10,000 രൂപയില്‍ താഴെ പരിഗണിക്കാവുന്ന ചില സ്മാര്‍ട്ട് വാച്ചുകള്‍
Mail This Article
ഗാര്‍മിന്‍, ആപ്പിള്‍, സാംസങ് തുടങ്ങിയ വമ്പന്‍ കമ്പനികളുടേതു മുതല്‍, താരതമ്യേന വില കുറഞ്ഞ മോഡലുകള്‍ ഇറക്കുന്ന ഇന്ത്യന്‍-ചൈനീസ് ബ്രാന്‍ഡുകളുടേതു വരെ ഒട്ടനവധി സ്മാര്‍ട്ട് വാച്ചുകള്‍ വിപണിയില്‍ ലഭ്യമാണ്. വില പ്രശ്‌നമല്ലെങ്കില്‍ ഏറ്റവും മുന്തിയ മോഡലുകള്‍ തന്നെ വാങ്ങുക. എന്നാല്‍ അധികം പൈസ മുടക്കാതെ, എന്നാല്‍ ഫീച്ചറുകളില്‍ വലിയ കുറവില്ലാത്ത ഒരു സ്മാര്‍ട്ട് വാച്ച് വാങ്ങണമെങ്കിലോ? അത്തരക്കാര്‍ക്ക് 10,000 രൂപയില്‍ താഴെ വില വരുന്ന ചില മോഡലുകള്‍ പരിഗണിക്കാം:
ഇന്ത്യന്‍ വിപണിയില്‍ ചില ഉപയോക്താക്കള്‍ക്ക് രാജ്യത്തെ കമ്പനികള്‍ തന്നെ നിര്‍മ്മിച്ച ഉപകരണങ്ങള്‍ വാങ്ങണമെന്ന് നിര്‍ബന്ധമുണ്ട്. അത്തരക്കാര്‍ക്ക് പരിഗണിക്കാന്‍, വാച്ച് നിര്‍മ്മാണ പാരമ്പര്യമുള്ള ടൈറ്റന്‍ നിര്‍മ്മിച്ച ഒരു മോഡല്‍ പരിഗണിക്കാം. ഈ ലിസ്റ്റിലെ ഏറ്റവും വില കൂടിയ മോഡലുകളില്‍ ഒന്ന്. ടൈറ്റന്‍ സെലസ്റ്റര്‍ (Celestor) എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന വാച്ച് കാഴ്ചയില്‍ കേമനാണ്. അലൂമിനിയം ബോഡിയുള്ള ഈ വാച്ച് പ്രീമിയം ആണെന്ന തോന്നല്‍ നല്‍കുന്നു. പ്രതീക്ഷിക്കുന്ന പല ഫീച്ചറുകളും ഉണ്ട്. സ്‌ക്രീന്‍ 1.43-ഇഞ്ച് അമോലെഡ്. ഇതെഴുതുന്ന സമയത്ത് വില്‍ക്കുന്ന വില 9,995 രൂപ.
മേന്മകള്‍
ഹാര്‍ട്ട് റേറ്റ് മോണിട്ടര്‍
സ്ലീപ് ട്രാക്കിങ്
3എടിഎം വാട്ടര്‍ റെസിസ്റ്റന്‍സ്
കുറവുകള്‍
ആക്ടിവിറ്റി ട്രാക്കറുകള്‍ക്ക് കൃത്യത കുറവുണ്ടെന്ന് ചില അഭിപ്രായങ്ങൾ ഒഴിച്ചാൽ, വാങ്ങാവുന്ന മോഡൽനേരിട്ടു പരിശോധിച്ചു വിലയിരുത്താം:
ഗ്യാലക്‌സി വാച്ച് 4 ക്ലാസിക്
കൊറിയന്‍ ടെക് ഭീമന്‍ സാംസങ് 2021ല്‍ ഇറക്കിയ ഗ്യാലക്‌സി വാച്ച് 4 ക്ലാസിക് ഇന്നും പരിഗണിക്കാവുന്ന മോഡലുകളിലൊന്നാണ്. വില്‍പ്പന ആരംഭിച്ചപ്പോള്‍ 42,999 എംആര്‍പി ഉണ്ടായിരുന്ന എല്‍ടിഇ വേരിയന്റ് ഇതെഴുതുന്ന സമയത്ത് വില്‍ക്കുന്നത് 8,999 രൂപയ്ക്കാണ്. വെയര്‍ഓഎസില്‍ പ്രവര്‍ത്തിക്കുന്നു. 1.4-ഇഞ്ച് സൂപ്പര്‍ അമോലെഡ് സ്‌ക്രീന്‍. മികച്ച കമ്പനികള്‍ ഇറക്കുന്ന സ്മാര്‍ട്ട് വാച്ച് തന്നെ മതി എന്നുള്ളവര്‍ക്കും ഇത് പരിഗണിക്കാം.
