50,000 രൂപയില്‍ താഴെ വിലയിൽ വാങ്ങാവുന്ന ഫോണുകൾ: പ്രൈം ഡേ ഓഫറുകൾ അറിയാം
Mail This Article
രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പ്പന ശാലകളില്‍ ഒന്നായ ആമസോണ്‍ ഒരുക്കുന്ന പ്രൈം ഡേ സെയിലില്‍ വാങ്ങാവുന്ന 50,000 രൂപയില്‍ താഴെയുള്ള ചില ഫോണുകള്‍ പരിശോധിക്കാം. ഇവയിൽ പല ഫോണുകളും പ്രീമിയം ലേബൽ വരില്ലെങ്കിലും ഉപയോക്താവിന്റെ പോക്കറ്റ് കീറാതെ മികച്ച പ്രകടനം ഉറപ്പുവരുത്തുന്ന മോഡലുകളാണ്.
ജൂലൈ 20ന് ആരംഭിക്കുന്ന പ്രൈംഡേ വിൽപ്പനയിൽ ആമസോൺ പ്രൈം അംഗങ്ങൾക്ക് സ്മാർട് ഫോണിലും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളിലും മികച്ച ഓഫറുകള്‍ പ്രതീക്ഷിക്കാം. എഴുപതോളം ബ്രാൻഡുകളുടെ വിവിധ ഉപകരണങ്ങളുടെ എസ്ക്ലൂസീവ് ലോഞ്ചുകളും പ്രൈം ദിനങ്ങളോടു അനുബന്ധിച്ച് ഉണ്ടായിരിക്കും. ആമസോൺപേ ഐസിഐസിഐ ക്രെഡിറ്റ് കാർഡിനു 5% അൺലിമിറ്റഡ് ക്യാഷ്ബാക് ഉണ്ടായിരിക്കും. ജൂലൈ 20ന് രാവിലെ 12ന് ആരംഭിച്ച് ജൂലൈ 21ന് രാത്രി 11:59 വരെ വില്‍പന തുടരും.
ക്യാമറാ പ്രകടനത്തിന് ഊന്നല്‍ നല്‍കി ഫോണ്‍ വാങ്ങുന്നവര്‍ക്ക് പരിഗണിക്കാവുന്ന ഫോണാണ് അടുത്തിടെ ഇറക്കിയ ഗൂഗിള്‍ പിക്‌സല്‍ 8എ 5ജി. അതിനു പുറമെ ഇതൊരു എഐ ഫോണുമാണ്. പുതിയകാല സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വേണ്ട കാര്യക്ഷമതയുമായി ഇറങ്ങിയിരിക്കുന്ന ആദ്യ തലമുറ ഹാന്‍ഡ്‌സെറ്റുകളിലൊന്ന്.
സുരക്ഷാ ഫീച്ചറുകളും ആവശ്യത്തിനുണ്ട്. ഫോണിന്റെ 6.1-ഡിസ്‌പ്ലെ മികച്ച ദൃശ്യാനുഭവം നല്‍കുന്നതും, വളരെ പ്രതികരണക്ഷമവും ആണ്. കഴിഞ്ഞ വര്‍ഷം ശ്രദ്ധപിടിച്ച പ്രധാന ഫീച്ചറുകളിലൊന്നായ സര്‍ക്ള്‍ ടു സേര്‍ച്ച് ഒക്കെ നടത്താന്‍ കെല്‍പ്പുള്ളതാണിത്. അതിനുള്ള ഹാര്‍ഡ്‌വെയര്‍ കരുത്തിനായിഗൂഗിള്‍ സ്വന്തമായി വികസിപ്പിച്ച ടെന്‍സര്‍ ജി3 പ്രൊസസറും ഉണ്ട്.
