നെറ്റ്വർക്ക് ഡൗണാണോ, കോൾ കണക്ട് ആകുന്നില്ലേ? പ്രശ്നം ഇതായിരിക്കാം!
Mail This Article
ഇന്ത്യയിലുടനീളമുള്ള എയർടെൽ ഉപയോക്താക്കൾ മൊബൈൽ, ബ്രോഡ്ബാന്‍ഡ് സേവനങ്ങളിൽ തടസങ്ങൾ നേരിട്ടതായി റിപ്പോർട്ട്. നിരവധി ഉപയോക്താക്കൾക്ക് കോളുകൾ ചെയ്യാനും ഡാറ്റ ലഭിക്കാതെയും വന്നതായി ട്രാക്കിങ് ടൂളായ ഡൗൺഡിറ്റക്ടർ റിപ്പോർട്ട് ചെയ്യുന്നു.
ഡൗൺ ഡിറ്റക്ടര്‍ റിപ്പോർട്ട് അനുസരിച്ച് ഏകദേശം 46% ഉപയോക്താക്കൾക്ക് കോളും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയിലും പ്രശ്നങ്ങൾ നേരിടുന്നു, 32% പേർക്ക് സിഗ്നൽ ഇല്ല, 22% പേർക്ക് മൊബൈൽ കണക്റ്റിവിറ്റിയിൽ പ്രശ്നങ്ങൾ ഉണ്ട്.
തകരാറിന്റെ കൃത്യമായ കാരണം ഇപ്പോൾ വ്യക്തമല്ല. എയർടെൽ ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.നിരവധി ഉപയോക്താക്കൾ തങ്ങളുടെ നിരാശ പ്രകടിപ്പിക്കാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടു.
പ്രശ്‌നങ്ങൾ പ്രധാനമായും ഗുജറാത്തിലെ അഹമ്മദാബാദിലെ ഉപയോക്താക്കളെ ബാധിച്ചതായാണ് കമന്റുകളിൽ വ്യക്തമാകുന്നത്. എയർടെല്ലിൻ്റെ ബ്രോഡ്ബാൻഡ് സേവനങ്ങളെ ആശ്രയിക്കുന്ന ബിസിനസുകളെയും ഈ പ്രവർത്തന തടസ്സം ബാധിച്ചു.