ഗെയിം ആരാധകരുടെ കാത്തിരിപ്പിന് വിരാമം, ഗോഡ് ഓഫ് വാർ റാഗ്നറോക് ഇതാ പിസിയിൽ
Mail This Article
നിരൂപക പ്രശംസ നേടിയ ഗോഡ് ഓഫ് വാർ 2018ന്റെ തുടർച്ചയാണ് ഗോഡ് ഓഫ് റാഗ്നറോക്ക്, ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഗെയിം ഇന്ന് രാത്രി 8:30ന് ഇന്ത്യയിൽ പിസിയിൽ എത്തും.
സാന്താ മോണിക്ക സ്റ്റുഡിയോയാണ് ഈ ഗെയിം വികസിപ്പിച്ചെടുത്തത്. ക്രാറ്റോസിന്റെയും ആട്രിയസിന്റെയും യാത്രയാണ് ഗെയിമിന്റെ വിഷയം.
ലെവിയതൻ ആക്സ്, ബ്ലേഡ് ഓഫ് ചാവോസ്, ഗാർഡിയൻ ഷീൽഡ് എന്നിവ കൂടാതെ, ക്രാറ്റോസിന് ചില പുതിയ കഴിവുകളും ലഭിക്കും.
സിസ്റ്റം ആവശ്യകത
NVIDIA GTX 1060 അല്ലെങ്കിൽ AMD RX5500 XT പോലുള്ള പഴയ ഗ്രാഫിക് കാർഡുകളിൽ പോലും ഗെയിമർമാർക്ക് ഗെയിം പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് സോണി.
ഗോഡ് ഓഫ് വാർ റാഗ്നറോക്ക്നിലവിൽ സ്റ്റീമിൽ മുൻകൂട്ടി ഓർഡർ ചെയ്യാൻ ലഭ്യമാണ്. ഗെയിമിൻ്റെ അടിസ്ഥാന പതിപ്പിന് 3,999 രൂപയാണ് വില, ഡിജിറ്റൽ ഡീലക്സ് എഡിഷൻ ബണ്ടിലിന് 4,799 രൂപയാണ് വില. സോണി വൽഹല്ല ഡിഎൽസിയും സൗജന്യമായി നൽകുന്നുണ്ട്.