കംപ്യൂട്ടേഷണല്‍ ഫോട്ടോഗ്രാഫിയില്‍ അഗ്രഗണ്യനായ ഗൂഗിള്‍ ഒരുക്കിയിരിക്കുന്ന ക്യാമറാ സിസ്റ്റം മുക്തകണ്ഠമായി പ്രശംസിക്കപ്പെടുന്നു. ഇരട്ട പിന്‍ക്യാമറകളാണ് പിക്‌സല്‍ 8എക്ക്. ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ ഉള്ള പ്രധാന ക്യാമറയുടെ റസലൂഷന്‍ 64എംപിയാണ്. പിക്‌സല്‍ ബിനിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് എടുക്കുന്ന 16എംപി ഫോട്ടോകള്‍ മികച്ചവയാണ്. ഒപ്പമുള്ള 13എംപി അള്‍ട്രാ വൈഡ് ക്യാമറ പ്രധാന ക്യാമറയോളം മികവു പുലര്‍ത്തുന്നില്ല.
നൈറ്റ് ഫോട്ടോഗ്രാഫിയിലും പ്രധാന ക്യാമറ മികവ് പ്രദര്‍ശിപ്പിക്കുന്നു. ഇമേജിങ് മേഖലയിലടക്കം മേമ്പൊടിയായി എഐ വിതറിയഗൂഗിള്‍ ഒട്ടനവധി ഉപയോക്താക്കളെ ആകര്‍ഷിച്ചു കഴിഞ്ഞു.ഇതിന്റെ വിലയ്ക്കു കിട്ടുന്ന ഫോണുകളെക്കാള്‍ ഒരു കാര്യത്തില്‍ മാത്രമാണ് അല്‍പ്പം കരുത്തു കുറവ് എടുത്തു പറയാവുന്നത്-ഫാസ്റ്റ് ചാര്‍ജിങ്. ഇടത്തരം ഫോണ്‍ അന്വേഷിക്കുന്നവര്‍ക്ക് നിശ്ചയമായും പരിഗണിക്കാവുന്ന മോഡലാണിത്. ഏഴു വര്‍ഷം വരെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നല്‍കുമെന്ന്കമ്പനി പറഞ്ഞിട്ടുണ്ട്. എംആര്‍പി 52,999 രൂപയുള്ള 8ജിബി/128ജിബി വേര്‍ഷന് ഇതെഴുതുന്ന സമയത്തെ വില 46,990 രൂപയാണ്. പ്രൈം ഡേ ഓഫറുകള്‍ക്ക് കാത്തിരിക്കാം.
ഫ്‌ളാഗ്ഷിപ് ഫോണുകളുടെ പ്രകടനമേന്മ ലഭിക്കാന്‍ വലിയ പണം മുടക്കേണ്ടതില്ല എന്ന ആശയവുമായി ഫോണ്‍ നിര്‍മ്മാണം നടത്തി അത്ഭുതപ്പെടുത്തിയ കമ്പനിയായ വണ്‍പ്ലസും പിന്നീട് പ്രീമിയം ഫോണുകള്‍ക്ക് വന്‍ വില ഈടാക്കാന്‍ തുടങ്ങി. എന്നാല്‍ കമ്പനി ഇപ്പോള്‍ വില്‍ക്കുന്ന ഫോണുകളില്‍വിലയും ഫീച്ചറുകളും ബാലന്‍സ് ചെയ്ത് നിര്‍മ്മിച്ചിരിക്കുന്ന ഫോണാണ് വണ്‍പ്ലസ് 12ആര്‍. ഇതിന് 120ഹെട്‌സ് ഡൈനാമിക് റിഫ്രെഷ് റേറ്റ് ഉള്ള, 6.7-ഇഞ്ച് വലിപ്പമുള്ള അമോലെഡ് പ്രോഎക്‌സ്ഡിആര്‍ ഡിസ്‌പ്ലെ ആണ് പിടിപ്പിച്ചിരിക്കുന്നത്.
