20,000 രൂപയില്‍ താഴെ വിലയ്ക്ക് പരിഗണിക്കാവുന്ന അഞ്ച് സ്മാര്‍ട്ട്ഫോണുകള്‍; ആലോചിച്ച് തിരഞ്ഞെടുക്കാം
Mail This Article
ഫോണിൽ കാര്യമായി ബ്രാൻഡ് നോക്കാത്തവർക്ക് നിരവധി ഓപ്ഷനുകളാണുള്ളത്, 20,000 രൂപയിൽ താഴെ പല കമ്പനികളും മത്സരിച്ചാണ് മോഡലുകൾ പുറത്തിറക്കുന്നത് നല്ല വില കൊടുത്ത് പുതിയ ഫോണുകള്‍ വാങ്ങിയാല്‍ പോലും എന്തു സംഭവിക്കാം എന്നുള്ള കാര്യം കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 15, 15 പ്ലസ് മോഡലുകള്‍ വാങ്ങിയവര്‍ക്ക് അറിയാം. ഈ വര്‍ഷം ആപ്പിള്‍ കൊണ്ടുവരാന്‍ പോകുന്ന എഐ ഫീച്ചറുകള്‍ അവയില്‍ പ്രവര്‍ത്തിക്കില്ലാത്തതിനാല്‍ കമ്പനി അവ ഇനി നിര്‍മ്മിക്കുമോ എന്ന കാര്യത്തില്‍ പോലും ഇപ്പോള്‍ ഉറപ്പില്ല.
ഐഫോണ്‍ 15 നല്ലൊരു പാഠമാണ്. വലിയ വില കൊടുത്തു ഫോണ്‍ വാങ്ങുന്നവര്‍ സാധ്യമെങ്കില്‍ പില്‍ക്കാല സാധ്യതകള്‍കൂടെ പരിഗണിച്ച ശേഷം മാത്രമെ ഇനി ഫോണ്‍ വാങ്ങാവൂ എന്നത്. പ്രീമിയം ഫോണുകളില്‍ മാത്രം ലഭിക്കുന്ന ഫീച്ചറുകള്‍ വരും കാലത്ത് വില കുറഞ്ഞ മോഡലുകളിലേക്കും എത്തുകയും ചെയ്യും. സാധിക്കുമെങ്കില്‍ കാത്തിരിക്കുക. അതല്ല, ഇപ്പോള്‍ തന്നെ ഒരു പുതിയ ഫോണ്‍ വാങ്ങിയേ മതിയാകൂ വാങ്ങാന്‍ പരിഗണിക്കാവുന്ന, ഏകദേശം 20,000 വില വരുന്ന ഫോണുകള്‍ പരിശോധിക്കാം:
പരമ്പരാഗത സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് എന്തെങ്കിലും തരത്തിലുളള മാറ്റം കൊണ്ടുവന്നിരിക്കുന്ന ഒരു മോഡല്‍ വേണമെന്നുള്ളവര്‍ക്ക് സിഎംഎഫ് ഫോണ്‍ 1 പരിഗണിക്കാം. ഫോണിനു വേണ്ടി തന്നെ നിര്‍മ്മിച്ച അക്‌സസറികളും വാങ്ങാന്‍ സാധിക്കുന്നതിനാല്‍, ഇന്നേവരെ പുറത്തിറക്കിയിരിക്കുന്നതിലേക്കുംവച്ച് ഏറ്റവും വില കുറഞ്ഞ മോഡ്യൂലര്‍ ഫോണ്‍ എന്ന വിവരണവും ഈ മോഡലിന് നല്‍കാമായിരിക്കും.
മീഡിയാടെക് ഡിമന്‍സിറ്റി 7300 പ്രൊസസര്‍, 6.67-ഇഞ്ച്, 120ഹെട്‌സ് അമോലഡ് സ്‌ക്രീന്‍, 50എംപി പ്രധാന ക്യാമറ, 2എംപി ഡെപ്ത് സെന്‍സര്‍, 16എംപി ഫ്രണ്ട് ക്യാമറ തുടങ്ങിയവയാണ് പ്രധാന ഹാര്‍ഡ്‌വെയര്‍ ഫീച്ചറുകള്‍. ഫോണിന്റെ 6/128ജിബി ബ്ലൂ വേരിയന്റിന് ഇതെഴുതുന്ന സമയത്ത് 16,400 രൂപയാണ് വില (15,999 രൂപ വരെ വില താഴ്ന്നിരുന്നു.) എംആര്‍പി 19,999 രൂപ.
