ADVERTISEMENT

യുട്യൂബ്, യുട്യൂബ് മ്യൂസ്, യുപിഐ സേവനങ്ങളുള്ള ക്ലൗഡ് സേവനങ്ങളുമായി എച്ച്എംഡി 4ജി, എച്ച്എം‍ഡി 110 4ജി എന്നീ ഫോണുകൾ അവതരിപ്പിച്ചു. പ്രീ-ലോഡ് ചെയ്ത ആപ്പ് വഴി ഇന്റർനെറ്റ് ആക്‌സസ് ഇല്ലാതെ യുപിഐ ഇടപാടുകളെ പിന്തുണയ്ക്കുന്നു.

365 ദിവസത്തെ റീപ്ലേസ്‌മെന്റ് ഗ്യാരന്റിയും വാഗ്ദാനം ചെയ്യുന്നു. 1,450 എംഎഎച്ച് ബാറ്ററിയും എംപി3 പ്ലെയർ, വയർലെസ് എഫ്എം റേഡിയോ, 32 GB(മൈക്രോ എസ്ഡി കാർഡ്) തുടങ്ങിയവയാണ് സവിശേഷതകളുള്ളത്.

രണ്ട് ഫോണുകളും 4ജി എൽടിഇ കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നു. ഫോണുകൾ 23 ഭാഷകളെ പിന്തുണയ്ക്കുകയും 13 ഭാഷകളിൽ ഇൻപുട്ട് ചെയ്യുകയും ചെയ്യുന്നു.   

ലഭ്യതയും വിലയും

എച്ച്എംഡി 105 4G കറുപ്പ്, സിയാൻ, പിങ്ക് നിറങ്ങളിൽ ലഭ്യമാണ്, അതേസമയം എച്ച്എംഡി 110 4ജി ടൈറ്റാനിയം, നീല നിറങ്ങളിൽ ലഭ്യമാണ്.എച്ച്എംഡി 105 4G: വില 2,199 രൂപ.എച്ച്എംഡി 110 4ജി: വില 2,399 രൂപ.രണ്ട് മോഡലുകളും റീട്ടെയിൽ സ്റ്റോറുകൾ, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ, എച്ച്എംഡി ഗ്ലോബലിൻ്റെ വെബ്‌സൈറ്റ് എന്നിവ വഴി വാങ്ങാം.

English Summary:

HMD 105 4G and HMD 110 4G feature phones launched with UPI and YouTube

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com