ADVERTISEMENT

 റിലയന്‍സിന്റെ നാൽപത്തിയേഴാമത് വാര്‍ഷിക പൊതു യോഗത്തില്‍ കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്റ്ററുമായ മുകേഷ് അംബാനി നിര്‍മിത ബുദ്ധി (എഐ-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ജനാധിപത്യവല്‍ക്കരിക്കുന്ന വമ്പന്‍ പദ്ധതി പ്രഖ്യാപിച്ചത്. ഒപ്പം ജിയോ ഹോം ഐഒടിയും, വിനോദവും,  ലൈവ് ടിവിയുമെല്ലാം ഒന്നുചേരുന്ന ഒരു ഇകോ സിസ്റ്റവും പ്രഖ്യാപിച്ചു. ജിയോ ടിവി ഒഎസ് എന്താണെന്നു പരിശോധിക്കാം.

∙ ജിയോ സെറ്റ്ടോപ് ബോക്സിനായാണ് കമ്പനി സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമായ JioTV OS അവതരിപ്പിച്ചത്.

∙അൾട്രാ എച്ച്‌ഡി 4കെ വീഡിയോ, ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ് തുടങ്ങിയ അത്യാധുനിക ഹോം എൻ്റർടൈൻമെൻ്റ് ഫീച്ചറുകളെ ജിയോ ടിവിഒഎസ് പിന്തുണയ്‌ക്കുന്നുവെന്ന് കമ്പനി അറിയിച്ചു.

Image Credit:jio.com
Image Credit:jio.com

∙“ഹലോ ജിയോ, ആക്ഷൻ സിനിമകൾ കണ്ടെത്തുക,” അല്ലെങ്കിൽ “നെറ്റ്ഫ്ലിക്സ് തുറക്കുക” എന്നിങ്ങനെയുള്ള ലളിതമായ വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് വിവിധ ആപ്പുകളിലുടനീളം ഉള്ളടക്കം തിരയാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നതാണ് എഐ വോയിസ് അസിസ്റ്റന്റ്.

∙ ജിയോ ഹോം ഐഒടി സൊല്യൂഷനുകൾ പൂർണ്ണമായും ജിയോ ടിവിഒഎസുമായി സംയോജിപ്പിച്ചിരിക്കുന്നു.  ഒരൊറ്റ ഏകീകൃത പ്ലാറ്റ്‌ഫോമിൽ നിന്ന് എല്ലാ സ്മാർട് ഉപകരണങ്ങൾ നിയന്ത്രിക്കാനും കഴിയും.

∙വരാനിരിക്കുന്ന Play-Pause ഫീച്ചർ ഉപയോക്താക്കളെ ലൈവ് ടിവി താൽക്കാലികമായി നിർത്താനും വീണ്ടും തുടങ്ങാനും അനുവദിക്കും.

∙ആപ്പുകൾ, ലൈവ് ടിവി, ഷോകൾ എന്നിവ ഉൾപ്പെടുന്ന ഒരു എൻ്റർടൈൻമെൻ്റ് ഇക്കോസിസ്റ്റമാണ് അവതരിപ്പിക്കുന്നത്.

∙തത്സമയ ക്രിക്കറ്റ് മത്സരമോ ഒളിമ്പിക്സോ കാണുമ്പോൾ സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കാനും ടിക്കറ്റുകൾ വാങ്ങാനും ക്യാമറ ആംഗിളുകൾ മാറ്റാനും JioTV+ അനുവദിക്കും

English Summary:

Reliance announces JioTV OS with AI-powered Hello Jio voice assistant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com