ഏതു തരം കണ്ടെന്റിനെയും മികവോടെ പ്രദര്‍ശിപ്പിക്കാന്‍ അതിനാകും. സ്‌നാപ്ഡ്രാഗണ്‍ ജെന്‍ 2 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കരുത്തിന്റെ കാര്യത്തിലും മോശം വരില്ല. ഒപ്പം 16ജിബി വരെ റാം ഉള്ള വേരിയന്റുകളും ഉണ്ട്. ഫോണിന്റെ 50എംപി പ്രധാന ക്യാമറയെക്കുറിച്ച് പൊതുവെ നല്ല അഭിപ്രായമാണ്. ട്രിപ്പിള്‍ പിന്‍ക്യാമറാ സിസ്റ്റത്തില്‍ പ്രധാന ക്യാമറയ്ക്ക് ഒപ്പമുളളത് 8എംപി അള്‍ട്രാ-വൈഡ് ലെന്‍സും, 2എംപി മാക്രോയും ആണ്. അതിവേഗ ചാര്‍ജിങാണ് ഫോണിനെ പലര്‍ക്കും പ്രിയപ്പെട്ടതാക്കുന്നത്-കേവലം 26 മിനിറ്റില്‍ 70 ശതമാനം ചാര്‍ജ് പ്രവേശിപ്പിക്കാം. 5500എംഎഎച് ബാറ്ററിയും, 100w ചാര്‍ജിങും ഉണ്ട്.
ഗ്ലാസും മെറ്റലും ചേര്‍ത്തുള്ള നിര്‍മ്മിതിയും ശ്രദ്ധ പിടിച്ചുപറ്റും. ധാരാളം കസ്റ്റമൈസേഷന്‍ സാധ്യതകള്‍ നല്‍കുന്ന ഓക്‌സിജന്‍ഓഎസും ഫോണിന് പേഴ്‌സണല്‍ ടച് നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇഷ്ടപ്പെടുത്തും. ബാങ്ക് ഓഫറുകളും ഉണ്ട്. കൂടാതെ, വണ്‍പ്ലസ് സണ്‍സെന്റ് ഡ്യൂണ്‍വേര്‍ഷന്‍ പ്രൈം ഡേ വില്‍പ്പനയ്‌ക്കൊപ്പം പുറത്തിറക്കും. അതിനൊപ്പം വണ്‍പ്ലസ് ബഡ്‌സ് 3 ഫ്രീയായി നല്‍കുന്നു.ഇതെഴുതുന്ന സമയത്ത് ലഭ്യമായ 8ജിബി/128ജിബി വേര്‍ഷന്‍ വില്‍ക്കുന്നത് 39,998 രൂപയ്ക്കാണ്.നേരിട്ടു കണ്ടു വിലയിരുത്തിയ ശേഷം പരിഗണിക്കാം.
കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ് തങ്ങളുടെ പ്രധാന സോഫ്റ്റ്‌വെയര്‍ ഫീച്ചറുകളില്‍ പലതും ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഫോണാണ് ഗ്യാലക്‌സി എ55 5ജി. നിരാശപ്പെടുത്താത്ത ഹാര്‍ഡ്‌വെയര്‍ ഫീച്ചറുകളും ഉണ്ട്. ഫോണിന് 120ഹെട്‌സ് റിഫ്രെഷ് റേറ്റ് ഉള്ള 6.6-ഇഞ്ച് സൂപ്പര്‍ അമോലെഡ്ഡിസ്‌പ്ലെയുണ്ട്. കോര്‍ണിങ് ഗൊറിലാ ഗ്ലാസ് വിക്ടസ് പ്ലസിന്റെ ആവരണവും ഉണ്ട്. എഫ് 1.8 അപര്‍ചറുള്ള പ്രധാന ക്യാമറയുടെ റെസലൂഷന്‍ 50എംപിയാണ്. ട്രിപ്പിള്‍ പിന്‍ ക്യാമറാ സിസ്റ്റത്തില്‍ ഒപ്പമുള്ളത് 12എംപി അള്‍ട്രാ-വൈഡ്, 5എംപി മാക്രോ എന്നിവയാണ്.