മെച്ചം
പുതുമ
മോഡ്യൂലര്‍ സാധ്യതകള്‍
33w ഫാസ്റ്റ് ചാര്‍ജിങ്
16എംപി സെല്‍ഫി ക്യാമറ
കുറവുകള്‍
പ്രൊസസിങ് കരുത്തു താരത്യമ്യേന കുറവ്
മള്‍ട്ടിടാസ്‌കിങില്‍ മോശമെന്നും പരാതി
ഡിസൈനില്‍ ആദ്യം തോന്നുന്ന പുതുമ പിന്നെ നഷ്ടപ്പെട്ടേക്കാം
റിയല്‍മി നാര്‍സോ 70
കാഴ്ചയില്‍ അത്ര മോശമല്ലാത്ത ഒരു മോഡലാണോ നോക്കുന്നത്? പരിഗണിക്കാം റിയല്‍മി നാര്‍സോ 70. ഡിമന്‍സിറ്റി 7050 പ്രൊസസര്‍, 6.67-ഇഞ്ച്, 120ഹെട്‌സ് അമോലഡ് സ്‌ക്രീന്‍, 600 നിറ്റ്‌സ് വരെ പീക് ബ്രൈറ്റ്‌നസ്, 50 എംപി പ്രധാന ക്യാമറ, 2എംപി ഡെപ്ത് സെന്‍സര്‍, 16എംപി സെല്‍ഫിക്യാമറ, 5,000എംഎഎച് ബാറ്ററി. ഇതെഴുതുന്ന സമയത്ത് 12,999 രൂപയാണ് വില. എംആര്‍പി 19,999 രൂപ.
ഗുണങ്ങള്‍
15,000 രൂപയില്‍ താഴെ കിട്ടുന്ന മികച്ച മോഡലുകളിലൊന്ന്
45w ഫാസ്റ്റ് ചാര്‍ജിങ്
തരക്കേടില്ലാത്ത ഡിസ്‌പ്ലെ
16എംപി സെല്‍ഫി ക്യാമറ
കുറവുകള്‍
ബാറ്ററി നീണ്ടുനില്‍ക്കുന്നില്ലെന്ന് പരാതി
ക്യാമറയുടെ ഗുണനിലവാരം പോരെന്നും അഭിപ്രായം
ചൂടാകുന്നു തുടങ്ങിയ പരാതികളും
എല്ലാ ഫീച്ചറുകളും പരിശോധിച്ച ശേഷം പരിഗണിക്കാന്‍ ഇതാ ലങ്ക്: https://shorturl.at/QsDdN
കോര്‍ണിങ് ഗൊറിലാ ഗ്ലാസ് വിക്ടസിന്റെ സംരക്ഷണയുള്ള 6.6-ഇഞ്ച് 120-ഹെട്‌സ് റിഫ്രെഷ് റേറ്റ് ഉള്ള സൂപ്പര്‍ അമോലെഡ് സ്‌ക്രീനാണ് സാംസങ് ഗ്യാലക്‌സി എം35ന്റെ മുഖമുദ്ര. സാംസങിന്റെ സ്വന്തം എക്‌സിനോസ് 1380 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്നു. മുകളില്‍ കണ്ട മോഡലുകളെക്കാള്‍ ശക്തമായ പിന്‍ക്യാമറാ സിസ്റ്റമാണ് ഈ ഫോണിന്-50എംപി പ്രധാന ക്യാമറ, 8എംപി അള്‍ട്രാവൈഡ്, 2എംപി മാക്രോ സെന്‍സര്‍, 6000എംഎഎച് ബാറ്ററി തുടങ്ങിയവ ഉണ്ട്.
