ADVERTISEMENT

ഹോം & കിച്ചണ്‍ അപ്ലയന്‍സുകളുടെ മുന്‍നിര നിര്‍മാതാക്കളായ സ്റ്റൗവ് ക്രാഫ്റ്റ് തങ്ങളുടെ ഏറ്റവും പുതിയ പീജിയണ്‍ എയര്‍ഫ്യൂഷന്‍ എയര്‍ഫ്രയര്‍ റൊട്ടിസറീ ഓവന്‍ വിപണിയില്‍ എത്തിച്ചു. 

എയര്‍ ഫ്രൈയിങ്, റോസ്റ്റിങ്, ടോസ്റ്റിങ്, ബേക്കിംഗ്, ഗ്രില്ലിംഗ് അങ്ങനെ എന്ത് ചെയ്യുമ്പോഴും ഈ ഓള്‍-ഇന്‍-വണ്‍ അപ്ലയന്‍സ് അതിന്റെ 360 ഡിഗ്രി ഹീറ്റ് സര്‍ക്കുലേഷന്‍ ടെക്‌നോളജിയും 95% കുറവ് എണ്ണയും ഉപയോഗിച്ച് അസാധാരണമായ ഫലങ്ങള്‍ ഉറപ്പുനല്‍കുന്നതായി കമ്പനി പറയുന്നു.

'പുതിയ എയര്‍ഫ്യൂഷന്‍  ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. ഗുണമേന്മ, ആരോഗ്യപരിരക്ഷ, പുതുമ എന്നിവയോടുള്ള നമ്മുടെ പ്രതിബദ്ധത ഉറപ്പാക്കുന്നതാണിത്. പാചകം എളുപ്പവും ആരോഗ്യകരവുമാക്കിത്തീര്‍ക്കുവാന്‍ ഇതിലൂടെ സാധിക്കും' - സ്‌റ്റോവ് ക്രാഫ്റ്റ് ലി. മാനേജിങ് ഡയറക്ടര്‍ രാജേന്ദ്ര ഗാന്ധി പറഞ്ഞു.

ഇന്ത്യയിലുടനീളമുള്ള 75000 റീട്ടെയില്‍ സ്റ്റോറുകളിലും, 200+ പിജിയണ്‍ എക്‌സ്‌ക്ലൂസീവ് റീട്ടെയില്‍ ഔട്​ലെറ്റിലും ആമസോണിലും ഫ്​ളിപ്കാർട്ടിലും മുതലായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും എയര്‍ഫ്യൂഷന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

English Summary:

Discover the Pigeon Airfusion, a revolutionary Airfryer Rotisserie Oven by Stove Kraft. Enjoy healthy cooking with 95% less oil and versatile functions. Find out more!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com