5000എംഎഎച് ബാറ്ററി, സി-ടൈപ് സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ് തുടങ്ങിയവയും ഉണ്ട്. നാലു തലമുറ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നല്‍കാമെന്നാണ് സാംസങിന്റെ വാഗ്ദാനം. റിവ്യൂവര്‍മാര്‍ പുകഴ്ത്തുന്നുണ്ടെങ്കിലും ചില പ്രശ്‌നങ്ങളും ഉപയോക്താക്കള്‍ ഉന്നയിക്കുന്നുണ്ട്. 45,999 രൂപ എംആര്‍പിയുളള 8ജിബി, 256ജിബി വേരിയന്റിന് ഇതെഴുതുമ്പോള്‍ വില 42,999 രൂപയാണ്. എന്നാല്‍ പ്രൈം ഡേ ഓഫര്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഫീച്ചറുകള്‍ നേരിട്ടു കണ്ട് പരിശോധിച്ച് വിലയിരുത്താം.
ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാണത്തില്‍ വേറിട്ട വഴി സ്വീകരിച്ചെത്തിയ നതിങ് കമ്പനിയുടെ ഇപ്പോഴത്തെ ഫ്‌ളാഗ്ഷിപ് മോഡലായ നതിങ് ഫോണ്‍ (2) 5ജിയുടെ എംആര്‍പി 54,999 രൂപയായിരുന്നു. ഇപ്പോള്‍ വില്‍ക്കുന്ന വില 40,999 രൂപ. പ്രൈം ഡേയില്‍ അധിക കിഴിവുകള്‍ പ്രതീക്ഷിക്കുന്നു.
ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 8പ്ലസ് ജെന്‍ 1ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്, 6.7-ഇഞ്ച് വലിപ്പമുള്ള എല്‍ടിപിഓ ഓലെഡ് ഡിസ്‌പ്ലെയാണ് ഉള്ളത്. ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ ഉള്ള 50എംപി പ്രധാന ക്യാമറയ്‌ക്കൊപ്പം മറ്റൊരു 50എംപി ക്യാമറ കൂടെയാണ് ഉള്ളത്.
ഫോണിന് 4700എംഎഎച് ബാറ്ററി, 45w ഫാസ്റ്റ് ചാര്‍ജിങ് തുടങ്ങിയവയും ഉണ്ട്. ഫോണ്‍ 55 മിനിറ്റുകൊണ്ട് ഫുളളായി ചാര്‍ജ് ചെയ്യാമെന്നുള്ളത് ശ്രദ്ധ പിടിച്ചുപറ്റിയ ഫീച്ചറുകളിലൊന്നാണ്. (ചാര്‍ജര്‍ ഒപ്പം ലഭിക്കില്ല.) ട്രാന്‍സ്പരന്റ് നിര്‍മ്മിതിയും മറ്റു ഫീച്ചറുകളും ഉള്ളതിനാല്‍തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരിക്കില്ല ഇതിന്. അതേസമയം, ക്യാമറയുടെ പ്രകടനത്തിലടക്കം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല എന്ന അഭിപ്രായമുള്ളവരും ധാരാളമുണ്ട്.
വേറിട്ടൊരു ഫോണ്‍ ആണോ നോക്കുന്നത്? അധികം പൈസ മുടക്കാതെ വാങ്ങാന്‍ ഒരു മോഡല്‍. ഫോണ്‍ നിര്‍മ്മാണത്തില്‍ നിരന്തരം പുതുമ തേടുന്ന നതിങ് ഏറ്റവും ഒടുവില്‍ തങ്ങളുടെ സബ് ബ്രാന്‍ഡ് ആയ സിഎംഎഎഫ് ബ്രാന്‍ഡില്‍ പുറത്തിറക്കിയ ഫോണ്‍ 1 5ജി ആണ് അടുത്തിടെ കണ്ട ഏറ്റവും വേറിട്ട ഹാന്‍ഡസെറ്റ്. ഇതെഴുതുന്ന വില്‍ക്കുന്ന ഏക വേരിയന്റിന് വില 19,999 രൂപ. ധാരാളം എക്‌സ്പാന്‍ഡബിലിറ്റി ഉണ്ടെന്നുള്ളതാണ് ഈ മോഡലിനെ വ്യത്യസ്തമാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കാം, ഫോണിന്റെ ഫീച്ചറുകളെല്ലാം നേരിട്ട് പരിശോധിച്ച് വിലയിരുത്താം.