ഐക്യൂ നിയോ8 സീരീസ് പുറത്തിറങ്ങി, 6.78 ഇഞ്ച് 1.5കെ ഡിസ്പ്ലേ, 16 ജിബി റാം
Mail This Article
ഐക്യൂ നിയോ8 സീരീസ് ചൊവ്വാഴ്ച ചൈനയിൽ അവതരിപ്പിച്ചു. ഈ സീരീസിൽ അടിസ്ഥാന ഐക്യൂ നിയോ 8, നിയോ 8 പ്രോ മോഡലുകൾ ഉൾപ്പെടുന്നു. ഹാൻഡ്‌സെറ്റുകൾ മൂന്ന് കളർ വേരിയന്റുകളിലാണ് വരുന്നത്. 144Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് 1.5കെ അമോലെഡ് ഡിസ്‌പ്ലേകളാണ് സ്‌മാർട് ഫോണുകൾക്കുള്ളത്. ഐക്യൂ നിയോ 8 ന്റെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 2,499 യുവാൻ (ഏകദേശം 29,300 രൂപ) ആണ് വില. അതേസമയം, 12 ജിബി റാം + 512 ജിബി സ്റ്റോറേജ്, 16 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് യഥാക്രമം 2,799 യുവാൻ (ഏകദേശം 32,800 രൂപ), 3,099 യുവാൻ (ഏകദേശം 36,400 രൂപ) എന്നിങ്ങനെയാണ് വില.
ഐക്യൂ നിയോ 8 പ്രോയുടെ 16 ജിബി റാം + 256 ജിബി സ്റ്റോറേജ്, 16 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് യഥാക്രമം 3,299 യുവാൻ (ഏകദേശം 38,700 രൂപ), 3,599 യുവാൻ (ഏകദേശം 42,300 രൂപ) എന്നിങ്ങനെയാണ് വിപണി വില. രണ്ട് ഐക്യൂ നിയോ 8 ഫോണുകളും നൈറ്റ് റോക്ക്, മാച്ച് പോയിന്റ്, സർഫ് എന്നീ മൂന്ന് കളർ വേരിയന്റുകളിലാണ് വരുന്നത്. മേയ് 31 മുതൽ ഫോണുകൾ വിൽപനയ്‌ക്കെത്തും. പ്രീ-ഓർഡറുകൾ മേയ് 23 ന് ആരംഭിച്ചു.
ഐക്യൂ നിയോ 8, ഐക്യൂ നിയോ 8 പ്രോ എന്നിവയ്ക്ക് 144Hz റിഫ്രഷ് റേറ്റും 2160Hz പിഡബ്ല്യുഎം ഡിമ്മിങ്ങുമുള്ള 6.78 ഇഞ്ച് 1.5കെ (2800 x 1260 പിക്സലുകൾ) അമോലെഡ് ഡിസ്പ്ലേ ഉണ്ട്. ഐക്യൂ നിയോ 8ന് അഡ്രിനോ ജിപിയുമായി ജോടിയാക്കിയ ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ആണ് പ്രോസസർ. അതേസമയം നിയോ 8 പ്രോയിൽ ഇമ്മോർടാലിസ് ജി715 ( Immortalis-G715) ജിപിയുമായി ജോടിയാക്കിയ ഒക്ടാ-കോർ മീഡിയടെക് ഡൈമൻസിറ്റി 9200 പ്ലസ് ചിപ്‌സെറ്റ് സജ്ജീകരിച്ചിരിക്കുന്നു. 16 ജിബി വരെ LPDDR5 റാമും 512 ജിബി വരെ യുഎഫ്എസ് 4.0 ഇൻബിൽറ്റ് സ്റ്റോറേജും ഈ സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 3.0 ലാണ് ഹാൻഡ്സെറ്റ് പ്രവർത്തിപ്പിക്കുന്നത്.
ഐക്യൂ നിയോ 8 ൽ 50 മെഗാപിക്‌സൽ പ്രൈമറി സെൻസറും ബോക്കെ ലെൻസുള്ള 2 മെഗാപിക്‌സൽ സെൻസറും ഉൾപ്പെടുന്നു. അതേസമയം ഐക്യൂ നിയോ 8 പ്രോയിൽ 50 മെഗാപിക്‌സൽ സോണി IMX866V പ്രധാന സെൻസറും 8 മെഗാപിക്‌സൽ സെൻസറും സജ്ജീകരിച്ചിരിക്കുന്നു. രണ്ട് മോഡലുകളിലും 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സെൻസറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
രണ്ട് ഹാൻഡ്‌സെറ്റുകളിലും 120W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ബാറ്ററിയുണ്ട്. ഐക്യൂ നിയോ 8, ഐക്യൂ നിയോ 8 പ്രോ എന്നിവ യുഎസ്ബി ടൈപ്പ്-സി ചാർജിങ് പോർട്ടുകളും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുകളുമായാണ് വരുന്നത്. 5ജി, 4ജി, വൈ-ഫൈ 7, ബ്ലൂടൂത്ത് 5.3, ജിപിഎസ്, എൻഎഫ്സി കണക്റ്റിവിറ്റി എന്നിവയെ പിന്തുണയ്ക്കുന്നു.
English Summary: iQOO Neo 8 series with 120W fast charging, 50MP camera launched: price, specifications