ADVERTISEMENT

കഴിഞ്ഞ വർഷം ആഗോളതലത്തിൽ ഉപയോഗിച്ച 28.3 കോടി സ്മാർട് ഫോണുകൾ വിറ്റതായി റിപ്പോർട്ട്. ഔദ്യോഗികമായി നവീകരിച്ചതും ഉപയോഗിച്ചതുമായ സ്‌മാർട് ഫോണുകളാണ് ഇതിൽ ഉള്‍പ്പെടുന്നത്. ഐഡിസിയുടെ കണക്കനുസരിച്ച് 2021 ൽ വിറ്റ 25.34 കോടി ഫോണുകളെ അപേക്ഷിച്ച് 11.5 ശതമാനം വർധനവാണ് 2022 ൽ രേഖപ്പെടുത്തിയത്.

 

ഈ വിഭാഗത്തിൽ 2021 മുതൽ 2026 വരെ 10.3 ശതമാനം വാർഷിക വളർച്ചാ നിരക്കാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഡിസി റിപ്പോർട്ട് ചെയ്യുന്നു. 2026 ൽ 41.33 കോടി ഉപയോഗിച്ച ഫോണുകളുടെ വിൽപന വഴി 9990 കോടി ഡോളർ വരുമാനം ലഭിക്കുമെന്നാണ് പ്രവചനം. ഇത് പരിസ്ഥിതിക്കും വലിയ നേട്ടമാണ്. ഉപയോഗിച്ച ഫോണുകള്‍ വീണ്ടും ഉപയോഗിക്കുന്നതിനാൽ ഇ–മാലിന്യം കുറയ്ക്കാൻ സാധിക്കും.

 

ആഗോളതലത്തിൽ പുതിയതും ഉപയോഗിച്ചതുമായ സ്മാർട് ഫോൺ വിപണിയുടെ പ്രധാന ഭാഗമായി ട്രേഡ്-ഇൻ പ്രോഗ്രാമുകൾ പ്രവർത്തിക്കുന്നുണ്ട്. യുഎസ്, കാനഡ, പടിഞ്ഞാറൻ യൂറോപ്പ് തുടങ്ങിയ വിപണികളിൽ ടെൽകോ, റീട്ടെയിൽ-ഡ്രൈവ് പ്രമോഷനുകൾ എന്നിവയിലൂടെ റിഫ്രഷ് സൈക്കിളുകൾ വേഗത്തിലാക്കുന്നതിൽ ട്രേഡ്-ഇൻ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

 

ഉപയോഗിച്ച് ഫോണുകളുടെ വിപണിയിൽ പ്രീമിയം ഹാൻഡ്സെറ്റുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. ഇതിനാലാണ് വില്‍പന വഴി ലഭിക്കുന്ന വരുമാനം കുത്തനെ കൂടുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ഉപയോഗിച്ച ഫോൺ വിപണിയുടെ കുതിപ്പ് പുതിയ ബ്രാൻഡുകൾക്കും ഫോണുകൾക്കും ഭീഷണിയാകുമെന്നും റിപ്പോർ‍ട്ടുകളുണ്ട്.

 

English Summary: 283 mn used smartphones shipped last year globally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com