ഗുണങ്ങള്‍
ഈ ലിസ്റ്റിലെ ഏറ്റവും മികച്ച മോഡലുകളിലൊന്ന്
മികച്ച ക്യാമറാ സിസ്റ്റം
മിക്കയിടത്തും സര്‍വിസ് സെന്ററുകള്‍
വേപ്പര്‍ കൂളിങ് ചേംബര്‍
കുറവുകള്‍
ചാര്‍ജര്‍ ഒപ്പം ലഭിക്കില്ല
ചാര്‍ജ് നീണ്ടുനില്‍ക്കുന്നില്ലെന്ന് പരാതി
ചൂടാകുന്നു എന്നും ചിലര്‍ പരാതി പറയുന്നു
ഭാരക്കൂടുതലുണ്ടെന്നും പരാതി
ഒപ്പം ലഭിക്കുന്ന ചാര്‍ജിങ് കേബിളിനും ശേഷിക്കുറവുണ്ടെന്ന് ആരോപണം
ഏറെക്കാലം ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഫോണുകള്‍ നിര്‍മ്മിച്ചു നല്‍കിവന്ന റെഡ്മി ബ്രാന്‍ഡിന്റെ മികച്ച ഹാന്‍ഡ്‌സെറ്റുകളില്‍ ഓന്നാണ് റെഡ്മി നോട്ട് 13. ഫീച്ചറുകളും വിലയും തമ്മില്‍ ആരോഗ്യകരമായ ബന്ധം നിലനിര്‍ത്തുക വഴിയാണ് റെഡ്മി ഫോണുകള്‍ പൊതുവെ സ്വീകാര്യതനേടിയത്. ഇടക്കാലത്ത് ചില പ്രശ്‌നങ്ങള്‍ കാണപ്പെട്ടു എങ്കിലും ഇപ്പോഴും പരിഗണിക്കാവുന്ന ബ്രാന്‍ഡ്.
ഡിമന്‍സിറ്റി 6080 പ്രൊസസര്‍, 6.67-ഇഞ്ച്, 120ഹെട്‌സ് അമോലഡ് സ്‌ക്രീന്‍ തുടങ്ങിയ ഫീച്ചറുകള്‍ക്കൊപ്പം 108എംപി പ്രധാന ക്യാമറ, 8എംപി അള്‍ട്രാ വൈഡ്, 2എംപി മാക്രോ എന്നിവ അടങ്ങിയ പേപ്പറിലെങ്കിലും ശക്തമായ പിന്‍ക്യാമറാ സിസ്റ്റം, 5,000എംഎഎച് ബാറ്ററി തുടങ്ങിയവയാണ് പ്രധാനഹാര്‍ഡ്‌വെയര്‍ കരുത്ത്. 6/128ജിബി വേരിയന്റ് ഇതെഴുതുന്ന സമയത്ത് വില്‍ക്കുന്നത് 16,999 രൂപയ്ക്കാണ്.
ഗുണങ്ങള്‍
കാഴ്ചയില്‍ സ്റ്റൈലിഷ്
മികച്ച ഡിസ്‌പ്ലെ
തീമുകള്‍ കസ്റ്റമൈസ് ചെയ്യാം
കുറവുകള്‍
ബാറ്ററി ലൈഫ് പ്രതീക്ഷിച്ചത്ര ലഭിച്ചില്ലെന്ന് പരാതി
പ്രകടനം വേണ്ടത്ര ശക്തിയോടെയല്ലന്നും പറയുന്നു
സ്വരത്തെക്കുറിച്ചും, ക്യാമറ പ്രകടനത്തെക്കുറിച്ചും എതിരഭിപ്രായങ്ങള്‍
ഏറ്റവും പുതിയ ഫോണ്‍ തന്നെ വേണമെങ്കില്‍ പരിഗണിക്കാം ഐക്യൂ സെഡ്9എസ്. ഇത് ഓഗസ്റ്റ് 29 മുതലേ വില്‍പ്പനയ്ക്ക് എത്തൂ. ഡിമന്‍സിറ്റി 7300 പ്രൊസസര്‍, 6.67-ഇഞ്ച്, 120ഹെട്‌സ് 3ഡി കേര്‍വ്ഡ് അമോലഡ് സ്‌ക്രീന്‍, ഐപി64 റേറ്റിങ്, 50എംപി സോണി സെന്‍സര്‍ ഉള്ള പ്രധാന ക്യാമറ, 2എംപിഡെപ്ത് സെന്‍സര്‍, 5,500എംഎഎച് ബാറ്ററി തുടങ്ങിയ ഫീച്ചറുകള്‍. 8/128ജിബി വേരിയന്റിന്റെ വില 19,999 രൂപ.
ഗുണങ്ങള്‍
ഈ ലിസ്റ്റിലെ ഏറ്റവും സ്റ്റൈലിഷ് മോഡല്‍
2 വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റും, 2 വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റും
കുറവുകള്‍
ഒറ്റ ക്യാമറയ്ക്ക് മികവുണ്ടായേക്കുമെങ്കിലും കൂടുതല്‍ കൂടുതല്‍ ലെന്‍സുകള്‍ ഇല്ലാത്തത് ചിലര്‍ക്കെങ്കിലും കുറവായി തോന്നാം
ദീർഘ നാൾ ഉപയോഗിച്ച ശേഷമുള്ള പ്രതികരണം ഇപ്പോള്‍ ലഭ്യമല്ല