7 ദിവസത്തെ ബാറ്ററി ലൈഫ്, ഹെല്‍ത്ത് മോണിറ്ററിങ് സംവിധാനം; സാംസങ് ഗാലക്സി റിങ് ഇന്ത്യയിൽ
Mail This Article
സാംസങ്ങിന്റെ ഗാലക്സി റിങ് ഇന്ത്യയിൽ അവതരിപ്പിച്ചു. എഐ ഫീച്ചറുകളും ഏറ്റവും പുതിയ ഹെൽത്ത് മോണിറ്ററിങ് സംവിധാനവുമുള്ള റിങ്ങിന് 38,999 രൂപയാണു വില. ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം ഗോൾഡ്, ടൈറ്റാനിയം സിൽവർ നിറങ്ങളിൽ ലഭ്യമാകും. സാംസങ് ഡോട്ട് കോമിലും , തിരഞ്ഞെടുക്കപ്പെട്ട റീട്ടെയ്ൽ സ്റ്റോറുകളിലും ആമസോണിലും ഫ്ലിപ്കാർട്ടിലുമാണ് ലഭ്യമാകുക.
ഉപയോക്താക്കൾക്ക് സൈസ് തിരഞ്ഞെടുത്ത ശേഷം റിങ് വാങ്ങാനുള്ള സംവിധാനവുമൊരുക്കിയിട്ടുണ്ട്. 9 സൈസുകളിൽ ലഭ്യമാകും. ഡീപ് സ്ലീപ് അനാലിസിസ്, ആക്ടിവിറ്റി മോണിറ്ററിങ്, സ്മാർട് സജഷൻസ് തുടങ്ങി ഒട്ടേറെ ഫീച്ചറുകൾ എഐയുടെ സഹായത്തോടെ മികവുറ്റതാക്കും. 7 ദിവസത്തെ ബാറ്ററി ലൈഫാണ് കമ്പനി അവകാശപ്പെടുന്നത്. 38,999 രൂപയിലായിരിക്കും റിങിന്റെ വില ആരംഭിക്കുക.
അധിക വിവരങ്ങൾ
∙Android, iOS ഉപകരണങ്ങൾക്ക് അനുയോജ്യം.
∙വെള്ളവും പൊടിയും പ്രതിരോധിക്കും.
∙ഭാരം കുറഞ്ഞതും സൗകര്യപ്രദവുമായ ഡിസൈൻ.