ADVERTISEMENT

ബിജിഎംഐ, ഇഫുട്ബോൾ‍, ഡബ്ലിയുസിസി3 എന്നിവയുൾപ്പടെ 3 ഇസ്പോർട്സ് ടൂർണമെന്റുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു ഇന്ത്യൻ സർക്കാർ. രാജ്യത്തുടനീളമുള്ള ടീമുകൾക്ക് റജിസ്റ്റർ ചെയ്യാം.

ഗെയിമിങ്, അനിമേഷൻ, സംഗീതം, വിഷ്വൽ ആർട്സ് എന്നിവയുള്‍പ്പടെയുള്ള 25 മത്സരങ്ങളുടെ ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് സർക്കാർ അടുത്തിടെ ആരംഭിച്ചിരുന്നു.ഈ പദ്ധതിയുടെ ഭാഗമായാണ് ഗോവയിൽ ലാൻ മത്സരം സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ക്യാഷ് പ്രൈസുകളും സമ്മാനങ്ങളും ലഭിക്കും.

2024 സെപ്തംബർ 20-24 വരെ ഗോവയിൽ അരങ്ങേറുന്ന ഗെയിമിങിന്റെ വിശദാംശങ്ങൾ‌ ഇങ്ങനെയാണ്

∙ഇഫുട്ബോൾ (മൊബൈൽ): 1 vs 1

∙ലോക ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് 3 (WCC3) (മൊബൈൽ): 1 vs 1

∙ബിജിഎംഐഐ(BGMI): സോളോ/ടീം

∙നാല് ബാച്ച് യോഗ്യതാ മത്സരങ്ങൾ ഓൺലൈനായി നടക്കും.

∙ഓരോ ബാച്ചിലെയും മുൻനിര താരങ്ങൾ ഗോവയിൽ നടക്കുന്ന ഗ്രാൻഡ് ഫൈനലിലെത്തും.

ഗ്രാൻഡ് ഫൈനൽ:

∙eFootball/WCC3: 64 കളിക്കാർ (ഓരോ ബാച്ചിൽ നിന്നും 15 പേർ കൂടാതെ 4 രാജ്യാന്തര കളിക്കാർ)

∙BGMI: 16 ടീമുകൾ (ഓരോ ബാച്ചിൽ നിന്നും 3 പേരും കൂടാതെ 4 രാജ്യാന്തര ടീമുകളും)

bgmi-1 - 1
bgmi - 1
BGMI
bgmi-1 - 1
bgmi - 1
BGMI
English Summary:

India to host first BGMI LAN event in Goa this November: Registration now open

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com