ADVERTISEMENT

സാംസങ്ങിന്റെ പുതിയ പ്രീമിയം ഫോണുകളുടെ ഇന്ത്യയിലെ വിലവിവരങ്ങൾ പുറത്ത്. മടക്കാവുന്ന ഗാലക്‌സി ഫ്ലിപ്പ് 4ന് 90,000 രൂപയും ഗാലക്‌സി ഫോൾഡ് 4ന് 1.55 ലക്ഷം രൂപയുമാണ് വില. രൂപ-ഡോളർ കറൻസിയിലെ ചാഞ്ചാട്ടവും ആഗോള വിപണി ഘടകങ്ങളും മുൻവർഷത്തെ മോഡലുകളെ അപേക്ഷിച്ച് ഈ വർഷം വിലവർധനവിന് കാരണമായതായി റിപ്പോർട്ടുകളുണ്ട്.

 

കഴിഞ്ഞ വർഷം ഗാലക്സി ഫ്ലിപ്3 5ജി (8+128GB) 84,999 രൂപയ്ക്കും ഗാലക്സി ഫോൾഡ് 3 5ജി (12+256GB) 149,999 രൂപയ്ക്കുമാണ് അവതരിപ്പിച്ചിരുന്നത്. പുതിയ ഫോൾഡബിൾ ഫോണുകൾ ഓഗസ്റ്റ് 16 ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണി മുതൽ ഹാൻഡ്സെറ്റുകൾ സാംസങ്ങിന്റെ വെബ്‌സൈറ്റിൽ മുൻകൂട്ടി ബുക്ക് ചെയ്യാം.

 

ഗാലക്സി ഇസഡ് ഫോൾഡ് 4, ഗാലക്സി ഇസഡ് ഫ്ലിപ് 4 എന്നിവ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 40,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് കമ്പനി നേരത്തേ പ്രസ്താവനയിൽ പറഞ്ഞിരുന്നു. കൂടാതെ, പ്രീ-ബുക്കിങ്ങിൽ ഉപഭോക്താക്കൾക്ക് 5,199 രൂപയുടെ സമ്മാനവും ലഭിക്കും.

 

ഗാലക്സി ഇസഡ് ഫ്ലിപ് 4 നുള്ള പ്രത്യേക ബെസ്‌പോക്ക് എഡിഷനും ഗാലക്സി ഇസഡ് ഫോൾഡ് 4 ന്റെ 1ടിബി സ്റ്റോറേജ് വേരിയന്റും ലഭ്യമാകുമെന്ന് സാംസങ് അറിയിച്ചു. പ്രത്യേക ഓഫറുകൾ ഓഗസ്റ്റ് 17 വരെ ലഭിക്കും. ഗാലക്സി ഇസഡ് ഫ്ലിപ് 4 ഹാൻഡ്സെറ്റ് ബോറ പർപ്പിൾ, ഗ്രാഫൈറ്റ്, പിങ്ക് ഗോൾഡ്, ബ്ലൂ കളർ ഓപ്ഷനുകളിലാണ് വരുന്നത്.

 

English Summary: Samsung Galaxy Flip4 to cost Rs 90K, Fold4 at Rs 1.55 lakh in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com