ADVERTISEMENT

ടെക്‌നോളജി ഭീമനായ സാംസങ് 10,000 രൂപയിൽ താഴെ വിലയുള്ള രണ്ട് ഗ്യാലക്‌സി എ സീരീസ് സ്‌മാർട് ഫോണുകൾ ഈ ആഴ്ച അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. എ04, എ04ഇ സ്മാർട് ഫോണുകളിൽ റാം പ്ലസ് ഫീച്ചറുകളും ഉണ്ടായിരിക്കും. കൂടാതെ ഹാൻഡ്‌സെറ്റുകളിൽ വെർച്വൽ റാം ചേർക്കാനുള്ള ഫീച്ചറും ഉൾപ്പെടുത്തിയേക്കുമെന്ന് ലൈവ്മിന്റ് റിപ്പോർട്ട് ചെയ്തു.

 

രണ്ട് സ്മാർട് ഫോൺ മോഡലുകളിലും 5,000 എംഎഎച്ച് ബാറ്ററിയാണ് നൽകുക. ഒക്ടോബറിൽ സാംസങ് ഗ്യാലക്സി എ04എസ് മോഡൽ ഹാൻഡ്സെറ്റ് ബ്ലാക്ക്, വൈറ്റ്, ഗ്രീൻ, ഓറഞ്ച് കളർ വേരിയന്റുകളിൽ അവതരിപ്പിച്ചിരുന്നു. ഇതിന് 6.5 ഇഞ്ച് എച്ച്ഡി+ സ്‌ക്രീൻ (720x1560 പിക്‌സൽ) ഉണ്ട്. ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയും 90Hz റിഫ്രഷ് റേറ്റും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. എ04എസ് ഹാൻഡ്‌സെറ്റിന് എക്സിനോസ് 850 ആണ് പ്രോസസർ.

 

സാംസങ് എ04എസ് ഹാൻഡ്‌സെറ്റിന് പിന്നിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണുള്ളത്. f/1.8 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറയും ഇതിലുണ്ട്. മുൻവശത്ത് 5 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. 

 

ആൻഡ്രോയിഡ് 12 ഒഎസ് അടിസ്ഥാനമാക്കിയുള്ള സാംസങ് വൺ യുഐ 4.1ലാണ് ഈ സ്മാർട് ഫോൺ പ്രവർത്തിക്കുന്നത്. 32ജിബി, 64ജിബി, 128ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഇത് പുറത്തിറങ്ങിയത്. 1 ടിബി വരെ സ്‌റ്റോറേജ് വിപുലീകരിക്കാൻ മൈക്രോഎസ്ഡി കാർഡ് സ്‌റ്റോറേജുണ്ട്, കൂടാതെ 5.000എംഎഎച്ച് ബാറ്ററിയുടെ പിന്തുണയും.

 

സാംസങ് ഗ്യാലക്‌സി എ 04, ഗ്യാലക്‌സി എം 04 എന്നിവ ഗീക്ക്ബെഞ്ച് ഡേറ്റാബേസിലും കണ്ടെത്തി. എ04 കോർ ബിഐഎസ് ഡേറ്റാബേസിൽ SM-A042F/DS എന്ന മോഡൽ നമ്പറിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്, എം04 ന് SM-M045F/DS മോഡൽ നമ്പറുമാണ് നൽകിയിരിക്കുന്നത്.

 

English Summary: Samsung to unveil two Galaxy A series smartphones under ₹10k: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com