ADVERTISEMENT

'കാശുള്ളവന്റെ കൈയ്യിന്നു വിമാനത്തിൽ നിന്നും വീണാലും പൊട്ടില്ല, ഇഎംഐ എടുത്തു വാങ്ങിയാൽ കൈയ്യിൽനിന്നും വീണാലും മൊത്തം അടിച്ചുപോവും, സിഐഡി മൂസയിൽ തൊരപ്പൻ കൊച്ചുണ്ണി ഇരുപതാം നിലയിൽനിന്നും ചാടിയപ്പോഴും ചെറിയ പരുക്കേ പറ്റിയുള്ളൂ'. ഇതേത് ഫോണിനെപ്പറ്റിയാണ് സമൂഹമാധ്യമങ്ങളിൽ ഈ കമന്റൊക്കെ വന്നതെന്നറിഞ്ഞാൽ ആ കമ്പനിതന്നെ ഞെട്ടിപ്പോവും. എസ് 24 അൾട്രയാണ് ഇരുപതാം നിലയിൽനിന്നും താഴെപ്പോയിട്ടും ഒന്നും പറ്റിയില്ലെന്നു ലക്ഷദ്വീപ് വ്ലോഗറെന്ന ഇൻസ്റ്റഗ്രാം ഉപയോക്താവ് അവകാശപ്പെടുന്നത്. 'ഫോൺ പൊട്ടിത്തകർന്ന വിഡിയോ എടുക്കാൻ പോയതാണ് ഗയ്സ്, പക്ഷേ ചെറിയ പരുക്കുകൾ മാത്രമേ ഉള്ളെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയതായും' ഇയാൾ കുറിച്ചു.െ

യഥാർഥത്തിൽ എസ് 23യേക്കാൾ വളരെ മോശം ഡ്രോപ് ടെസ്റ്റ് ഫലങ്ങളിൽ പ്രകടനം കാഴ്ചവച്ചിരുന്ന ഫോണാണ് എസ് 24 അൾട്ര. ടൈറ്റാനിയം ഫ്രെയിം ഉണ്ട്, ഗൊറില്ല ആർമർ ഗ്ലാസും അൾട്രായിൽ ഉണ്ട് പക്ഷേ ഇതൊന്നും 6 അടി ഉയരത്തിൽനിന്നുള്ള വീഴ്ചയിൽപോലും സുരക്ഷിതത്വം നൽകുമെന്നു കമ്പനി പോലും അവകാശപ്പെടുന്നില്ല. പിന്നെ എന്തായിരിക്കും സംഭവിച്ചിരിക്കുക.

വെറും ഭാഗ്യം. പതിനായിരത്തിൽ ഒന്നെന്നൊക്കെ പറയുന്നതുപോലെ സംഭവിച്ച ഒരു അദ്ഭുതം ആയിരിക്കും ഇതും. അപ്പോൾ ഇനി പരീക്ഷിച്ചു ഡിസ്പ്ലേ കളയാൻ നിൽക്കേണ്ട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com