ഡിസംബര്‍ ഡീല്‍സ്: 5,999 രൂപ മുതല്‍ പതിനായിരം രൂപ വരെയുള്ള 5 സ്മാര്‍ട്ട്ഫോണുകള്‍
Mail This Article
ചില ഉപയോക്താക്കള്‍ക്ക് മോഹന ഫീച്ചറുകളൊന്നും ആവശ്യമില്ല. നല്ലൊരു ക്യാമറ, അല്ലെങ്കില്‍ 120 ഹെർട്സ് സ്‌ക്രീന്‍. അത്യാവശ്യം ഒരു ഫോട്ടോ എടുക്കണം, അല്ലെങ്കില്‍ ഒരു വിഡിയോ പകര്‍ത്തണം. വിഡിയോ കാണണം. എന്നാല്‍, കോളുകളും, ഇന്റര്‍നെറ്റുമൊക്കെ തടസമില്ലാതെ കിട്ടണം. അത്തരക്കാര്‍ക്ക് ഉപകാരപ്രദമായേക്കാവുന്ന, ഇപ്പോള്‍ 10,000 രൂപയില്‍ താഴെ വാങ്ങാന്‍ സാധിക്കുന്ന 5 ഫോണുകള്‍ നോക്കാം. ഇവിടെ കൊടുക്കുന്ന വില എംആര്‍പി അല്ല. ഇതെഴുതുന്ന സമയത്തെ വില്‍ക്കുന്ന വിലയാണ്. അതിനാല്‍ വിലയില്‍ ഏറ്റക്കുറച്ചില്‍ പ്രതീക്ഷിക്കാം.
പോകോ എം6 5ജി-7,998 രൂപ
എംആര്‍പി 9,499 രൂപയുള്ള, ഷഓമിയുടെ സബ് ബ്രാന്‍ഡ് ആയ പോകോയുടെ എം6 5ജി കുറഞ്ഞ വിലയ്ക്ക് വാങ്ങാവുന്ന മോഡലുകളിലൊന്നാണ്. മീഡിയടെക് ഡിമെന്‍സിറ്റി 6100പ്ലസ് പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന, 4/64ജിബി വേര്‍ഷന്റെ വില 7,998 രൂപ. ഇതെഴുതുന്ന സമയത്ത് 500 രൂപയുടെ കൂപ്പണും ഉണ്ട്. അത്രയും വിലയും കുറയും. 50എംപി പിന്‍ ക്യാമറ. 5എംപി സെല്‍ഫി ക്യാമറ. 5000 എംഎഎച് ബാറ്ററി.
ഗുണങ്ങള്‍
∙5ജി
∙രണ്ടു നാനോ സിമ്മുകള്‍ സ്വീകരിക്കും
∙ഒപ്പം മൈക്രോഎസ്ഡി കാര്‍ഡും ഇടാം
∙വശത്തായി ഫിംഗർ പ്രിന്റ് സ്‌കാനര്‍
കുറവുകള്‍
∙ആന്‍ഡ്രോയിഡ് 13-അധിഷ്ഠിതമായ ഓഎസ്,
∙വേഗത കുറയുന്നതായി പരാതി
∙ക്യാമറ പോരെന്നു പറയുന്നവരും ഉണ്ട്.
ടെക്‌നോ പോപ് 9 4ജി-6,499 രൂപയ്ക്ക്
മീഡിയടെക് ഹെലിയോ ജി50 പ്രൊസസര്‍ ഉപയോഗിച്ച് പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ ഫോണ്‍ എന്ന വിവരണത്തോടെ വില്‍ക്കുന്ന ടെക്‌നോ പോപ് 9 4ജി 3/64ജിബി മോഡല്‍ ഇപ്പോള്‍ 6,499 രൂപയ്ക്ക് വാങ്ങാം. എംആര്‍പി 8,499 രൂപ. 13എംപി പ്രധാന ക്യാമറ. 8എംപി സെല്‍ഫി. 5000എംഎഎച് ബാറ്ററി.
