36 മണിക്കൂർ ബാറ്ററിയുള്ള ഗൂഗിൾ പിക്സൽ വാച്ച് 3 എത്തി,39,990 രൂപ: വിശദാംശങ്ങൾ അറിയാം
Mail This Article
ഗൂഗിൾ മെയ്ഡ് ബൈ ഗൂഗിൾ ഇവന്റിൽ പിക്സൽ വാച്ച് 3 ഇന്ത്യയിൽ അവതരിപ്പിച്ചു. 39,990 രൂപ പ്രാരംഭ വിലയിലാണ് സ്മാർട്ട് വാച്ച് ഇന്ത്യയിൽ അരങ്ങേറിയത്. 2,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസുള്ള ഡിസ്‌പ്ലേ, ഓൺ-ഡിസ്‌പ്ലേ ഫീച്ചർ, 36 മണിക്കൂർ ബാറ്ററി ലൈഫ് എന്നിവ സ്മാർട്ട് വാച്ചിന്റെ പ്രത്യേകതകളാണ്.രണ്ട് വലുപ്പങ്ങളിൽ ലഭ്യമാണ്. 41 എംഎം ഡിസ്പ്ലേയുള്ള വാച്ചിനു 39,990 രൂപയും 45 എംഎം വലുപ്പമുള്ള വാച്ചിനു 43,990 രൂപയുമാണ് വില. വൈഫൈ പതിപ്പുകൾ മാത്രമേ ഇന്ത്യയിൽ ലഭ്യമാകൂ എന്നത് ശ്രദ്ധേയമാണ്.
ലോഞ്ച് ഓഫറുകളായി, വാങ്ങുന്നവർക്ക് Pixel 9 ഉപകരണങ്ങൾക്കൊപ്പം 1 വർഷം വരെ ഗൂഗിൾ വണ്‍ എഐ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ, 10,000 രൂപ വരെയുള്ള ബാങ്ക് ഓഫർ, ഐസിഐസിഐ ബാങ്ക് കാർഡുകൾക്കൊപ്പം 12 മാസത്തെ നോ-കോസ്റ്റ് ഇഎംഐ എന്നിവ ലഭിക്കും. ഗൂഗിൾ പിക്സൽ വാച്ച് 3 സ്നാപ്ഡ്രാഗൺ W5+ Gen 1 SoC ആണ് നൽകുന്നത്, വിവിധ ഹെൽത്, ട്രാക്കിങ് സെൻസറുകളോടെയുമാണ് ഇത് വരുന്നത്. പുതിയ UWB ചിപ്‌സെറ്റും ഇതിലുണ്ട്.
ഗൂഗിളിന്റെ ഫൈൻഡ് മൈ ഡിവൈസ് ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഫോൺ അൺലോക്ക് ചെയ്യുന്നതോ ഗാഡ്‌ജെറ്റ് നഷ്‌ടപ്പെട്ടാൽ അത് കണ്ടെത്തുന്നതോ എളുപ്പമാക്കുന്ന UWB കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ആൻഡ്രോയിഡ് സ്മാർട്ട് വാച്ചാണ് പിക്‌സൽ വാച്ച് 3.
എപ്പോഴും ഓൺ ഡിസ്പ്ലേ ആണെങ്കിൽ 24 മണിക്കൂർ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു,