25,000ലേറെ വാച്ച് ഫെയ്സുകളുമായി വാവെയ് ജിടി4 സ്മാര്‍ട്ട് വാച്ച്
Mail This Article
രണ്ടാഴ്ചത്തെ ബാറ്ററി ലൈഫ് അടക്കം കാത്തിരുന്ന പല ഫീച്ചറുകളും ലഭിക്കുമെന്ന അവകാശവാദവുമായി, വാവെയ് കമ്പനി ജിടി4 എന്ന പുതിയ പ്രീമിയം സ്മാര്‍ട്ട് വാച്ച് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചു. വാച്ചിന് ഒക്ടഗണല്‍ ഷെയ്പ് ആണ് ഉള്ളത്. ഇരട്ട ടൈം-സോണ്‍ ബെസല്‍, തിളങ്ങുന്ന ഓര്‍ബിറ്റ് റിങ് തുടങ്ങിയവ വാച്ചിന്റെ ലുക്ക് വര്‍ദ്ധിപ്പിക്കുന്നു. സാധാരണ വാച്ചുകളെക്കാള്‍ 13 ശതമാനം ഭേദപ്പെട്ട സ്‌ക്രീന്‍-ടു-ബോഡി റേഷ്യോ, ജിടി4ന്റെ സ്‌ക്രീനില്‍ നോക്കുന്നത് ആയാസരഹിതമാക്കുന്നു. വാച്ചിന് ഭാരക്കുറവ് ഉണ്ട് എന്നത് അണിയാനുള്ള സുഖം വര്‍ദ്ധിപ്പിക്കുന്നു. ആമസോണിൽ വിലയും വിവരങ്ങളും പരിശോധിക്കാം.
കാഫ് ലെതര്‍, ഫ്‌ളൂറോറബര്‍ സ്ട്രാപ്പുകളും ഉപയോഗിക്കാവുന്ന വാച്ച് ടെക്‌നോളജിയുടെയും സ്‌റ്റൈലിന്റെയും സമ്മേളനമായി മാറുന്നു എന്ന് കമ്പനി അവകാശപ്പെടുന്നു. വാച്ച് ഫെയ്‌സുകളുടെ കാര്യത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ല. 25,000ലേറെ എണ്ണം ഉണ്ട്. അതിനാല്‍ തന്നെ, കുട്ടികളും യുവതീയുവാക്കളും മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക് തങ്ങളുടെ മൂഡിനും ടേസ്റ്റിനും അനുസരിച്ച് മാറിമാറി ഉപയോഗിക്കാം.
1.43-ഇഞ്ച്, ബെസല്‍-രഹിത അമോലെഡ് ഡിസ്‌പ്ലെ ഉള്ളവാച്ചിന് ജ്യോമെട്രിക് ഈസ്‌തെറ്റിക്‌സ് ആണ് ഉള്ളത്. റെസലൂഷന്‍ 466 x 466 ആണ്. പിപിഐ 326. മികച്ച ക്ലാരിറ്റിയുള്ള ഡിസ്‌പ്ലെ. വാവെയ് കമ്പനിയുടെ ട്രൂസീന്‍ ഹാര്‍ട്ട്‌റേറ്റ് ടെക്‌നോളജിയും, ഹെല്‍ത് മോണിട്ടറിങും, എസ്പിഓ2, സ്ലീപ്, സ്‌ട്രെസ് ട്രാക്കിങ് ആന്‍ഡ് മാനേജ്‌മെന്റ് തുടങ്ങിയ ഫീച്ചറുകളും ഉണ്ട്.
വിശദമായ ഉറക്ക നിരീക്ഷണത്തിനായി വാവെയ് ഉപയോഗിക്കുന്ന ട്രൂസ്ലീപ് 3.0 ടെക്‌നോളജിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശരീരത്തിന്റെ സമ്പൂര്‍ണ്ണ ആരോഗ്യം ട്രാക്കുചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് വാവെയ് ജിടി4 എത്തുന്നത്. ഔട്ട്‌ഡോര്‍ ആക്ടിവിറ്റികള്‍ കൃത്യതയോടെ രേഖപ്പെടുത്താനായി സ്മാര്‍ട്ട് വര്‍ക്ഔട്ട് കോച്ച്, സ്‌റ്റേ ഫിറ്റ് ആപ്പ്, മികവുറ്റ റൂട്ട് ട്രാക്കിങ്, കൃത്യതയാര്‍ന്ന ദൂരം അളക്കല്‍ തുടങ്ങിയവയും ഉണ്ട്. ഓട്ടം, സൈക്‌ളിങ്, ഹൈക്കിങ് തുടങ്ങിയവയ്‌ക്കെല്ലാം ജിടി4ന്റെ ജിപിഎസ് ശേഷികള്‍പ്രയോജനപ്പെടുത്താം. അണിയുന്ന ആളുടെ കായികക്ഷമതയെക്കുറിച്ച് വിശദമായ ഉള്‍ക്കാഴ്ച തന്നെ കിട്ടും.
കാലറി മാനേജ്‌മെന്റ്, നൂറിലേറെ വര്‍ക്ഔട്ട് മോഡ്‌സ് എന്നിവ ഫിറ്റ്‌നസ് പ്രേമികള്‍ക്ക് വളരെ ആവേശം പകരുന്നവ ആയിരിക്കും. ആന്‍ഡ്രോയിഡ്, ഐഓഎസ് ഫോണുകളുമായി സഹകരിച്ച് പ്രവര്‍ത്തിപ്പിക്കാം. ഐഎസ്ഓ സേര്‍ട്ടിഫിക്കേഷന്‍ ഉള്ള 5എടിഎം വാട്ടര്‍ റെസിസ്റ്റന്‍സ് ഉണ്ട്. ആഗോള തലത്തില്‍ മികച്ച സ്വീകരണം ലഭിച്ച വാച്ചാണിത്. അവതരിപ്പിച്ച് ഒരു മാസത്തിനുള്ളില്‍ 10 ലക്ഷം വാച്ചുകള്‍ വിറ്റെന്നും വാവെയ്അവകാശപ്പെട്ടു. ഫ്‌ളിപ്കാര്‍ട്ട് വഴിയാണ് 12 മാസം വാറന്റിയുള്ള വാച്ചിന്റെ വില്‍പ്പന. വാവെയ് ജിടി4 41 എംഎം സ്മാര്‍ട്ട് വാച്ചിന്റെ എംആര്‍പി 19,999 രൂപ. ഫ്‌ളിപ്കാര്‍ട്ട് സ്‌പെഷ്യല്‍ പ്രൈസ് 14,999 രൂപ. വാവെയ് ജിടി4 46 എംഎം മോഡലിന് ആമസോണിൽ വില 40 ശതമാനം കിഴിവോടെ 24,999 രൂപയാണുള്ളത്.