ഗുണങ്ങള്‍
∙ഫീച്ചര്‍ ഫോണ്‍ മാത്രം ഉപയോഗിച്ചു വന്നവര്‍ക്ക് പരിഗണിക്കാവുന്ന മോഡല്‍
∙6.67-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീന്‍
∙അധികം ആപ്പുകളൊന്നും ഉപയോഗിക്കാനിടയില്ലാത്തവര്‍ക്ക് വലിയ പോരായ്മ തോന്നിയേക്കില്ല
കുറവുകള്‍
∙റാം കുറവ്
∙കരുത്തു വേണ്ട ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് സുഗമാകുമോ എന്ന് പറയാനാവില്ല
നേരിട്ടു പരിശോധിച്ചു വിലയിരുത്താം.
റിയല്‍മി നാര്‍സോ എന്‍61 4ജി-7,498 രൂപയ്ക്ക്
എംആര്‍പി 8,999 രൂപയുള്ള റിയല്‍മി നാര്‍സോ എന്‍61 4ജി 4/64 മോഡല്‍ 7,498 രൂപയ്ക്ക് വാങ്ങാം. ഇതെഴുതുന്ന സമയത്ത് 1000 രൂപയുടെ കൂപ്പണും ഉണ്ട്. യുണിസോക് ടൈഗര്‍ ടി612 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്നു. 13എംപി പിന്‍ക്യാമറ. 5എംപി സെല്‍ഫി. 5000എംഎഎച് ബാറ്ററി.
ഗുണങ്ങള്‍
∙രണ്ടു നാനോ സിമ്മുകള്‍ ഇടാം
∙ഒപ്പം മൈക്രോഎസ്ഡി കാര്‍ഡും ഇടാം
∙ക്യാമറയെക്കുറിച്ച് നല്ല അഭിപ്രായമുളളവരുണ്ട്
കുറവുകള്‍
∙പ്രതീക്ഷിച്ച വേഗതയില്ലെന്ന് ആരോപണം
∙സ്വരത്തിന്റെ കാര്യത്തിലും മികവ് പോരെന്നും ആരോപണം
നേരിട്ടു പരിശോധിച്ച വിലയിരുത്താം: https://shorturl.at/DWTV0
റെഡ്മി എ4 5ജി 9,498 രൂപയ്ക്ക്
ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 4എസ് ജെന്‍ 2 പ്രൊസസറിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന, എംആര്‍പി 11,999 രൂപയുള്ള റെഡ്മി എ4 5ജി ഇതെഴുതുന്ന സമയത്ത് ലിമിറ്റഡ് ടൈം ഡീലില്‍ 9,498 രൂപയ്ക്ക് വില്‍ക്കുന്നു. 4/128ജിബി വേരിയന്റിന്റെ വില. 50എംപി ഇരട്ട പിന്‍ക്യാമറ. 5എംപി സെല്‍ഫി ഷൂട്ടര്‍. 5160എംഎഎച് ബാറ്ററി.
ഗുണങ്ങള്‍
∙6.88-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീന്‍
∙മുകളില്‍ പറഞ്ഞ മോഡലുകളേക്കാള്‍ കൂടുതല്‍ സംഭരണശേഷി
കുറവുകള്‍
∙5ജി നോണ്‍ സ്റ്റാന്‍ഡ് എലോണ്‍ വേര്‍ഷന്‍ ( NSA) ഇല്ല.
∙ക്യാമറ പ്രകടനം പ്രതീക്ഷിച്ചത്ര നന്നായില്ലെന്ന് ആരോപണം
പോകോ സി61 5,999 രൂപയ്ക്ക്
മീഡിയടെക് ഹെലിയോ ജി36 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന പോകോ സി61 5,999 രൂപയ്ക്ക് ലിമിറ്റഡ് ടൈം ഡീലില്‍ വില്‍ക്കുന്നു. എംആര്‍പി 8,999 രൂപയുള്ള 4/64 വേരിയന്റിന്റെ വില. 8എംപി എഐ പിന്‍ ക്യാമറ. 5എംപി സെല്‍ഫി. 5000എംഎഎച് ബാറ്ററി. ആന്‍ഡ്രോയിഡ് 14.
ഗുണങ്ങള്‍
∙വില
∙ആന്‍ഡ്രോയിഡ് ഗോ 16 വരെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ്
∙വെര്‍ച്വല്‍ റാം
കുറവുകള്‍
വലിയ ബെസല്‍
പരസ്യം കാണിക്കുമെന്ന് ആരോപണം