ADVERTISEMENT

പുതിയ സാംസങ് ഗാലക്സി എഫ്62 ഹാൻഡ്സെറ്റുകള്‍ ഓഫ്‌ലൈൻ സ്റ്റോറുകളിൽ വിൽപനയ്ക്കെത്തുന്നു. റിലയൻസ് ഡിജിറ്റൽ, മൈ ജിയോ സ്റ്റോറുകൾ വഴിയാണ് വിതരണം. ഫെബ്രുവരി 22 മുതൽ പുതിയ സ്മാർട് ഫോൺ  ഉപഭോക്താക്കൾക്ക് റിലയൻസ് ഡിജിറ്റൽ, മൈ ജിയോ സ്റ്റോറുകളിൽ നിന്ന് വാങ്ങാൻ സാധിക്കും.

 

സാംസങ് 7എൻഎം എക്സിനോസ് 9825 ശക്തിപകരുന്ന എഫ്62 സ്മാർട് ഫോണിൽ 2.73 GHz ഒക്ടകോർ പ്രോസസർ, 128 ജിബി സ്റ്റോറേജ്, കളർ സൂപ്പർ അമോലെഡ് സ്‌ക്രീൻ എന്നീ ഫീച്ചറുകൾ ഉൾപ്പെടുന്നു. 7,000 എംഎഎച്ച് ആണ് ബാറ്ററി. ഫിംഗർപ്രിന്റ് സെൻസറുകളും ഫെയ്സ് അൺലോക്ക് ഓപ്ഷനുകളും ഉപയോഗിച്ച് ഫോൺ സുരക്ഷിതമായിട്ടുമുണ്ട്. 

 

64 മെഗാപിക്സൽ റിയർ ക്യാമറ, അൾട്രാ വൈഡ്, മാക്രോ ഷൂട്ടിങ് വാഗ്ദാനം ചെയ്യുന്നു. 6 ജിബി റാം വേരിയന്റ് ഫോണിന് 21,499 രൂപയാണ് വില. 8 ജിബി റാം വേരിയന്റിന് 23,499 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാർഡിലും ക്രെഡിറ്റ് കാർഡിലും 2,500 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭ്യമാണ്. ക്രെഡിറ്റ് കാർഡ് ഇഎംഐയിൽ സിറ്റിബാങ്കും 2,500 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് നൽകുന്നുണ്ട്.

 

സാംസങ് ഗാലക്സി എഫ്62 ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള ഒരേയൊരു ഓഫ്‍ലൈൻ പങ്കാളികളാണെന്നതിൽ ഞങ്ങൾ ആവേശത്തിലാണ്. റിലയൻസ് ഡിജിറ്റൽ, മൈ ജിയോ സ്റ്റോറുകളുടെ വൻ നെറ്റ്‌വർക്കിലൂടെ രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ഫോൺ വാങ്ങാൻ സാധിക്കും. ഈ ഫോണിന്റെ പ്രകടനം ഉപഭോക്താക്കൾക്ക് ആഹ്ലാദം പകരുമെന്ന് ഉറപ്പുണ്ടെന്ന് റിലയൻസ് ഡിജിറ്റൽ ചീഫ് എക്സിക്യൂട്ടീവ് ബ്രയാൻ ബേഡ് പറഞ്ഞു.

 

റിലയൻസ് ഡിജിറ്റൽ, മൈ ജിയോ സ്റ്റോറുകളിൽ സാംസങ് ഗാലക്സി എഫ്62 വാങ്ങാൻ ആഗ്രഹിക്കുന്ന ജിയോ ഉപഭോക്താക്കൾക്ക് ഉദ്ഘാടന സമയത്ത് 10,000 രൂപ മൂല്യമുള്ള ആനുകൂല്യങ്ങൾ അടക്കം മറ്റ് എക്സ്‌ക്ലൂസീവ് ഓഫറുകളും ലഭിക്കും. ഈ ആനുകൂല്യങ്ങളിൽ പ്രീപെയ്ഡ് റീചാർജായി 349 രൂപ പ്ലാൻ തിരഞ്ഞെടുത്താൽ തൽക്ഷണ ക്യാഷ്ബാക്ക് ആയി 3,000 രൂപ ലഭിക്കും. കൂടാതെ പാർട്ട്ണർ ബ്രാൻഡുകളിൽ നിന്ന് 7,000 രൂപ മൂല്യമുള്ള വൗച്ചറുകളും ലഭിക്കും. ഈ ഓഫർ പുതിയതും നിലവിലുള്ളതുമായ എല്ലാ ജിയോ വരിക്കാർക്കും ലഭിക്കുന്നതാണ്.

 

English Summary: Samsung Galaxy F62 available at Reliance Digital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com