ADVERTISEMENT

20,000 രൂപയിൽ താഴെയുള്ള മികച്ച 5G ഫോണുകളിലൊന്നാണ് നതിങ് സിഎംഎഫ് ഫോൺ 1 എന്നാണ് ഫോൺപ്രേമികളുടെ അഭിപ്രായം, എന്താണ് ഈ ഫോൺ വാങ്ങാനുള്ള 5 കാരണങ്ങളെന്ന് പരിശോധിക്കാം. വില, വിൽപ്പന ഓഫറുകൾ എന്നിവയെക്കുറിച്ച് അറിയാം.

∙ CMF ഫോൺ 1ന് ഇന്ത്യയിലെ 6GB + 128GB സ്റ്റോറേജ് മോഡലിന് 15,999 രൂപയാണ് വില. 8GB + 128GB മോഡലിന്  17,999 രൂപയാണ് വില.പോക്കറ്റിലൊതുങ്ങുന്ന വിലയെന്നതാണ് ഫോണിന്റെ ആകർഷണം. ആക്സിസ് ബാങ്ക് കാർഡുപയോഗിച്ചുള്ള 1000 രൂപവരെ കിഴിവും ഉണ്ടായിരിക്കും

∙സിഎംഎഫ് ഫോൺ 1 ഒരു MediaTek Dimensity 7300 ചിപ്‌സെറ്റാണ് നൽകുന്നത്, ഇത് ശക്തമായ ഒരു മിഡ് റേഞ്ച് ചിപ്പ് ആണ്, സമാന ബജറ്റിലുള്ള ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ചിപ് മികച്ച പ്രകടനം കാഴ്ച വയ്ക്കും.

∙2 വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളും മൂന്ന് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും വാഗ്ദാനം ചെയ്യുന്നു.

∙മികച്ച നിലവാരമുള്ള സ്‌ക്രീനാണ്. ഇതിന് 6.7 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് നിരക്ക്, 700nits വരെ സാധാരണ തെളിച്ചം, 2,000nits പീക്ക് തെളിച്ചം എന്നിവ നൽകുന്നു.

∙ഒരു സ്ക്രൂഡ്രൈവർ ഉപയോഗിച്ച് നീക്കം ചെയ്യാവുന്ന  ബാക്ക് കവർ ഉണ്ടാകും, ലാനിയാർഡോ ചെറിയ സ്റ്റാൻഡോ ഘടിപ്പിക്കാവുന്ന വീൽ സംവിധാനമുണ്ട്.

∙ 33W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയാണുള്ളത്.

English Summary:

Nothing CMF Phone 1 Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com