മേന്മകള്‍
മികച്ച സ്‌ക്രീന്‍
ബോഡി കോംപൊസിഷന്‍ വിശകലനം
സ്ലീപ് മോണിട്ടറിങ്, സ്ത്രീകളുടെ ആരോഗ്യം
കുറവുകള്‍
ബാറ്ററി ലൈഫ് പ്രതീക്ഷിച്ചതില്‍ അൽപം കുറവാണ് എന്നതാണ് ഒരു ആരോപണം,നേരിട്ടു പരിശോധിച്ചു വിലയിരുത്താം:
അമേസ്ഫിറ്റ് ജിടിആര്‍ 2 (പുതിയ വേര്‍ഷന്‍)
അമ്പതിലേറെ വാച്ച് ഫെയ്‌സുകള്‍, 11-ദിവസത്തെ ബാറ്ററിലൈഫ്, 90ലേറെ സ്‌പോര്‍ട്‌സ് മോഡുകള്‍ തുടങ്ങി പല ഫീച്ചറുകളുമായാണ് അമേസ്ഫിറ്റ് ജിടിആര്‍ 2 (പുതിയ വേര്‍ഷന്‍) വാച്ച് ഇപ്പോള്‍ വില്‍ക്കുന്നത്. ഇതെഴുതുന്ന സമയത്ത് വില 7,999 രൂപ.
മേന്മകള്‍
അമസോണ്‍ അലക്‌സ വോയിസ് അസിസ്റ്റന്റ്
ബ്ലൂടൂത് ഫോണ്‍ കോളുകള്‍,
3ജിബി പാട്ട് സ്റ്റോര്‍ ചെയ്യാം
എസ്പിഓ2, ഹാര്‍ട് റേറ്റ്, സ്ലീപ് മോണിട്ടറിങ് തുടങ്ങിയ ഫീച്ചറുകള്‍
കുറവുകള്‍
ജിപിഎസ് വളരെ മന്ദഗതിയില്‍ പ്രവര്‍ത്തിക്കുന്നതായി ചില അഭിപ്രായങ്ങളുണ്ട്. എന്തായാലും നേരിട്ടു പരിശോധിച്ചു വിലയിരുത്താം:
റെഡ്മി വാച് 3 ആക്ടിവ്
വാച്ചുകള്‍ക്ക് അത്ര വില നല്‍കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് പരിഗണിക്കാവുന്ന മോഡലാണ് റെഡ്മി വാച് 3 ആക്ടിവ്. ഷഓമിയുടെ സബ്ബ്രാന്‍ഡ് ആയ റെഡ്മി പുറത്തിറക്കിയ ഈ വാച്ചിന് 1.83-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീന്‍ ആണ് ഉള്ളത്. വാച്ചിന് 12 ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് കമ്പനി പറയുന്നു. ഇതെഴുതുന്ന സമയത്ത് വില്‍ക്കുന്നത് 2,250 രൂപയ്ക്ക്.
മേന്മകള്‍
സ്ലീപ്, ബ്ലഡ്പ്രഷര്‍ മോണിട്ടറുകള്‍
അലാം ക്ലോക്
വലിപ്പമുള്ള ഡിസ്‌പ്ലെ
200 ലേറെ വാച് ഫേസുകള്‍
5എടിഎം വാട്ടര്‍പ്രൂഫ്
100ലേറെ സ്‌പോര്‍ട്‌സ് മോഡുകള്‍
ദിവസം മുഴുവന്‍ ഹെല്‍ത് മോണിട്ടറിങ്
കുറവുകള്‍
കസ്റ്റമൈസേഷന്‍ സാധ്യത കുറവെന്നു ചിലർ കമന്റുകൾ നൽകുന്നു.നേരിട്ടു പരിശോധിച്ചു വിലയിരുത്താം:
കള്‍ട്ട്‌സ്‌പോര്‍ട്ട് ഫോര്‍ജ് എക്‌സ്ആര്‍
താഴെ വീണാല്‍ പെട്ടെന്ന് പരിക്കേല്‍ക്കില്ലെന്ന തോന്നല്‍ നല്‍കുന്ന വാച്ച് ആണോ അന്വേഷിക്കുന്നത്? അത്തരക്കാര്‍ക്ക് പരിഗണിക്കാന്‍ ഒരു വാച്ച്. ഫിറ്റ്‌നസ്, സ്‌പോര്‍ട്‌സ് ബ്രാന്‍ഡ് ആയ കള്‍ട്ട്‌സ്‌പോര്‍ട്ട് അടുത്തിടെ പുറത്തിറക്കിയ, 1.52-ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെയുള്ള വാച്ച് ആണ് ഫോര്‍ജ് എക്‌സ്ആര്‍. ബാരോമീറ്റര്‍, അള്‍ട്ടിമീറ്റര്‍, കോംപസ് തുടങ്ങിയവ ഉണ്ട്. ഒട്ടനവധി സ്‌പോര്‍ട്‌സ് മോഡുകളും ഉണ്ട്. കള്‍ട്ട്‌സ്‌പോര്‍ട്ട് ഫോര്‍ജ് എക്‌സ്ആര്‍ വാച്ച് ഇതെഴുതുന്ന സമയത്ത് വില്‍ക്കുന്നത് 2,499 രൂപയ്ക്കാണ്.
മേന്മകള്‍
ഫിറ്റ്‌നസ് പ്രേമികള്‍ക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന ലുക്‌സ്
700 നിറ്റ്‌സ് ബ്രൈറ്റ്‌നസ്
ചലനങ്ങള്‍ ട്രാക്കുചെയ്യാന്‍ നൂതന സെന്‍സറുകള്‍
എളുപ്പത്തില്‍ പെയര്‍ ചെയ്യാം എന്നും കമ്പനി
കുറവുകള്‍
ചാർജിങ് അൽപസമയം കൂടുതൽ എടുക്കുന്നുണ്ട്. നേരിട്ടു പരിശോധിച്ചു വിലയിരുത്താം.