ADVERTISEMENT

ശാസ്ത്ര ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്തിട്ടുള്ള വിഷയമാണ് മരണം. മരിച്ചാലും ജീവിക്കുമോ? മരണനിമിഷം എങ്ങനെ, ജീവൻപോയ ശരീരത്തിനു എന്തു സംഭവിക്കുന്നു?... അങ്ങനെ പോകുന്നു ഗവേഷണങ്ങൾ. മരണം വളരെ സമാധാനപരമായ അനുഭവമാണെന്ന് നേരത്തെ ചിലർ അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, 12 മിനിറ്റോളം ഹൃദയം നിലച്ച് മരണം മുന്നിൽകണ്ട സാൻഡി എന്ന യുവതി പറഞ്ഞത് ശരീരത്തിൽ നിന്ന് ജീവൻ പോകുന്നത് ഭയാനകമായ അനുഭവമാണ് എന്നാണ്.

 

ഹൃദയാഘാതത്തെ തുടർന്ന് 12 മിനിറ്റോളം ഹൃദയമിടിപ്പ് നിലച്ചതായാണ് സാൻഡി അവകാശപ്പെട്ടത്. ഡെത്ത് എക്സ്പീരിയൻസ് റിസർച്ച് ഫൗണ്ടേഷന്റെ (എൻ‌ഡി‌ആർ‌എഫ്) സമീപകാല പോസ്റ്റിലാണ് സാൻഡി ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ നിമിഷങ്ങളിൽ തനിക്ക് പൾസോ മസ്തിഷ്ക ചലനമോ ഉണ്ടായിരുന്നില്ലെന്നും സാൻഡി പറയുന്നു. ആ അവസാന നിമിഷങ്ങളിൽ തനിക്ക് മുന്നിൽ കണ്ടതെല്ലാം വിചിത്ര കാഴ്ചകളായിരുന്നു എന്നും സാൻഡി വെളിപ്പെടുത്തി.

 

ഹൃദയം നിലച്ചപ്പോൾ ശരീരം ദൂരെ ഒരിടത്തേക്ക് പറന്നുപോകുന്നതായി തോന്നിത്തുടങ്ങി. എന്നിട്ടും എവിടെയാണ് ഞാൻ കിടക്കുന്നതെന്ന് കൃത്യമായി അറിയാമായിരുന്നു. എന്നാൽ, ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിലും ശരീരം ദശലക്ഷം മൈലുകൾ അകലെയാണെന്ന തോന്നലായിരുന്നു. എന്റെ ബോധം നഷ്ടപ്പെട്ടിരുന്നുവെന്നും ശരീരം ഒന്നിനോടും പ്രതികരിച്ചിരുന്നില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞു. എന്നാൽ, ചുറ്റും നടക്കുന്നതെല്ലാം കാണാൻ കഴിയുമായിരുന്നു. സുഹൃത്തുക്കൾ സംസാരിക്കുന്നതും അവർ എവിടെയാണ് നിൽക്കുന്നതെല്ലാം അറിയാമായിരുന്നു. എന്റെ കണ്ണുകൾ അടഞ്ഞിട്ടും എല്ലാം കണ്ടു. എല്ലാ ഓർമകളെയും തിരികെ കൊണ്ടുവരാൻ ശ്രമിച്ചു, പക്ഷേ എല്ലാം മാഞ്ഞുപോയിരുന്നു. ഇതിനിടെ ആരോ എന്റെ കൂടെ ഉണ്ടായിരുന്നു. അത് എന്നെ ഏറെ ഭയപ്പെടുത്തി. ചുറ്റും ഇരുട്ട് നിറയുന്നത് കണ്ടു, കൂടെ ഭയവും. നിലവിളിക്കാൻ ശ്രമിച്ചെങ്കിലും എനിക്കതിന് കഴിഞ്ഞില്ലെന്നും സാൻഡി പറഞ്ഞു.

 

ആ മരണ നിമിഷത്തിൽ തനിക്ക് ഭയാനകമായ സാന്നിധ്യം അനുഭവപ്പെട്ടുവെന്നും അത് ജീവിതത്തിൽ ഇപ്പോഴും അവളെ വേട്ടയാടുന്നുണ്ടെന്നും സാൻഡി പറഞ്ഞു. അതേസമയം, സാൻഡി പറഞ്ഞ കാര്യങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ ഹിറ്റായിട്ടുണ്ട്. ഇത് സംബന്ധിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. ഇത് മരണാനന്തര ജീവിതത്തിന്റെ തെളിവായിരിക്കാമെന്നാണ് നിരവധി ആളുകൾ അവകാശപ്പെടുന്നത്. 

 

എന്നാൽ, ഈ മതിഭ്രമങ്ങൾ മനുഷ്യ മസ്തിഷ്കത്തിന്റെ അതിജീവന തന്ത്രത്തിന്റെ ഫലമായിരിക്കാമെന്നാണ് വർഷങ്ങളായി മരണാനുഭവങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദഗ്ധനായ സാം പാർനിയ അവകാശപ്പെടുന്നത്. പാർനിയയുടെ അഭിപ്രായത്തിൽ മരണം കേവലം കറുപ്പും വെളുപ്പും നിമിഷമല്ല, മറിച്ച് ഒരു പ്രക്രിയയാണ്. തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കുമ്പോൾ മനുഷ്യജീവിതം അവസാനിക്കുമെന്നുമാണ് പര്‍നിയയുടെ വാദം.

വിവരങ്ങൾക്ക് കടപ്പാട്: ഐബിടൈംസ്

Engligh Summary: Death is a terrifying experience, claims woman whose heart stopped for 12 minutes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com