശത്തെ ഭിത്തിയില്‍ ഒരു മ്യൂസിക് ഫ്രെയിമും സ്ഥാപിക്കാം. സ്മാര്‍ട്ട്തിങ്സ് ആപ്പ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കാനാകും.

English Summary:

Samsung introduces Music Frame in India, blending high-quality sound with aesthetic appeal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com