ഐഫോൺ 13 എത്തും മുൻപേ ഐഫോൺ 12ന് വൻ വിലക്കുറവ്
Mail This Article
ആപ്പിളിന്റെ ജനപ്രിയ ഉൽപന്നങ്ങളിലൊന്നായ ഐഫോണിന്റെ പുതിയ പതിപ്പുകൾ ഇന്ന് അവതരിപ്പിക്കും. മികച്ച ഫീച്ചറുകളുമായി എത്തുന്ന ഐഫോൺ 13 സീരീസ് വിപണിയിൽ വൻ മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, പുതിയ ഹാൻഡ്സെറ്റുകൾ പുറത്തിറങ്ങുന്നതിന് മുൻപേ ഫ്ലിപ്കാർട്ടിൽ ഐഫോൺ 12ന് വൻ വിലക്കുറവാണ് നൽകുന്നത്.
ഐഫോൺ 12 മിനിയുടെ 64 ജിബി, 128 ജിബി പതിപ്പുകൾ യഥാക്രമം 59,999 രൂപയ്ക്കും, 64,999 രൂപയ്ക്കുമാണ് ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. രണ്ട് വേരിയന്റുകളുടെയും യഥാർഥ വില യഥാക്രമം 69,900 രൂപ, 74,900 രൂപ എന്നിങ്ങനെയാണ്. ഐഫോൺ 12 മിനിയുടെ 256 ജിബി വേരിയന്റിന്റെ വില 84,900 രൂപയിൽ നിന്ന് 74,999 രൂപയായും കുറച്ചു. ഇതോടൊപ്പം ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇളവുകളും ലഭിക്കും.
79,900 രൂപ വിലയുണ്ടായിരുന്ന ഐഫോൺ 12 ( 64 ജിബി സ്റ്റോറേജ് വേരിയന്റ്) 66,999 രൂപയ്ക്കും 84,900 രൂപയുടെ 128 ജിബി വേരിയന്റ് 71,999 രൂപയ്ക്കും ലഭ്യമാണ്. 94,900 രൂപയുടെ ഐഫോൺ 12 ന്റെ 256 ജിബി വേരിയന്റ് 81,999 രൂപയ്ക്കും ലഭ്യമാണ്.
128 ജിബി സ്റ്റോറേജുള്ള ഐഫോൺ 12 പ്രോ 1,15,900 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. അതേസമയം, 256 ജിബി വേരിയന്റ് 1,25,900 രൂപയ്ക്കും വാങ്ങാം. 512 ജിബി വേരിയന്റ് 1,45,900 രൂപയ്ക്കും വിൽക്കുന്നു. ഐഫോൺ 12 പ്രോ മാക്സിന്റെ മൂന്ന് വകഭേദങ്ങൾ - 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജുള്ളവ യഥാക്രമം 1,25,900 രൂപ, 1,35,900 രൂപ, 1,55,900 രൂപയ്ക്കും ലഭ്യമാണ്.
English Summary: iPhone 12 prices get massive cut on Flipkart before iPhone 13 launch